ഫാനും എ.സി.യും വേണ്ട, എപ്പോഴും സുഖകരമായ അന്തരീക്ഷം; 65 ഔഷധക്കൂട്ടുകള്‍ ചേര്‍ന്നൊരു മണ്‍വീട്‌


ജെസ്‌ന ജിന്റോ

മീന്‍കുളവും ഏറുമാടവും ജോഗിങ്, സൈക്ലിങ് സവാരിയുമുള്‍പ്പടെ സൗകര്യമൊരുക്കി 'ഹാപ്പി പ്ലെയ്‌സ്' എന്ന പേരില്‍ വിനോദസഞ്ചാര കേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജേക്കബ്.

പത്തനംതിട്ട തുവയൂരിൽ 65 ഔഷധങ്ങൾ ചേർത്ത് നിർമിച്ച മൺവീട്‌

സദാസമയവും ഒഴുകിയെത്തുന്ന കാറ്റ്. മനസ്സും ശരീരവും ഒരു പോലെ ശാന്തമാക്കുന്ന അന്തരീക്ഷം. അകത്തിരിക്കുമ്പോള്‍ ഔഷധക്കൂട്ടുകളുടെ സുഖകരമായ സുഗന്ധം. 65 തരം ഔഷധങ്ങള്‍ ചേര്‍ത്ത് കുഴച്ചെടുത്ത മണ്ണുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ഒരു വീട്. പത്തനംതിട്ടയിലെ അടൂരിനടുത്ത് തുവയൂരിലാണ് 'മൃണ്മയം' എന്നു പേരിട്ടിരിക്കുന്ന ഈ അത്ഭുതവീട് സ്ഥിതി ചെയ്യുന്നത്. എറണാകുളം തേവരയില്‍ താമസമാക്കിയ പ്രവാസി ജേക്കബ് തങ്കച്ചന്റേതാണ് ഈ വീട്.

65 തരം ഔഷധങ്ങള്‍ മണ്ണില്‍ കുഴച്ചുചേര്‍ത്താണ് ഈ വീടിന്റെ നിര്‍മാണം. 300 ചതുരശ്ര അടിയില്‍ തീര്‍ത്ത ഈ ഒറ്റമുറി വീടിനുള്ളില്‍ പകല്‍ ഇരിക്കുമ്പോള്‍ ഫാനോ എസിയോ ഒന്നും ആവശ്യമേ ഇല്ല. എന്തിന്, വൈദ്യുതി കണക്ഷന്‍ പോലും എടുത്തിട്ടില്ല. 3.75 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണത്തിനായി ചെലവായത്. എപ്പോഴും കാറ്റ് നന്നായി ലഭിക്കുന്ന കുന്നിന്‍ചെരുവിലാണ് വീടിരിക്കുന്നത്.

രക്തചന്ദനം, കര്‍പ്പൂരം, പാണല്‍ ഇല തുടങ്ങിയ 65 ഔഷധങ്ങള്‍ മണ്ണില്‍ ചേര്‍ത്താണ് ഈ വീടിന്റെ നിര്‍മാണം. വീടിരിക്കുന്ന സ്ഥലത്തുനിന്നും ശേഖരിച്ച മണ്ണുകൊണ്ടുതന്നെയാണ് വീട് നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കട്ടയുടെ നിര്‍മാണം. കട്ടയുടെ നിര്‍മാണത്തിലും ഔഷധങ്ങള്‍ ഉപയോഗിച്ചതിന് പുറമെ, പ്ലാസ്റ്ററിങ്ങിന് ഉപയോഗിച്ച മണ്ണിലും അവ ചേര്‍ത്തിട്ടുണ്ട്. ഇതോടെ മണ്ണിന്റെ ഗുണം വര്‍ധിച്ചു. ''ഫലത്തില്‍ വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ അങ്ങാടി മരുന്നു കടയില്‍ ഇരിക്കുന്ന പ്രതീതിയാണ്''-ജേക്കബ് തങ്കച്ചന്റെ വാക്കുകള്‍.

ജേക്കബ് തങ്കച്ചനും കുടുംബവും

ജേക്കബിന്റെ ഭാര്യാ പിതാവ് ടി.കെ. ജോര്‍ജിന്റേതാണ് വീടിരിക്കുന്ന സ്ഥലം. ഈ സ്ഥലത്ത് പ്ലാവ്, മാവ്, റംബൂട്ടാന്‍, വാഴ, തെങ്ങ്, കമുക്, മാംഗോസ്റ്റീന്‍
കുടംപുളി, പനിനീര്‍ചാമ്പ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി ഫലവൃക്ഷങ്ങള്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കൃഷിയില്‍ അതീവ തത്പരനായ ജേക്കബും നാട്ടില്‍ വരുമ്പോഴെല്ലാം ഇവിടെ പണിക്കിറങ്ങും.

മീന്‍കുളവും ഏറുമാടവും ജോഗിങ്, സൈക്ലിങ് സവാരിയുമുള്‍പ്പടെ സൗകര്യമൊരുക്കി 'ഹാപ്പി പ്ലെയ്‌സ്' എന്ന പേരില്‍ വിനോദസഞ്ചാര കേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജേക്കബ്.

ആളുകള്‍ക്ക് ഒത്തുചേരാനുള്ള ഹാപ്പി പ്ലെയ്‌സ് എന്ന ആശയം സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നാണ് ജേക്കബിന് ലഭിക്കുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു അത്. താമസിക്കുമ്പോള്‍ വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങളെല്ലാം വിളവെടുത്ത് ഭക്ഷണം തയ്യാറാക്കാനുള്ള അനുമതിയെല്ലാമുണ്ട് അവിടെ.

പിന്നീട് വയനാട് സന്ദര്‍ശിച്ചപ്പോഴാണ് മണ്‍വീടിനെക്കുറിച്ച് അദ്ദേഹം കൂടുതലായി അറിഞ്ഞത്. മണ്‍വീട്ടില്‍ താമസിക്കുമ്പോഴുള്ള സുഖവും സന്തോഷവും നേരിട്ടറിഞ്ഞ അദ്ദേഹം അത്തരമൊരു വീട് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ജേക്കബ് മണ്‍വീട് നിര്‍മിക്കുന്നതിനുള്ള പഠനങ്ങള്‍ ആരംഭിച്ചു. സമാനമായ രീതിയില്‍ നിര്‍മിച്ച വീടുകളെപറ്റി ശാസ്ത്രീയമായ രീതിയില്‍ പഠിച്ചു. ഇത്തരം വീടുകളുണ്ടാക്കുന്നവരുമായി ആശയവിനിമയം നടത്തുകയും വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് 2020 ഡിസംബറില്‍ 'മൃണ്മയം' മണ്‍വീടിന്റെ നിര്‍മാണം ആരംഭിച്ചു. 2021 ഡിസംബര്‍ 3-ന് പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.

വാസ്തുവിദ്യയെല്ലാം കൃത്യമായി പാലിച്ചാണ് മണ്‍വീടിന്റെ നിര്‍മാണം. ഈ വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ സര്‍ഗാര്‍ത്മകത ഉണരുമെന്ന് ജേക്കബിന്റെ അനുഭവം. ഇത്തരമൊരു വീട് ആര്‍ക്കും നിര്‍മിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലരും വലിയ വീടുകള്‍ ഇത്തരം രീതിയില്‍ നിര്‍മിക്കാറുണ്ട്. എന്നാല്‍, ഔട്ട്ഹൗസ് പോലെ, ഒഴിവുസമയം ചെലവഴിക്കുന്നതിനായി ചെറിയൊരു മണ്‍വീട് ഉണ്ടാക്കുന്നതാണ് ഏറ്റവും ഉത്തമം. കുറച്ചുസ്ഥലം മാത്രം ഉള്ളവര്‍ക്ക് പോലും ഇങ്ങനൊരു വീട് നിര്‍മിക്കാന്‍ കഴിയും-ജേക്കബ് പറഞ്ഞു.

മോഹന്‍ലാലിന്റെ ചാറ്റേഡ് അക്കൗണ്ടന്റായ സനല്‍ ജേക്കബിന്റെ മണ്‍വീട് സന്ദര്‍ശിച്ചിരുന്നു. ഇതേ മാതൃകയില്‍ തെങ്കാശിയില്‍ രണ്ടും മോഹന്‍ലാലിന്റെ വീടിനോട് ചേര്‍ന്ന് മറ്റൊരു വീടും നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

ചിതലിന്റെ ശല്യമൊഴിവാക്കാന്‍ വേപ്പണ്ണ ഉപയോഗിക്കാം. ഈ വീട് ഉണ്ടാക്കിയിട്ട് ഇതുവരെ ചിതലിന്റെ ശല്യം കാര്യമായിട്ട് ഉണ്ടായിട്ടില്ല. വേപ്പണ്ണ കൂടാതെ പപ്പായയുടെ ഇല തിളപ്പിച്ചെടുത്ത വെള്ളം സ്‌പ്രേ ചെയ്ത് കൊടുത്താല്‍ മതിയെന്നും ജേക്കബ് പറഞ്ഞു.

ദുബായില്‍ സ്വന്തമായി ഐ.ടി. കമ്പനി നടത്തുകയാണ് ജേക്കബ്. ഭാര്യ ജെസി ജോക്കബ് ദുബായ് മെട്രോയില്‍ ക്വാളിറ്റി മാനേജറാണ്. മകന്‍ ജോണ്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

Content Highlights: manveedu, house made with 65 herbs, myhome, veedu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented