ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നു മുഷിഞ്ഞ് പാചകപരീക്ഷണങ്ങളിലും വീട് അലങ്കരിക്കുന്നതിലുമൊക്കെ മുഴുകുന്നവരുണ്ട്. എന്നാല്‍ വീടൊരു സിനിമാ തീയേറ്ററാക്കി മാറ്റിയാലോ? കാമുകിക്ക് സര്‍പ്രൈസ് വിരുന്നൊരുക്കാന്‍ വീടിനുള്ളില്‍ സിനിമാ തീയേറ്റര്‍ ഒരുക്കിയ യുവാവ് വൈറലാണിപ്പോൾ.
മൈക്കിള്‍ ആന്‍ഡ് മരീസ എന്ന ടിക്ക്‌ടോക്ക് അക്കൗണ്ടിലൂടെയാണ് രസകരമായ ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. തന്റെ ഒരു മുറി വെറുതെയൊരു തീയേറ്ററാക്കി മാറ്റുകയല്ല മൈക്കിള്‍ ചെയ്തത്, മറിച്ച് തീയേറ്ററിന്റെ എല്ലാ അന്തരീക്ഷവും വീടിനുള്ളില്‍ സൃഷ്ടിക്കുകയായിരുന്നു.
നമുക്കൊന്നു സിനിമയ്ക്കു പോയാലോ എന്ന് മരിസ്സയോട് മൈക്കിള്‍ ചോദിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിന് ഇപ്പോള്‍ തീയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയല്ലേ എന്ന് മരിസ്സയുടെ മറുപടി. ശേഷമാണ് മരിസ്സയുടെ കൈപിടിച്ച് തന്റെ 'ഹോം തീയേറ്ററി'ലേക്ക് മൈക്കിള്‍ കൊണ്ടുപോകുന്നത്.
@michaelandmarisa Suprised Marisa with an at home date night 🎥 🍿 💖 ##foru ##foryoupage ##fyp ##datenight ##bedroomcheck ##couple ##howto ##diy
♬ original sound - michaelandmarisa
ആദ്യം ടിക്കറ്റായി ഒരു പേപ്പര്‍ നല്‍കുന്നു. ശേഷം അകത്തേക്കു കടക്കുമ്പോഴാകട്ടെ പോപ്‌കോണ്‍ കൊറിക്കാനും കോള രുചിക്കാനുമായി ചെറിയൊരു ഭാഗം സെറ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പടികള്‍ കയറി മുകളിലേക്കു പോകുമ്പോള്‍ യഥാര്‍ഥ തീയേറ്റര്‍ ഫീല്‍ തോന്നാന്‍ ഓഡിറ്റോറിയം 1, 2, റെസ്റ്റ്‌റൂം എന്നിങ്ങനെ ഓരോ മുറികളില്‍ നമ്പറുമിട്ടു. ശേഷം തീയേറ്റര്‍ മുറിയിലേക്കു കയറുന്നതും കാമുകി അമ്പരന്നു നില്‍ക്കുന്നതും കാണാം. ചുറ്റിനും ഫെയറി ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച മുറിയില്‍ വലിയൊരു ടിവിയില്‍ സിനിമ വച്ചിരിക്കുകയാണ്.
എന്തായാലും കാമുകിക്കു വേണ്ടി വീട്ടില്‍ തീയേറ്റര്‍ മേക്കോവര്‍ നടത്തിയ കാമുകന്റെ ക്രിയേറ്റിവിറ്റി അപാരമാണെന്നാണ് ഏറെപേരും കമന്റ് ചെയ്യുന്നത്.
Content Highlights: Man turns home into movie theatre to surprise girlfriend