മിക്ക പ്രേതസിനിമകളിലും കണ്ടിട്ടുണ്ടാവും വീടിന് മുകളിലോ താഴെയോ അധികമാരും എത്തിപ്പെടാത്ത ഒരു സ്ഥലം. ഇരുണ്ട മുറിയും വലിച്ചുവാരിയിട്ട സാധനങ്ങളുമൊക്കെയായി ഭീതിപ്പെടുത്തുന്ന അന്തരീക്ഷമായിരിക്കും. എന്നാല്‍ ഇത്തരമൊരു ഇടത്തെ ഭാര്യക്കു വേണ്ടി അത്ഭുതപ്പെടുത്തും വിധത്തില്‍ മേക്കോവര്‍ചെയ്തെടുത്തിരിക്കുകയാണ് ഒരു യുവാവ്.
ഭാര്യക്കു വസ്ത്രങ്ങള്‍ ഒരുക്കാനായി വീട്ടിലെ മച്ചിനെ കിടിലന്‍ മുറിയാക്കി മാറ്റിയിരിക്കുകയാണ് റൊഡാള്‍ഫോ കാബ്രെറാ എന്ന യുവാവ്. ഉപയോഗശൂന്മായ ഇടത്തെ തന്നെ മാറ്റിയെടുത്ത് ഭാര്യയെ ഞെട്ടിക്കണം എന്ന ഉദ്ദേശമായിരുന്നു റൊഡാള്‍ഫോയ്ക്ക്. അങ്ങനെ മൂന്നാഴ്ച്ചത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ഉപേക്ഷിക്കപ്പെട്ട ഇടത്തെ ആഡംബരപൂര്‍ണമായ മുറിയാക്കി മാറ്റി.
പതിനെട്ടു ലക്ഷത്തിനടുത്ത് രൂപയോളമാണ് റൊഡാള്‍ഫോയ്ക്ക് ചിലവായത്. പതിനഞ്ചു വര്‍ഷത്തോളമായി വീടുകള്‍ നവീകരിക്കുന്ന രംഗത്ത് സജീവമായുള്ള റൊഡാള്‍ഫോ ഈസിയായിത്തന്നെ റിനോവേറ്റ് ചെയ്യുകയും ചെയ്തു.
റൊഡാള്‍ഫോയുടെ മകള്‍ ജോസെറിന്‍ റിനോവേഷന് ശേഷവും മുമ്പുമുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെ സംഗതി വൈറലാവുകയും ചെയ്തു. വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങള്‍ വെക്കാനൊരിടം മാത്രമല്ല വിശ്രമിക്കാനുള്ള ഇടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സംഗതി ക്ലാസിയായിട്ടുണ്ടെന്നും അവിശ്വസനീയമായ മാറ്റമെന്നുമൊക്കെയാണ് ചിത്രങ്ങള്‍ക്കു വന്ന കമന്റുകള്‍.
Content Highlights: man Transforms A Creepy Attic Into wife's Closet