ലികളെ കാണുന്ന മുറയ്ക്ക് തല്ലിയോടിക്കാനും കെണിവച്ചു പിടിക്കാനുമൊക്കെ മുതിരുന്നവരാണ് ഏറെയുംപേര്‍. എന്നാല്‍ എലികളെ സ്നേഹിക്കുക മാത്രമല്ല അവര്‍ക്കായി ഉഗ്രനൊരു വീടുകൂടി വച്ചയാളാണ് ശ്രദ്ധേയമാകുന്നത്. ഫോട്ടോഗ്രാഫറായ സൈമണ്‍ ഡെല്‍ എന്നയാളാണ് എലികള്‍ക്കു വേണ്ടി കുഞ്ഞന്‍ വീടൊരുക്കിയത്.

mice 

ഗാര്‍ഡനില്‍ ഫോട്ടോകള്‍ എടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് എലി ഓടുന്നത് ശ്രദ്ധയില്‍പെട്ടത്. അങ്ങനെയാണ് സമാധാനമായി അതിനു കഴിയാനും ഭക്ഷണം ശേഖരിച്ചുവെക്കാനും വീടൊരുക്കാന്‍ തീരുമാനിച്ചത്- സൈമണ്‍ ബോര്‍ഡ് പാണ്ട എന്ന മാധ്യമത്തോടു പറഞ്ഞു. 

പക്ഷികളെയും മൃഗങ്ങളെയും അതിയായി സ്നേഹിക്കുന്ന സൈമണ്‍ വൈകാതെ തന്നെ പുതിയ അതിഥിക്കായി കൂടൊരുക്കാന്‍ തുടങ്ങി. തുടക്കത്തില്‍ തടികൊണ്ടു ചെറിയൊരു കൂടാണ് കെട്ടിയതെങ്കിലും വൈകാതെ മറ്റ് എലികള്‍ കൂടി എത്തിയതോടെ കുറച്ചുകൂടി സുരക്ഷിതമായൊരു വീട് കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. 

mice

ആദ്യം ഒരുമണിക്കൂറോളമെടുത്താണ് മരം തുളച്ച് ചെറിയൊരു കൂട് കെട്ടിയത്. പതിയെ എലികള്‍ കൂടുതല്‍ വന്നതോടെ കൂടുതല്‍ മുറികള്‍ കെട്ടി. മരക്കൂടിനുള്ളില്‍ അകത്തേക്കും പുറത്തേക്കും വരാനായി രണ്ടുമൂന്ന് വഴികളും ഒരുക്കി. പൂച്ചകളില്‍ നിന്നും സംരക്ഷണത്തിനായി കുഞ്ഞന്‍ വീടിനുചുറ്റും വേലിയും കെട്ടി. 

ഇപ്പോള്‍ അഞ്ചോളം എലികളാണ് ഈ കുഞ്ഞന്‍ വീട്ടില്‍ താമസിക്കുന്നത്. പഴങ്ങളും നട്ട്സുകളുമൊക്കെയാണ് ഭക്ഷണമായി ഇവയ്ക്കു നല്‍കിയിരുന്നത്. തണുപ്പിനെ അതിജീവിക്കാന്‍ പാകത്തില്‍ എലിവീടിനെ അടച്ചുറപ്പുള്ളതാക്കി മാറ്റുന്നതിനൊപ്പം ചൂടു പകരാനായി പഴയ തലയിണകളിലെ പഞ്ഞികളും അടുക്കിവച്ചു കൊടുത്തിട്ടുണ്ട്. 

mice

ക്രിസ്മസിനു മുന്നോടിയായി എലികളുടെ വീട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. തീര്‍ന്നില്ല ഇവയ്ക്കാവശ്യമായ ഭക്ഷണങ്ങളും വീടിനു ചുറ്റും നിരത്തിവച്ചു. 

mice

ഫോട്ടോഗ്രാഫര്‍ കൂടിയായതുകൊണ്ട് താന്‍ എലികള്‍ക്കായി കെട്ടിയ വീടിന്റെയും ചുറ്റുപാടിന്റെയും ചിത്രങ്ങളും സൈമണ്‍ പങ്കുവച്ചുവെന്ന് പ്രത്യേകം പറയേണ്ടല്ലോ. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നുമുണ്ട്. 

Content Highlights:man builds home for mice