കൊറോണക്കാലം ആളുകളുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു കഴിഞ്ഞു. ജോലിയും പഠനവും എല്ലാം വീടിനുള്ളിലായതോടെ ഇതിനെല്ലാം ഇടം വേണമെന്ന അവസ്ഥയായി. ആദ്യമൊക്കെ വീടിന്റെ ഏതെങ്കിലും മൂലയില്‍ ഒതുങ്ങിക്കൂടിയവര്‍ മേശയും കസേരയും എല്ലാമായി വീടിനുള്ളില്‍ ഓഫിടങ്ങള്‍ തന്നെ ഉണ്ടാക്കി തുടങ്ങി. വര്‍ക്ക് ഫ്രം ഹോം നീണ്ടതോടെ വീടിനുള്ളില്‍ മനോഹരമായ ഓഫീസിടം ഒരുക്കിയ യുവാവിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയയിപ്പോള്‍. 

ബെന്‍ റോസെന്‍ എന്ന യുവാവാണ് മനോഹരമായ ഈ വീട്- ഓഫീസിന് പിന്നില്‍. ' മൂന്നുമാസം കൊണ്ടാണ് ഞാന്‍ ഈ ഹോം ഓഫീസ് പൂര്‍ത്തിയാക്കിയത്, എന്റെ സ്വപ്‌നങ്ങളിലേതുപോലെ ഒരിടം. ഇതാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന സ്ഥലം.' ഹോം ഓഫീസിന്റെ നിര്‍മാണത്തിന്റെ പലഘട്ടങ്ങള്‍ പങ്കുവച്ചുകൊണ്ട് റോസെന്‍ ട്വിറ്ററില്‍ കുറിച്ചു. 

വീടിനുള്ളിലെ ഒരു ഒഴിഞ്ഞ ഇടം പതിയെ സൗകര്യപ്രദമായ കാണാന്‍ ഭംഗിയുള്ള വര്‍ക്കിങ് സ്‌പേസായി മാറുന്നത് ചിത്രത്തില്‍ കാണാം. ഒരു ജനാലയുടെ അരികില്‍ നല്ല വെളിച്ചം ലഭിക്കുന്നിടത്താണ് റോസെനിന്റെ വര്‍ക്കിങ് സ്‌പേസ്. ഇവിടെ ഒരു വര്‍ക്കിങ് ടേബിളും കംഫര്‍ട്ടബിള്‍ ചെയറും നിലത്ത് പലനിറങ്ങളുള്ള ഒരു റഗ്ഗും റോസെന്‍ ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം ഭിത്തിയുടെ നിറം ടര്‍ക്കോയിഷ് ബ്ലൂവും ആക്കി. ഒപ്പം ഭിത്തിയില്‍ ചെറിയ തട്ടുകല്‍ നല്‍കി ചെടികളും വച്ചു. മുറിക്ക് വന്ന അടിമുടി മാറ്റം ചിത്രങ്ങളില്‍ കാണാനാകും.

ഒന്നരലക്ഷം ലൈക്കുകളും 9,000 ട്വീറ്റുകളും പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. മനോഹരമായിരിക്കുന്നു എന്നാണ് ചിലര്‍ റോസന്റെ കരവിരുതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

Content Highlights: Man build home office in his dreams with in 3 months  social media praise it