വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വമ്പന്‍ ശേഖരം; ട്രെന്‍ഡിയാണ് ബോളിവുഡ് സെലബ്രിറ്റികളുടെ വാഡ്രോബ്


ചെരുപ്പുകളും വസ്ത്രങ്ങളുടെയും വലിയ ശേഖരമാണ് ബോളിവുഡ് താരവും മോഡലുമായ മലൈക അറോറയ്ക്കുള്ളത്.

പരിനീതി ചോപ്ര, മലൈക അറോറ | Photo: Instagram

ഫാഷന്‍, മോഡലിങ് എന്നിവയുമായി ഏറെ അടുത്ത് നില്‍ക്കുന്നതാണ് ബോളിവുഡ് താരങ്ങളുടെ ജീവിതം. ഭൂരിഭാഗം ദിവസങ്ങളിലും സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളും മറ്റ് ഫങ്ഷനുകളുമെല്ലാം ഉണ്ടാകും. ഇതിനെല്ലാം വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും പെട്ടെന്ന് ആവര്‍ത്തിക്കാതെ നോക്കേണ്ടതും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും മറ്റും വലിയ ശേഖരം മിക്കവര്‍ക്കുമുണ്ടാകും.

മിക്ക ബോളിവുഡ് താരങ്ങളും തങ്ങളുടെ ഏറെ പ്രിയപ്പെട്ട വസ്ത്രങ്ങളും ചെരുപ്പുകളും സൂക്ഷിക്കുന്ന വാഡ്രോബുകൾ(ക്ലോസറ്റ്സ്) സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. മലൈക അറോറ, പരിനീതി ചോപ്ര തുടങ്ങിയവരെല്ലാം തങ്ങളുടെ ഈ പ്രിയപ്പെട്ട ഇടത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.



പരിനീതി ചോപ്ര

വളരെ കൃത്യമായും സൂക്ഷമതയോടെയുമാണ് പരിനീതി ചോപ്ര തന്റെ ക്ലോസറ്റ് സൂക്ഷിച്ചിരിക്കുന്നത്. ഷൂകളുടെ വലിയ ആരാധികയാണ് പരിനീതിയെന്ന് അവരുടെ വാഡ്രോബ് കാണുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഓരോ ഷൂവും പ്രത്യേകം കവറിലാക്കിയാണ് അവര്‍ സൂക്ഷിച്ചിരിക്കുന്നത്. ഇളം നിറങ്ങളിലുള്ള ചെരിപ്പുകളാണ് അവര്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് ഇവ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകും.

കരണ്‍ ജോഹര്‍

സംവിധായകന്‍, നിര്‍മാതാവ്, മോഡല്‍ തുടങ്ങിയ നിലകളില്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്നയാളാണ് കരണ്‍ ജോഹര്‍. വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വലിയ ശേഖരമാണ് കരണ്‍ ജോഹറിനുള്ളത്. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് കരണ്‍ ജോഹറിന്റെ വാഡ്രോബുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏതൊരാളും കൊതിക്കുന്ന വിധമുള്ള ഡിസൈനാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ധാരാളം വസ്ത്രങ്ങളും ചെരുപ്പുകളും സൂക്ഷിക്കുന്നതിനുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കരണിന്റെ ഇരട്ടകുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഇടവും ഇതിന് സമീപത്തായി നല്‍കിയിട്ടുണ്ട്. വുഡന്‍ ഫ്‌ളോറിങ്ങും ഇതിന് അനുയോജ്യമായ തടയില്‍ തീര്‍ത്ത വാര്‍ഡ്രോബുകളുമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വസ്ത്രങ്ങളും ചെരുപ്പുകളും അണിഞ്ഞ് നോക്കുന്നതിന് ധാരാളം കണ്ണാടികളും ഇവിടെ കൊടുത്തിരിക്കുന്നു.

മലൈക അറോറ

ചെരുപ്പുകളും വസ്ത്രങ്ങളുടെയും വലിയ ശേഖരമാണ് ബോളിവുഡ് താരവും മോഡലുമായ മലൈക അറോറയ്ക്കുള്ളത്. ഹീല്‍സ്, സ്‌നീക്കേഴ്‌സ്, ഫാറ്റ് ചെരുപ്പുകളുടെ വലിയ ശേഖരമാണ് താരത്തിനുള്ളത്. വുഡന്‍ ഫ്‌ളോറിങ്ങിന് ആഡംബരം നിറയുന്ന വാനിറ്റിയും വലിയ കണ്ണാടികളും ഡ്രോയറുകളുമെല്ലാം ഇവിടെ കൊടുത്തിട്ടുണ്ട്.

Content Highlights: trendy and stylish celebrity wardrobes, myhome, celebrity home, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented