ചുറ്റും പുല്‍ത്തകിടിയുള്ള, സ്പാനിഷ് മാതൃകയിലുള്ള ഇരുനില മാളിക. ഇരുമ്പ് വേലികൊണ്ടുള്ള സംരക്ഷണ ഭിത്തി. അകത്തളങ്ങള്‍ മുഴുവനായും എയര്‍ കണ്ടീഷന്‍ ചെയ്തിരിക്കുന്നു, ഡിസൈനര്‍ ഫര്‍ണിച്ചര്‍ മനോഹരങ്ങളായ ഷാന്‍ഡ്‌ലിയറുകള്‍. പറഞ്ഞ് വരുന്നത് വീടിനെ കുറിച്ചല്ല ഒരു പട്ടിക്കൂടിനെകുറിച്ചാണ്.

dog house

താരങ്ങളുടെ വളര്‍ത്ത് മൃഗങ്ങള്‍ പോലും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നതിന്റെ തെളിവാണ് സുപ്രസിദ്ധ അമേരിക്കന്‍ താരമായ പാരീസ് ഹില്‍ട്ടണ്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തു പട്ടികള്‍ക്ക് വേണ്ടി നിർമിച്ച ആഡംബര കൂട്.

dog house

അക്ഷരാര്‍ഥത്തില്‍ അത്യാഡംബരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ബംഗ്ലാവാണിത്. രണ്ട് നിലയാണ് ഈ ബംഗ്ലാവിന്. പ്രിയപ്പെട്ട പട്ടികള്‍ക്ക് ശുദ്ധവായു ശ്വസിക്കാനും കാഴ്ചകള്‍ കണ്ട് റിലാക്‌സ് ചെയ്തിരിക്കാനും ബാല്‍ക്കണികളും നിറയെ ജനലുകളും ഉണ്ട്. 

dog house

dog house

ഇളം പിങ്ക് നിറമാണ് മുറികൾക്ക് നല്‍കിയിരിക്കുന്നത്. അതിനോടിണങ്ങിയ രീതിയില്‍ പട്ടികൾക്ക് കിടക്കാനുള്ള ഡിസൈനര്‍ കിടക്കകളും ബീന്‍ ബാഗുകളും സോഫ സെറ്റികളും ഒരുക്കിയിരിക്കുന്നു.

dog house

300 ചതുരശ്ര അടിയുള്ള ഈ വീട് ഡിസൈന്‍ ചെയ്തത് പ്രശസ്ത  ഇന്റീരിയര്‍ ഡിസൈനറായ ഫയെ റെസ്‌നിക് ആണ്. 
'ഡോഗ്ഗി മാന്‍ഷന്‍' എന്നാണ് ഇതിന് പാരീസ് നല്‍കിയിരിക്കുന്ന പേര്. അത്യാഡംബരങ്ങള്‍ നിറഞ്ഞ ഈ നിര്‍മിതിയെ ബംഗ്ലാവ് എന്നല്ലാതെ വേറെന്തു വിളിക്കാന്‍. 

dog house

സ്വന്തം പേരിൽ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വരെയുണ്ട് ഈ പട്ടികൾക്ക്.