പഞ്ചാബിൽ മലേർകോട് ലയിലെ 150 വർഷം പഴക്കമുള്ള മുബാറക് മൻസിൽ പാലസ് സംരക്ഷിത സ്മാരകമാക്കാൻ പഞ്ചാബ് സർക്കാർ. അങ്ങനെയൊരു തീരുമാനം ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ഒരു തൊണ്ണൂറ്റേഴുകാരിയുണ്ട്. മലേർകോട്ലയിലെ അവസാനത്തെ നവാബിന്റെ ഭാര്യ ബീഗം മുനവറുൽ നിസ. സംരക്ഷിത സ്മാരകമാക്കാൻ കൊട്ടാരം സർക്കാരിനു കൈമാറിയതും ബീഗം നിസയാണ്.

തിങ്കളാഴ്ചയാണ് കൊട്ടാരം ഏറ്റെടുത്ത് പൈതൃക സ്വത്തായി സംരക്ഷിക്കാനുള്ള ഉത്തരവിന് പഞ്ചാബ് സർക്കാർ അനുമതി നൽകിയതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ട് നവാബ് ഷേർ മുഹമ്മദ് ഖാന്റെ പിൻഗാമി കൂടിയായ ബീഗം നിസയ്ക്ക്. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ കൊട്ടാരം കൈമാറിയതെന്ന് മക്കളും അനന്തരാവകാശികളും ഇല്ലാത്ത ബീഗം അറിയിച്ചു. നൂറ്റാണ്ടുകൾക്കു മുൻപത്തെ പ്രശസ്തിയിലേക്കും പ്രഭയിലേക്കും കൊട്ടാരം എത്തുന്നതു കണ്ട് കണ്ണടയ്ക്കുകയാണ് തന്റെ അവസാനത്തെ ആഗ്രഹമെന്നും അവർ .

തന്റെ കാലത്തിനു ശേഷം സ്വകാര്യ വ്യക്തികൾ കൊട്ടാരം കൈവശപ്പെടുത്തുമെന്ന പേടിയിലായിരുന്നു ബീഗം. 32,400 സ്ക്വയർഫീറ്റ് വലിപ്പമുള്ള കൊട്ടാരം ഇനി മുതൽ സംരക്ഷിതസ്മാരകമായിരിക്കും. കൊട്ടാരം നവീകരിച്ചു കാഴ്ചക്കാർക്കുവേണ്ടി ഉടൻ തുറന്നുകൊടുക്കും. എന്നാൽ തുടർന്നും ബീഗത്തിന് കൊട്ടാരത്തിൽ തന്നെ താമസിക്കാം.

Content Highlights:last wish of begum munawwar ul nisa punjab cabinet approves restoration of malerkotla palace