ന്തോനേഷ്യന്‍ കാടുകളില്‍ കാണുന്ന പ്രത്യേക ഗോത്രവിഭാഗമായ നരഭോജികള്‍ വീടു നിര്‍മിക്കുന്നതും, ആ വീട്ടിലേക്ക് നടന്നുകയറുന്നതും ആര്‍ക്കും ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടേ കാണാനാകു. കൊറൊവായ് എന്ന ഈ ജനവിഭാഗത്തിന്റെ ജീവിതം പുറം ലോകത്തിന് ജീവന്‍ പണയം വെച്ചുള്ള സര്‍ക്കസായി തോന്നിയാലും അത്ഭുതപ്പെടാനില്ല. കാരണം മാനംമുട്ടെ ഉയരമുള്ള മരത്തിലാണ് ഇവര്‍ ജീവിക്കുന്നത്. 

1

ഇത്തരത്തില്‍ കൊറൊവായ് ഗോത്രം നിര്‍മിക്കുന്ന വീടുകള്‍ ഏറെ പ്രത്യേകതയുള്ളതാണ്. ആധുനിക സിവില്‍ എഞ്ചിനീയറിങ്ങ് വൈദക്ത്യത്തെ പോലും തോല്‍പ്പിക്കുന്നതാണ് 1970 വരെ പുറം ലോകത്തിന് മുന്നില്‍ അദൃശ്യരായി ജീവിച്ച ഇവരുടെ വീടുകള്‍.

ഇന്നും പൂര്‍ണമായും തനതായ ജീവിതരീതികള്‍ കര്‍ശനമായി പിന്തുടരുന്ന ഇവരുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു.

korowai

ആകാശം മുട്ടെ ഉയരമുള്ള മരത്തിനു മുകളില്‍ വീട് വയ്ക്കുന്ന ജനതയെ,കുട്ടികളെ തോളത്തുകിടത്തി ആ മരമുകളിലെ വീട്ടിലേക്ക് അനായാസം നടന്നുകയറുന്ന സ്ത്രീകളെ, വേട്ടയാടാന്‍ പരമ്പരാഗത അമ്പും വില്ലുമായി മാര്‍ച്ച് ചെയ്യുന്ന പുരുഷന്‍മാരുടെയൊക്കെ ചിത്രങ്ങള്‍ ലോകം അമ്പരപ്പോടെയാണ് നോക്കിനിന്നത്. 

korawai

എറിക്ക് ബാസെക എന്ന ഫോട്ടോഗ്രാഫര്‍ 2000ല്‍ ഇവരെ സന്ദര്‍ശിച്ചതോടെയാണ് പുറംലോകത്തിന് ഇവരുടെ ഫോട്ടോകള്‍ ആദ്യമായി ദൃശ്യമായത്. പിന്നീട് 17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്തോനേഷ്യന്‍ വനാന്തരങ്ങളിലെ പാപ്പുവയിലേക്ക് ഒരിക്കല്‍ കൂടി ബാസെക യാത്ര നടത്തി. ആ ചിത്രങ്ങള്‍  ഇവരുടെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നവയായിരുന്നു. 

korowai

കൊറോവായ് വീടുകള്‍

ആറുമുതല്‍ 12 മീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ കൊറൊവേയ് വീടുകള്‍ നിര്‍മിക്കുന്നത്. ചിലതിന് തറ നിരപ്പില്‍ നിന്നും  35 മീറ്റര്‍ വരെ ഉയരമുണ്ടാകും. നല്ല ഉറപ്പുള്ള ഒരു മരത്തിനു മുകളിലാണ് സാധാരണ വീടുകള്‍ നിര്‍മിക്കുന്നത്. പക്ഷേ വീടിന്റെ അടിത്തറയ്ക്ക് താങ്ങായി നിരവധി മരങ്ങളുണ്ടാകും. ഒപ്പം കൂടുതല്‍ സുരക്ഷയ്ക്കായി മരത്തിന്റെ ഉത്തരങ്ങളുമുണ്ടാകും.

കൊതുകുകളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ മാത്രമല്ല ഈ വീടുകള്‍ പ്രേത,പിശാചുകളില്‍ നിന്നും, പുറം ലോകത്തിന്റെ കണ്ണില്‍ പെടാതെയും ഈ  വീടുകള്‍ കൊറൊവോയ്ക്കാരെ സംരക്ഷിയ്ക്കുന്നു.  

korowai

ബെനിയന്‍ മരമാണ് വീടിന്റെ നെടുതൂണ്. മരത്തിന്റെ മുകള്‍ ഭാഗം മുറിച്ച് നീക്കുന്നു. ഇതിന് മുകളില്‍ ശിഖരം ഉപയോഗിച്ച് തറ നിര്‍മിക്കും, അതിനുശേഷം സാഗോ പന ഉപയോഗിച്ച്  തറ ഭാഗത്തിന്റെ മുകള്‍ ഭാഗം മോടിപിടിപ്പിക്കുന്നു. ചുമരും,മേല്‍ക്കൂരയും ഇതേ പനയുടെ ഇല ഉപയോഗിച്ച് മറയ്ക്കുന്നു. മരം ഉപയോഗിച്ച് തന്നെ നിര്‍മിക്കുന്ന ശക്തമായ കോവണിയിലാണ് ഇവര്‍ മരമുകളിലെ വീട്ടിലേയ്ക്ക് കയറുന്നത്. 

3

മരങ്ങളോടിണങ്ങിയുള്ള ജീവിതം ഈ ജന വിഭാഗത്തിന്റെ പ്രധാന സവിശേഷത. അതിനാല്‍ തന്നെ എത്ര ഉയരത്തിലുള്ള മരവും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അനായാസേന കയറിപ്പോകുന്നു. ഉയരങ്ങള്‍ ഇവരുടെ കാല്‍ക്കീഴില്‍  കീഴടങ്ങുന്നത് പുറം ലോകത്തിന് കൗതുകമുള്ള കാഴ്ച്ചയാണ്. 

2

കൂട്ടമായാണ് ഇവര്‍ വീട് വയ്ക്കുന്നതും അതില്‍ താമസിയ്ക്കുന്നതും.  വീടിന്റെ ഒരു ഭാഗം പുരുഷന്‍മാര്‍ക്കും മറ്റൊരു ഭാഗം സ്തീകള്‍ക്കുമായാണ് ക്രമീകരിക്കുന്നത്. ഇന്നും കൊറവായ് വിഭാഗക്കാര്‍ നരഭോജികളാണെന്നാണ് നിഗമനം. ഇവരുടെ അജ്ഞാതവാസത്തിനു കാരണം ഇതുതന്നെയാണെന്നും കരുതപ്പെടുന്നു. എങ്കിലും വനവിഭവങ്ങള്‍ അടക്കമുള്ളവയും ഇവര്‍ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ഇവ ചുട്ട് തിന്നാനായി മരമുകളിലെ വീട്ടില്‍ അടുപ്പും ഉപയോഗിക്കുന്നുണ്ട്.