പുതിയ വീടിനുള്ള പ്ലാനിങ്ങിലാണോ? അടുക്കള ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


അടുക്കളയില്‍ ആവശ്യത്തിന് സൂര്യപ്രകാശവും വായുവും ലഭ്യമാക്കുന്നതിന് ജനലുകള്‍ നല്‍കണം.

പ്രതീകാത്മക ചിത്രം | Photo: canva.com/

പുതിയ വീട് പണിയുമ്പോള്‍ ഏറെ ശ്രദ്ധ വേണ്ട ഇടമാണ് അടുക്കള. ഭക്ഷണം പാചകം ചെയ്യുന്ന ഇടം എന്നതിന് പുറമെ വീട്ടിലുള്ള മുഴുവന്‍ അംഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടം കൂടിയാണിത്. അതിനാല്‍ പുതിയ വീടിനുള്ള പ്ലാനിങ് തയ്യാറാക്കുമ്പോള്‍ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്.

പുതിയ വീട് പണിയുന്നവരും വീട് നവീകരിക്കുന്നവരും അടുക്കള ഡിസൈന്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.



എത്ര സ്ഥലം വേണം

അടുക്കള ഡിസൈന്‍ ചെയ്യുന്നതിന് മുമ്പ് അടുക്കളയ്ക്കായി എത്ര സ്ഥലം ആവശ്യമുണ്ടെന്ന് നിശ്ചയിക്കണം. ഇതിന് കുടുംബാംഗങ്ങളുടെ എല്ലാവരുടെയും അഭിപ്രായം തേടാം. ഇതനുസരിച്ച് ലേ ഔട്ട് നിശ്ചയിക്കാം. ഓപ്പണ്‍ കിച്ചന്‍ വേണോ ക്ലോസ്ഡ് കിച്ചന്‍ വേണോ തുടങ്ങിയവരും ഈ ഘട്ടത്തില്‍ വേണം നിശ്ചയിക്കാം. കൂടാതെ, അടുക്കളയുടെ ആകൃതിയും നിശ്ചയിക്കാം.

സോണുകള്‍ കൃത്യമായി നിശ്ചയിക്കാം

ഭക്ഷണം പാകം ചെയ്യാനുള്ള ഇടം, പാത്രങ്ങള്‍ കഴുകാനുള്ള ഇടം, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥലം എന്നിവയെല്ലാം മുന്‍കൂട്ടി നിശ്ചിക്കാം. ഭക്ഷണം പാകം ചെയ്യുന്നതിന് ചേര്‍ന്ന് തന്നെ ചേരുവകള്‍ സൂക്ഷിച്ചിരിക്കുന്ന കാബിനുകള്‍ വയ്ക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റും അടുത്തടുത്തായി വയ്ക്കാം.

മോഡുലാര്‍ കിച്ചന്‍

അടുക്കളയുടെ ശേഷി കൂട്ടാന്‍ മോഡുലാര്‍ കിച്ചന്‍ സഹായിക്കുന്നു. പുള്‍ ഔട്ട് ബാസ്‌കറ്റ്, പുള്‍ ഔട്ട് ബോട്ടിള്‍ ഹോള്‍ഡേഴ്‌സ്, കോര്‍ണര്‍ യൂണിറ്റ് തുടങ്ങി പാചകം എളുപ്പമാക്കുന്നതിന് സഹായിക്കുന്നതാണ് മോഡുലാര്‍ കിച്ചന്‍.

പ്രകാശം നിറയട്ടെ

അടുക്കളയ്ക്ക് ഏറ്റവും യോജിച്ച ലൈറ്റിങ് ലെയേഡ് ലൈറ്റിങ് ആണ്. കൂടാതെ, പാചകം ചെയ്യുന്ന ഇടങ്ങളിലും കൗണ്ടര്‍ ടോപ്പിലും പോയിന്റ് ലൈറ്റുകള്‍ നല്‍കാം. ഇത് പാചകം എളുപ്പമാക്കും. നിഴല്‍ കുറയ്ക്കുന്നതിന് ഒന്നിലധികം ലൈറ്റുകള്‍ അടുക്കളയില്‍ നല്‍കാനും ശ്രദ്ധിക്കണം.

കാറ്റും വെളിച്ചവും കയറട്ടെ

അടുക്കളയില്‍ ആവശ്യത്തിന് സൂര്യപ്രകാശവും വായുവും ലഭ്യമാക്കുന്നതിന് ജനലുകള്‍ നല്‍കണം. ചിമ്മിനിയും എക്‌സ്‌ഹോസ്റ്റ് ഫാനും നല്‍കുന്നത് പാചകം ചെയ്യുമ്പോഴുണ്ടാകുന്ന മണം അടുക്കളയില്‍ തങ്ങിനില്‍ക്കാതെ പുറത്തേക്ക് കളയാന്‍ സഹായിക്കും.

ആവശ്യത്തിന് സ്റ്റോറേജ് സംവിധാനമൊരുക്കാം

അടുക്കളയില്‍ അത്യാവശ്യം വേണ്ട സൗകര്യമാണ് സ്‌റ്റോറേജ് സംവിധാനം. കൗണ്ടര്‍ ടോപ്പിന് താഴെയും മുകളിലും സ്റ്റോറേജ് സംവിധാനം ഒരുക്കാം. എപ്പോഴും ഉപയോഗിക്കുന്നവ പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന വിധം ക്രമീകരിക്കാം. അടുക്കളയില്‍ സ്ഥലപരിമിതി ഉണ്ടെങ്കില്‍ കുത്തനെയുള്ള കാബിനുകള്‍ നല്‍കാം.

Content Highlights: kitchen designing tips, easy way to design kitchen, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented