ഈ അടുക്കളയില്‍ എല്ലാം കൈയെത്തും ദൂരത്ത് കിട്ടും


ടി. സൗമ്യ 

കൗണ്ടര്‍ ടോപ്പിന്റെ ഒരു ഭാഗം അല്‍പം ഉയരത്തില്‍ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറാക്കി മാറ്റി.

കണ്ണൂർ മേലെ ചൊവ്വയിലുള്ള ലക്ഷ്മി എന്ന വീടിന്റെ അടുക്കള

ഓപ്പണ്‍ കിച്ചന്‍ ആണെങ്കിലും ഉപകരണങ്ങളൊന്നും അധികപ്പറ്റായി പുറത്തേക്ക് എത്തിനോക്കരുത്. എല്ലാ ഉപകരണങ്ങളും ഇന്‍ബില്‍റ്റ് ആയിരിക്കണം-അതായിരുന്നു എം.ടി. വിജയന്റെയും ശോഭനകുമാരിയുടെയും മകള്‍ ഡോ. വിമി വിജയന്‍ മനസ്സില്‍ കണ്ട അടുക്കള. അങ്ങനെ ഫ്രിഡ്ജ്, അവന്‍, മിക്‌സര്‍, കുക്കിങ് ടോപ്പ് എല്ലാം ഇന്‍ബില്‍റ്റ് ആക്കി സ്ഥലം ലാഭിച്ചു. വട്ടം കറങ്ങാതെ ഒരു കൈ അകലത്തില്‍ എല്ലാം കിട്ടണമെന്നതായിരുന്നു ശോഭനകുമാരിയുടെ ആഗ്രഹം. അതും യാഥാര്‍ഥ്യമായി ഇവിടെ. L ആകൃതിയിലുള്ള ഓപ്പണ്‍ കിച്ചന്‍. ചെറിയ കുടുംബത്തിന് എല്ലാം സൗകര്യങ്ങളും ഒളിപ്പിച്ച ചെറിയ ഓപ്പണ്‍ കിച്ചന്‍.

ഉയരെ ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍കൗണ്ടര്‍ ടോപ്പിന്റെ ഒരു ഭാഗം അല്‍പം ഉയരത്തില്‍ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറാക്കി മാറ്റി. ഇതിനായി ഉയരത്തിലുള്ള ബാര്‍ ചെയ്ത റൂം ഓണ്‍ലൈനില്‍ വരുത്തി. അമ്മമ്മയ്ക്കും അച്ഛാച്ചനും അടുക്കള ജോലിക്കിടെ കൊച്ചുമക്കള്‍ക്ക് ഇഷ്ടവിഭവം കഴിക്കാന്‍ നല്‍കാം. വെള്ളയും ചാരനിറവും ചേര്‍ന്ന കളര്‍തീമാണ് അടുക്കളയ്ക്കായി തിരഞ്ഞെടുത്തത്.

നാനോ വൈറ്റ് ഗ്രൈാനൈറ്റാണ് കൗണ്ടര്‍ ടോപ്പില്‍ പാകിയത്. ചാരനിറത്തിലാണ് ഷെല്‍ഫുകളെല്ലാം. പ്ലേറ്റുകള്‍, കപ്പുകള്‍, കട്ട്‌ലറീസ് എന്നിവയ്ക്കായി പ്രത്യേക ഓര്‍ഗനൈസറുകളോടു കൂടിയ ഷെല്‍ഫുകളാണ് ഉള്ളത്. മസാലപ്പൊടികളും മറ്റും ഇടാനായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കി. ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര എന്നിവയ്ക്കായി പേരെഴുതിയ സെറാമിക് ജാറുകളുടെ സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. അടുക്കളയ്ക്ക് അലങ്കാരം കൂടിയാണിവ.

അടുക്കള ജോലിക്കിടെ വീടിന് പുറത്താരെങ്കിലും വന്നാല്‍ എളുപ്പത്തില്‍ കാണാന്‍ വീടിന് മുന്‍വശത്തേക്ക് തുറക്കുന്ന ജനാലയാണുള്ളത്. സിറ്റൗട്ടിലിരിക്കുന്നവരോട് സംസാരിക്കാനുമാവും. എന്നാല്‍ പുറത്തുനിന്ന് അടുക്കളയിലേക്ക് കാണാനാകാത്ത ഗ്ലാസാണ് ഉപയോഗിച്ചിട്ടുള്ളത്. വെളിച്ചത്തിനായി ഫാന്‍സി ലൈറ്റുകളും അടുക്കളയിലുണ്ട്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിന് മുകളിലും മനോഹരമായ നീളത്തിലുള്ള ഫാന്‍സി ലൈറ്റുകളുണ്ട്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിന് പിന്നിലായാണ് ഡൈനിങ് ഏരിയ. ഈ ഭാഗത്തായി ക്രോക്കറി ഐറ്റംസ് വെയ്ക്കാനായി ഓപ്പണ്‍ ഷെല്‍ഫും ഒരുക്കിയിട്ടുണ്ട്.

ഹൈഡ്രോളിക് ഷെല്‍ഫ്

അടുക്കളയിലെ ഷെല്‍ഫുകള്‍ ഹൈഡ്രോളിക് ആകണമെന്നത് വിജയന്റെ നിര്‍ബന്ധമായിരുന്നു. മേലേക്ക് തുറക്കാവുന്ന ഷെല്‍ഫ് പതുക്കെ തട്ടിയാല്‍ മതി മുകളിലേക്ക് ഉയരും. വശങ്ങളില്‍ നിന്ന് തുറക്കാവുന്ന ഷെല്‍ഫുകളും അങ്ങനെതന്നെ. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒറ്റയ്ക്ക് അടയില്ല. പതുക്കെ വന്ന് അടഞ്ഞോളും. കുക്കിങ് ടോപ്പിന് ഹാന്‍ഡ് സെന്‍സര്‍ ഹൂഡ് ആണുള്ളത്. കൈവീശിയാല്‍ പ്രവര്‍ത്തിക്കും.

പുതിയ അതിഥി എയര്‍ ഫ്രൈയര്‍

അടുക്കളയിലെ പുതിയ അതിഥി എയര്‍ ഫ്രൈയര്‍ ആണ്. എണ്ണ ഉപയോഗിക്കാതെ ആരോഗ്യകരമായി എളുപ്പത്തില്‍ ഭക്ഷണസാധനങ്ങള്‍ ഫ്രൈ ചെയ്‌തെടുക്കാം. കൗണ്ടര്‍ ടോപ്പ് സൈസ് ആയതിനാല്‍ സ്ഥലവും ലാഭം. എല്‍.ഐ.സി. ഡെവലപ്‌മെന്റ് ഓഫീസര്‍ എം.ടി. വിജയനും ശോഭനകുമാരിയും 10 മാസം മുമ്പാണ് മേലെചൊവ്വയില്‍ ലക്ഷ്മി എന്ന വീട് വെച്ചത്. ഏകമകള്‍ ഡോ. വിമി വിജയനും മരുമകന്‍ വിവേകും മക്കളായ നിഹാരികയും നിയോമികയും വേറെ വീട്ടിലാണ് താമസം.

രസമുകുളം

ശര്‍ക്കര അടയാണ് കുടുംബത്തിന്റെ ഇഷ്ടവിഭവം. അരിപ്പൊടി, തേങ്ങ, ശര്‍ക്കര, ഏലയ്ക്കപ്പൊടി എന്നിവയാണ് ഇതിനുവേണ്ടത്. അരിപ്പൊടിയില്‍ അല്പം ഉപ്പിട്ട് ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കണം. ശര്‍ക്കര പാനിയില്‍ തേങ്ങയും അല്പം ഏലയ്ക്കപ്പൊടിയുമിട്ട് വിളയിച്ചെടുത്തത് മാറ്റിവെക്കണം. മാവ് ഉരുളയാക്കി വാഴയിലയില്‍ പരത്തിയെടുക്കണം. ഇതിന് നടുവില്‍ വിളയിച്ചെടുത്ത തേങ്ങ നിരത്തണം. ശേഷം മടക്കി ഇലയോടെ ആവിയില്‍ പുഴുങ്ങിയെടുക്കാം. അല്ലെങ്കില്‍ ദോശക്കല്ലില്‍ ചുട്ടെടുക്കുകയുമാവാം.

Content Highlights: kerala home designs, myhome, homeplans, veedu, modular kitchen, kitchen interior


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented