ആഡംബരത്തിന്റെ പര്യായം; തൂവെള്ള നിറത്തില്‍ സ്വര്‍ഗകൂടാരമായി കിയാര അദ്വാനിയുടെ മുംബൈയിലെ ഭവനം


പൂര്‍ണമായും തൂവെള്ള നിറത്തിലാണ് കിയാരയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ തീം സെറ്റ് ചെയ്തിരിക്കുന്നത്.

കിയാര അദ്വാനി | Photo: Instagram

കബീര്‍ സിങ്, ഷേര്‍ഷാ, എം.എസ്. ധോനി തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് കിയാര അദ്വാനി. അടുത്തിടെ പുറത്തിറങ്ങിയ ജഗ് ജഗ് ജീയോ എന്ന ചിത്രത്തിലെ നടിയുടെ പ്രകടനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പരമ്പരാഗത, സമകാലീന ശൈലികള്‍ കൂട്ടിച്ചേര്‍ത്താണ് കിയാരയുടെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ മഹാലക്ഷ്മിയിലുള്ള ആഡംബര ഭവന സമുച്ചയമായ പ്ലാനറ്റ് ഗോദ്‌റെജിലാണ് കിയാരയുടെ വസതി സ്ഥിതി ചെയ്യുന്നത്. 2 BHK, 3BHK, 4BHK ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. 51 നിലകളിലായി 300-ല്‍ പരം റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ ഭവന സമുച്ചയത്തിലുള്ളത്.

മുംബൈയിലെ ഏറ്റവും തിരക്കേറിയ നഗരപ്രദേശം എന്നതിന് പുറമെ അറബിക്കടലിന്റെ മനോഹാരിത നേരിട്ട് ആസ്വദിക്കാന്‍ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഏറെ പ്രശസ്തമായ ഹാജി അലി ദര്‍ഗ ഇതിനോട് ചേര്‍ന്നായാണ് സ്ഥിതി ചെയ്യുന്നത്.

പൂര്‍ണമായും തൂവെള്ള നിറത്തിലാണ് കിയാരയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ തീം സെറ്റ് ചെയ്തിരിക്കുന്നത്. ഫര്‍ണിച്ചര്‍ മുതല്‍ ഇന്റീരിയര്‍ വരെ എല്ലാം വെള്ളനിറത്തിലാണ് കൊടുത്തിരിക്കുന്നത്. ഫ്‌ളോറിങ്ങിന് വെള്ളനിറത്തിലുള്ള മാര്‍ബിളാണ് വിരിച്ചിരിക്കുന്നത്. ഇത് ലിവിങ് കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു.

ലിവിങ് റൂമിന്റെ ഒത്തനടുക്കായി ഐവറി നിറത്തിലുള്ള റഗ് വിരിച്ചിട്ടുണ്ട്. ലിവിങ് ഏരിയയുടെ മുഖ്യ ആകര്‍ഷണവും ഇത് തന്നെയാണ്. വെള്ളനിറമുള്ള ലെതര്‍ സോഫയും ഇതിനോട് ഇണങ്ങുന്ന കുഷ്യനും ലിവിങ് ഏരിയയുടെ ഭംഗി ഒന്നുകൂടെ വര്‍ധിപ്പിക്കുന്നു.

മൊസൈക് സ്റ്റൈലിലുള്ള കണ്ണാടിയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഇവിടെനിന്നുള്ള ചിത്രങ്ങള്‍ കിയാര മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ലിവിങ് റൂമിന്റെ ഒരു മൂലയ്ക്കായാണ് ഈ കണ്ണാടി വെച്ചിരിക്കുന്നത്.

തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ചിത്രങ്ങളാക്കി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് കിയാര. ഇവ കോറിഡോര്‍ ഏരിയയില്‍ ചുമരില്‍ തൂക്കിയിരിക്കുന്നു.

ലിവിങ് ഏരിയയെ കിടപ്പുമുറിയായി ബന്ധിപ്പിക്കുന്ന ഇടം എന്നതിന് പുറമെ കോറിഡോര്‍ ഏരിയ ഫോട്ടോ ഫ്രെയിമുകള്‍ സൂക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണ്.

മുംബൈ നഗരത്തിന്റെ മായ കാഴ്ചകള്‍ മുഴുവും ഇവിടെ നിന്ന് ഒപ്പിയെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുംബൈയുടെ ആകാശകാഴ്ചകള്‍ കണ്ട് രസിച്ച് രാവിലെയും വൈകുന്നേരങ്ങളിലും ചായ കുടിക്കുന്നതിനും ഏറ്റവും പറ്റിയ ഇടം കൂടിയാണ് ഈ ബാല്‍ക്കണി.

ക്രീം നിറത്തിലുള്ള മാര്‍ബിള്‍ തറയും ലളിതമായ ഫര്‍ണിച്ചറുകളും ബാല്‍ക്കണിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.

15 കോടി രൂപയ്ക്കും 17 കോടി രൂപയ്ക്കും ഇടയില്‍ മൂല്യമുണ്ട് കിയാരയുടെ ഈ ഭവനത്തിനെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: kiara advanis home, worth crores in mahalaxmi, celebrity home, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented