പലര്‍ക്കും വീടുകളെ സംബന്ധിച്ച് ഓരോ സങ്കല്പങ്ങള് കാണും. ശാന്തവും സമാധാനവുമായൊരു അന്തരീക്ഷം സമ്മാനിക്കുന്ന വീടുകളാണ് മിക്കയാളുകളും താമസിക്കാന്‍ താല്പര്യപ്പെടാറുള്ളത്. ബ്രിട്ടനിലെ രാജകുമാരന് വില്യമിന്റെ പത്നി കേറ്റ് മിഡില്‍ടണിനും സ്വപ്നത്തിലുള്ള വീടിനെക്കുറിച്ച് ചില ഇഷ്ടങ്ങളൊക്കെയുണ്ട്. എന്നാല്‍ വില്യമിനു വേണ്ടി ആ സ്വപ്നങ്ങളെ ത്യജിച്ചിരിക്കുകയാണത്രേ കേറ്റ്.
വിവാഹസമ്മാനമായി എലിസബത്ത് രാജ്ഞി നല്കിയ വീടാണ് കേറ്റിന്റെ മനസ്സിലെ സ്വപ്നവീട്. എലിസബത്ത് രാജ്ഞിയുടെ സ്വകാര്യഭവനമായ സാന്‍ഡ്രിങാം ഹൗസിന്റെ സമീപത്തായുള്ള ആന്മര് ഹാള്‍ എന്ന വീടാണത്. കേറ്റിന് ഏറ്റവുമധികം ചെലവഴിക്കാന്‍ ഇഷ്ടമുള്ള ഇടമാണ് ഈ വീട്. സ്വന്തമായി തീരുമാനം എടുക്കുകയാണെങ്കില്‍ കേറ്റ് ആന്മര് ഹാളില്‍ താമസിക്കാനാകും ഇഷ്ടപ്പെടുക എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'' കേറ്റിന് എന്തെങ്കിലും സ്വപ്നം സഫലമായി കാണണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് ആന്മര് ഹാള്‍ ഹൗസില്‍ കഴിയണം എന്നതാണ്''- വിദേശ മാധ്യമപ്രവര്‍ത്തകയായ എയ്ഞ്ചല മൊള്ളാര്ഡ് പറയുന്നു. വില്യമിന്റെ ഉത്തരവാദിത്തങ്ങള്‍ കാരണവും രാജകുടുംബത്തില്‍ അവരുടെ ഉയര്‍ന്നു വരുന്ന പ്രാധാന്യം കാരണവും മാറി താമസിക്കല്‍ സാധ്യമല്ലെന്നാണ് വിവരം.
Content Highlights: Kate Middleton not living in Her dream home because of prince william
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..