ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന  റെക്കോര്‍ഡ് ഇതുവരെ ദുബായിയുടെ ബുര്‍ജ് ഖലീഫയ്ക്ക് ആയിരുന്നു. അധികം വൈകാതെ ആ റെക്കോർഡ് പഴങ്കഥയാകും. ബുര്‍ജ് ഖലീഫയെ വെല്ലാന്‍  ജിദ്ദയുടെ കിങ്ഡം ടവര്‍ എത്തുന്നു.  

2
Image credit:Inhabitat

ബുര്‍ജ് ഖലീഫയ്ക്ക്  2722 അടിയാണ് ഉയരമെങ്കില്‍ കിങ്ഡം ടവര്‍ 3280 അടിയാണ്. ഏകദേശം ഒരു കിലോമീറ്ററോളം വരും ഉയരം. എന്നാല്‍ 1.2 ബില്ല്യണില്‍  കിങ്ഡം ടവര്‍ പണി പൂര്‍ത്തിയാക്കുമ്പോള്‍ 1.5 ബില്ല്യണിനാണ് ബുര്‍ജ് ഖലീഫ പണി പൂര്‍ത്തിയാക്കിയത്. ആറ് വര്‍ഷമാണ് ബുര്‍ജ് ഖലീഫ പൂര്‍ത്തിയാക്കാനെടുത്ത സമയം. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് കിങ്ഡം ടവറിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത്  2013ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018ല്‍ പൂര്‍ത്തിയാകും. 

1
Image credit: Pinterest

മൊത്തം 252 നിലകളിലാണ് ജിദ്ദ ടവര്‍ ഉണ്ടാകുക. നിലവില്‍ 57 നിലകള്‍ വരെ  പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓഫീസ്,അപ്പാര്‍ട്ട്‌മെന്റ്, ഹോട്ടല്‍, എന്നിവയാണ് ടവറില്‍ പ്രധാനമായും പ്രവര്‍ത്തിക്കുക.  ബുര്‍ജ് ഖലീഫ ഡിസൈന്‍ ചെയ്ത അഡ്രിയാന്‍ സ്മിത്ത് ആണ് ജിദ്ദ ടവറിന്റെയും ശിൽപി.