അംബാനി കുടുംബത്തിന് ഇത് ആഘോഷത്തിന്റെ രാവുകളാണ്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത പുത്രനായ ആകാശ് അംബാനി ശ്ലോക മേത്തയുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെയാണ് മകള്‍ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹം ആര്‍ഭാടടമായി ഇറ്റലിയില്‍ കഴിഞ്ഞത്. താരങ്ങള്‍ അണിനിരന്ന ചടങ്ങില്‍  തിളങ്ങിയത് വിവാഹനിശ്ചയ വേദിയാണ്. ഹോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലമാണ് മകളുടെ വിവാഹ നിശ്ചയത്തിനായി മുകേഷ് അംബാനി തിരഞ്ഞെടുത്തത്. 

Ambani

ഇറ്റലിയിലെ ലേക് കോമോ എന്ന റിസോര്‍ട്ട് ഏരിയയിലാണ് വിവാഹ നിശ്ചയം നടന്നത്. ആല്‍പ്‌സ് പര്‍വതത്തിന്റെ മടിത്തട്ടില്‍ തടാകതീരത്ത് പൂക്കളും മരങ്ങളുമൊക്കെ നിറഞ്ഞ അന്തരീക്ഷത്തില്‍ തികച്ചും ദൃശ്യമനോഹരമായ സ്ഥലമാണ് മകളുടെ സ്‌പെഷല്‍ ഡേക്കു വേണ്ടി അംബാനി ഒരുക്കിയത്. ലേക് കോമോയിലെ  വില്ല ഡിസ്റ്റെ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. 

മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കൊണ്ടും മോഡേണ്‍ യൂറോപ്യന്‍ ആര്‍ക്കിടെക്ചര്‍ കൊണ്ടും പേരുകേട്ടയിടമാണിത്. മൂന്നു ദിവസത്തെ ആഘോഷ പരിപാടികള്‍ക്കാണ് അംബാനി വില്ല ഡിസ്റ്റെ ബുക് ചെയ്തത്. 

ambani

1568ല്‍ പണികഴിപ്പിച്ച വില്ല ഡിസ്റ്റെയില്‍ 152 മുറികളാണുള്ളത്. വിന്റേജ് സ്‌റ്റൈലില്‍ സെറ്റ് ചെയ്ത ഫര്‍ണിച്ചറുകളും കണ്ണുകളെ കീഴടക്കുന്നു. ഇനി ഈ സ്വര്‍ഗത്തില്‍ ഒരുരാത്രി കഴിയാന്‍ എത്ര രൂപ വേണമെന്നാണോ ചിന്തിക്കുന്നത് ? എഴുപതിനായിരമോ അതിലധികമോ വരും. 

ഇഷയുടെയും ആനന്ദിന്റെയും സന്തോഷനിമിഷം പങ്കുവെക്കാന്‍ വെല്‍കം ലഞ്ചും ഡാന്‍സും പാട്ടുമൊക്കെയുള്ള അത്താഴവും ഹോട്ടലില്‍ ഒരുക്കിയിരുന്നു. ബ്ലാക് ടൈ ഇവന്റ്, ചിക്, ഇന്ത്യന്‍ അറ്റയര്‍ എന്നിങ്ങനെ ഓരോ രാത്രികളും ഓരോ തീമിലാണ് ആഘോഷിച്ചത്.

Ambani

ഇറ്റലിയിലെ ഏറ്റവും റൊമാന്റിക് സ്ഥലങ്ങളിലൊന്നാണുമിത്. ഹോളിവുഡ് താരങ്ങളായ ജോര്‍ജ് ക്ലൂണി, ജൂലിയ റോബര്‍ട്ട്സ്, അന്റോണിയോ ബണ്ടെറാസ്, ഡേവിഡ് ബെക്കാം, കാതറീന്‍ സെറ്റാ ജോണ്‍സ് തുടങ്ങിയവരെല്ലാം ലേക് കോമോയുടെ തീരത്ത് വില്ല സ്വന്തമാക്കിയവരാണ്. 

മിലാനില്‍ നിന്ന് മുപ്പതു മൈല്‍ അകലെയാണ് ലേക് കോമോ സ്ഥിതി ചെയ്യുന്നത്, നിരവധി വില്ലകളും വീടുകളും പുരാതന ഗ്രാമങ്ങളുമൊക്കെ ചുറ്റപ്പെട്ട ഇറ്റലിയിലെ മൂന്നാമത്തെ വലിയ തടാകമാണിത്. 

Ambani

ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ഇഷയും ആനന്ദും ഇക്കഴിഞ്ഞ മേയിലാണ് വിവാഹിതരാകാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നത്. മഹാബലേശ്വര്‍ യാത്രയ്ക്കിടെ ആനന്ദ് ഇഷയോട് വിവാഹ അഭ്യര്‍ഥന നടത്തുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Content Highlights: Isha ambani engagement Venue At Lake Como Italy