ക്രിയേറ്റീവ് ആർട്ട് വർക്കിന്റെ നേതൃത്വത്തിൽ ചെയ്ത ഇന്റീരിയർ വർക്കുകൾ
വീടിന്റെ അഴക് നിര്‍ണയിക്കുന്നതില്‍ ഇന്റീരിയര്‍ വര്‍ക്കിനുള്ള സ്ഥാനം വിലപ്പെട്ടതാണ്. ലളിതമായും ആഡംബരം നിറച്ചും ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യാം. ചെറിയ വിലയ്ക്ക് വലിയ ആഡംബരം തോന്നിപ്പിക്കുന്ന ഇന്റീരിയര്‍ വര്‍ക്കുകളും ഇന്ന് നാട്ടില്‍ സുലഭമാണ്.
ഇന്റീരിയര്‍, എക്സ്റ്റീയര്‍ വര്‍ക്കുകളില്‍ പുത്തന്‍ ആശയങ്ങളുമായി എത്തിയിരിക്കുകയാണ് കൊച്ചയില്‍ നിന്ന് ഒരുപറ്റം യുവാക്കള്‍. വീടുകളുടെയും കെട്ടിടങ്ങളുടെയും ഇന്റീരിയര്‍ വര്‍ക്കുകളും എക്സ്റ്റീരിയര്‍ വര്‍ക്കുകളും പുതുപുത്തന്‍ രീതിയില്‍ ആവിഷ്കരിച്ച് ശ്രദ്ധ നേടുകയാണ് എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് പള്ളുരുത്തി സ്വദേശിയായ മാനുവല്‍ സെബാസ്റ്റ്യനും കൂട്ടരും.
2017 മുതല്‍ ഈ രംഗത്ത് സജീവമാണ് മാനുവലിന്റെയും കൂട്ടരുടെയും ക്രിയേറ്റീവ് ആര്ട്ട്സ്റ്റുഡിയോ എന്ന സംരംഭം. വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.
.jpg?$p=298ab5c&&q=0.8)
കോപ്പര്‍, ബ്രാസ്സ്, അലൂമിനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയാണ് നിര്‍മാണം. ചുമരിലെ അലങ്കാരങ്ങള്‍, മതിലിലെ വര്‍ക്കുകള്‍, ലൈറ്റുകളുടെ ഫ്രെയിമുകള്‍, മറ്റ് അലങ്കാരങ്ങള്‍ തുടങ്ങിവയെല്ലാം ഇവരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നു. കോര്‍ട്ടണ്‍ സ്റ്റീല്‍ എന്ന മെറ്റീരിയലിലാണ് കൂടുതല്‍ വര്‍ക്കുകളും ചെയ്യുന്നത്. മുംബൈയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്താണ് ഇതില്‍ വര്‍ക്കുകള്‍ ചെയ്യുന്നത്. കേരളത്തില്‍ പൊതുവേ ഈ മെറ്റീരിയല്‍ അധികമായി കിട്ടാറില്ല. കൂടാതെ വിലയും അല്പം ഏറും. അതിനാലാണ് ഇത് മുംബൈയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ആക്സിഡന്റ് വഴിമാറ്റിയ ജീവിതം
2015-ല്‍ മാനുവിലിന് ഒരു വാഹനാപകടം പറ്റി. പിന്നീട് കുറെനാള്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഇത്തരം കലാസൃഷ്ടികള്‍കൊണ്ട് വീടുകളുടെ അകത്തളം മനോഹരമാക്കുന്ന ആശയത്തെക്കുറിച്ച് മാനുവല്‍ ചിന്തിച്ച് തുടങ്ങിയത്. പഠനശേഷം പിതാവിനൊപ്പം ചെറിയ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു അതുവരെ മാനുവല്‍ ചെയ്തിരുന്നത്. അപകടത്തിന് ശേഷം വിശ്രമസമയത്താണ് പുതിയ ആശയം മൊട്ടിട്ടത്. അതിന് മുമ്പ് ഇടവകപള്ളിയില്‍ എന്തെങ്കിലും പരിപാടിയോട് അനുബന്ധിച്ച് ചെറിയ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തിരുന്നു. ഇത് മാത്രമായിരുന്നു ആകെയുള്ള മുന്‍പരിചയം. കാക്കനാട് പ്രവര്‍ത്തിക്കുന്ന ഒരു ഇന്റീരിയര്‍ വര്‍ക്ക് സ്ഥാപനത്തിനൊപ്പം മാനുവല്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരം ആര്‍ട്ട് വര്‍ക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കഴിവിനൊപ്പം ആത്മവിശ്വാസം കൂടി ഏറിയതോടെ സംരംഭം പച്ചപിടിച്ച് തുടങ്ങി. ഇന്ന് എട്ട് പേരാണ് മാനുവലിന്റെ സംഘത്തില്‍ ഉള്ളത്. മതിലില്‍ ചിത്രം വരയ്ക്കുന്നവര്‍, സിമന്റ് ഉപയോഗിച്ച് ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നവര്‍, മരത്തില്‍ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നവര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
.jpg?$p=e00130b&f=1x1&w=284&q=0.8)
.jpg?$p=81e89ee&f=1x1&w=284&q=0.8)
.jpg?$p=fd4b461&q=0.8&f=16x10&w=284)
.jpg?$p=24d573a&q=0.8&f=16x10&w=284)
.jpg?$p=e51ab61&q=0.8&f=16x10&w=284)
''എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുന്നവര്‍ വലിയ തുകയാണ് ബില്‍ഡേഴ്സില്‍ നിന്നും വീട്ടുടമസ്ഥരില്‍ നിന്നും ഈടാക്കിയിരുന്നത്. ഇത് മനസ്സിലാക്കിയപ്പോള്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ഇത് എപ്രകാരം ലഭ്യമാക്കുമെന്ന് ചിന്തിച്ചു. തുടര്‍ന്നാണ് ഈ ഫീല്‍ഡിലേക്ക് വന്നത്''-മാനുവല്‍ പറഞ്ഞു.
കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കൊച്ചിയിലെ ഓഫീസിനു മുന്നില്‍ സ്ഥാപിച്ച മെറ്റല്‍ വര്‍ക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. 13 മീറ്റര്‍ ഉയരമുള്ള ആര്‍ട്ട് വര്‍ക്കും ഇതില്‍ ശ്രദ്ധേയം.
പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണവുമായി ആര്‍ക്കിടെക്റ്റുമാരും ഡിസൈനര്‍മാരുമാണ് നമ്മെ കൂടുതലായി സമീപിക്കുന്നത്. ഇന്റീരിയര്‍ ആര്‍ട്ട് വര്‍ക്കിന് പുറമെ ശില്പങ്ങള്, ലൈറ്റിങ്, ഫര്‍ണിച്ചര്‍, വാള് ആര്‍ട്ട്, ക്രിയേറ്റീവ് ഫാബ്രിക്കേഷന്‍ എന്നിവയ്ക്കൊപ്പം കണ്‍സള്‍ട്ടേഷനും ക്രിയേറ്റീവ് ആര്‍ട്ട് സ്റ്റുഡിയോയുടെ നേതൃത്വത്തില്‍ ചെയ്ത് നല്‍കുന്നുണ്ട്.
വീടുകള്‍ക്ക് പുറമെ കൊമേഴ്ഷ്യല്‍, ഇന്‍ഡ്സ്ട്രിയല്‍ പ്രൊജക്ടുകള്‍ക്കും ഇത്തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്ത് നല്കുന്നു.
മാനുവലിനൊപ്പം സൂരജ്, ധര്മജന്, സിനില്‍, ബൈജു അലി, ഗിരീഷ്, സിബി, കെയ്സണ്‍ എന്നിവരും ചേര്‍ന്നാണ് ക്രിയേറ്റീവ് ആര്‍ട്ട് സ്റ്റുഡിയോയുടെ പ്രവര്‍ത്തനം.
Content Highlights: interior works for residential commercial industrial projects, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..