ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ചരിത്ര പ്രധാന്യമുള്ളകെട്ടിടങ്ങളില് ഏറ്റവും ഭംഗിയുള്ളത് എന്നു തന്നെ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയെ വിശേഷിപ്പിക്കാം. ലോകരാഷ്ട്രങ്ങളിലെ തലവന്മാര്ക്കുള്ള വസതികളില്‍ വെച്ച് ഏറ്റവും വലുത് എന്ന വിശേഷണവും ഈ കൊട്ടാരത്തിന് സ്വന്തം.
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഈ രാജകീയ കെട്ടിടം ഡല്‍ഹിയിലെ റെയ്സീന കുന്നുകളിലെ 33 ഏക്കര്‍ വിസ്തീര്‍ണമുള്ള വിശാലമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാല്‍ വൈസ്രോയിയുടെ ഭവനം എന്നൊരു പേരുകൂടി രാഷ്ട്രപതി ഭവന് ഉണ്ടായിരുന്നു. ഡിസംബര്‍ 12 ന് ബ്രിട്ടീഷ് രാജാവായ ജോര്‍ജ്ജ് അഞ്ചാമന് ബ്രിട്ടീഷ് ഇന്‍ഡ്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതാണ് രാഷ്ട്രപതി ഭവന്റെ നിര്‍മാണത്തിന് കാരണമായത്.
ബ്രിട്ടീഷുകാരനായ സര് എഡ്വിന് ലുറ്റിയന്സ് എന്ന ആര്‍ക്കിടെക്റ്റാണ് രാഷ്ട്രപതി ഭവന് രൂപകല്‍പ്പന ചെയ്തത്. ഏകദേശം 19 വര്‍ഷത്തോളമെടുത്ത് 1929ലാണ് രാഷ്ട്രപതി ഭവന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്വ്വിന് പ്രഭുവാണ് രാഷ്ട്രപതി ഭവനിലെ ആദ്യ താമസക്കാരന് ഇദ്ദേഹം ഇവിടെ താമസം തുടങ്ങുന്നത് 1931 ജനുവരി 23നാണ്. നാലുനിലകളിലുള്ള രാഷ്ട്രപതി ഭവന് ഏകദേശം 340 മുറികളാണ് ഉള്ളത്.
രണ്ട് വ്യത്യസ്ഥ നിറത്തിലുള്ള പാറക്കല്ലുകള്‍ ഉപയോഗിച്ചാണ് രാഷ്ട്രപതി ഭവന്റെ നിര്‍മാണം. രാഷ്ട്രപതി ഭവന്റെ മേല്‍മകുടം സാഞ്ചിയിലെ സ്തൂപത്തിന്റെ മാതൃക കടമെടുത്താണ് നിര്‍മിച്ചിരിക്കുന്നത്.
നീളന്‍ തൂണുകള്‍ നല്കുന്ന ആഢ്യത്വം രാഷ്ട്രപതി ഭവന്റെ എടുത്തു പറയേണ്ട പ്രധാന സവിശേഷതകളിലൊന്നാണ്. ഡല്‍ഹിയിലെ അതി ശൈത്യത്തെയും ചൂടിനെയും പ്രതിരോധിക്കുന്ന രീതിയിലാണ് രാഷ്ട്രപതി ഭവന് എഡ്വിന് ലുറ്റിയന്സ് രൂപകല്‍പ്പന ചെയ്തത്
അശോക ഹാള്‍
സ്വര്‍ണ വര്‍ണങ്ങളിലുള്ള മ്യൂറല്‍ പെയിന്റിങ്ങുകള്‍ നല്കുന്ന മനോഹാരിതയാണ് അശോകഹാളിന്റെ പ്രധാന പ്രത്യേകത. ഹാളിന്റെ മുക്കിനും മൂലയിലും മ്യൂറല്‍ ഛായങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു. വിശേഷപ്പെട്ട അലങ്കാര വിളക്കുകളും കാശ്മീര്‍ പരവതാനികളും അശോക ഹാളിന് രാജകീയ പ്രൗഢി നല്കുന്നു.
ദര്‍ബാര്‍ ഹാള്‍
രാഷ്ട്രപതി ഭവന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമെന്നു തന്നെ ദര്‍ബാര്‍ ഹാളിനെ വിശേഷിപ്പിക്കാം. വളരെ വിശേഷപ്പെട്ട മാര്‍ബിള്‍ ഉപയോഗിച്ചാണ് ദര്‍ബാര്‍ ഹാള്‍ മനോഹരമാക്കിയിരിക്കുന്നത്. മൂന്നാം നൂറ്റണ്ടിലേതെന്ന് കരുതപ്പെടുന്ന ബുദ്ധപ്രതിമയാണ് ദര്‍ബാര്‍ ഹാളിന്റെ ഇന്റീരിയറിനെ രാജകീയമാക്കുന്ന പ്രധാന ഘടകം.
മുഗള്‍ ഗാര്ഡന്
രാഷ്ട്രപതി ഭവനോളം പ്രശസ്തമാണ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്ഡന്. രാഷ്ട്രപതി ഭവന്റ പിറകുവശത്തായാണ് മുകള്‍ ഗാര്ഡന് സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷ്, മുഗള്‍ ഉദ്യാന മാതൃകകളില്‍ നിന്നും കടം കൊണ്ടാണ് മുഗള്‍ കാര്‍ഡന്‍ രൂപകല്‍പ്പന ചെയ്തത്. വിശേഷപ്പെട്ട ചെടികളും മരങ്ങളും കൊണ്ട് സമൃദ്ധമായ ഗാര്ഡന് എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാറുണ്ട്.
നിര്‍മിതികളെ സ്നേഹിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഈ ഔദ്യോഗിക വസതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..