ഫാത്തിമ സന | Photo: Instagram
'ദംഗല്‍' എന്ന ഒറ്റ സിനിമ മതി ഫാത്തിമ സന ഷെയ്ഖ് എന്ന നടിയെ തിരിച്ചറിയാല്‍. ഗുസ്തിക്കഥ പറഞ്ഞ ചിത്രത്തില്‍ ഗുസ്തിതാരം ബബിത ഫൊഗോട്ടിനെയാണ് അവതരിപ്പിച്ചത്.
ആന്ധ്രയിലെ ഹൈദരാബാദിലാണ് ഫാത്തിമയുടെ വീട് സ്ഥിതി ചെയ്യുന്നത്. ലളിതമായ ഇന്റീരിയറില്‍ സമകാലീന ശൈലിയിലൊരുക്കിയ വീടാണിത്. കാഴ്ചയില്‍ ഏറെ ഇഷ്ടം തോന്നിപ്പിക്കുന്ന ഡിസൈനാണ് വീടിന്റെ അകത്തളങ്ങളെ മനോഹരമാക്കുന്നത്.
തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളും മറ്റ് ഡിസൈനുകളും വീടിന് നല്‍കുന്നത് ക്ലാസിക് ലുക്കാണ്. ടോണ്‍, ഫിനിഷുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വീടിന്റെ ഓരോ ഭാഗങ്ങളും സെറ്റ് ചെയ്തിരിക്കുന്നത്.
പൂര്‍ണമായും സമകാലീന ശൈലിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന വീടിന് അതിന് ഇണങ്ങുന്ന വിധമാണ് ലൈറ്റിങ് സെറ്റ് ചെയ്തിരിക്കുന്നത്. വിശാലമായ ജനലുകള്‍ വീടിനുള്ള പ്രകാശവും ശുദ്ധവായുവും ഇടവേളകളില്ലാതെ നിറയ്ക്കുന്നു. നേവി ബ്ലൂവിലും വെളുപ്പിലുമുള്ള കര്‍ട്ടനുകള്‍ ജനലുകളെ മറയ്ക്കുന്നു.
പിച്ചളയിലും തടിയിലും തീര്‍ത്ത അലങ്കാരവസ്തുക്കള്‍ എത്തനിക് ലുക്ക് നല്കുന്നു. ഫര്‍ണിച്ചറുകള്‍ക്ക് പുറമെ കബോഡുകളും അലമാരകളുമെല്ലാം തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
വുഡന്‍, ഇളംനിറങ്ങളിലുള്ള ടൈലുകളാണ് നിലത്ത് വിരിച്ചിരിക്കുന്നത്.
ഗ്രേ, ലൈറ്റ് നിറങ്ങളിലുള്ള കാര്‍പെറ്റുകളാണ് ലിവിങ് ഏരിയയെ മനോഹരമാക്കുന്നത്.
Content Highlights: celebrity home, inside fatima sana shaikhs home, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..