മാര്‍ബിളില്‍ വിരിയുന്ന അലങ്കാരങ്ങള്‍, വിശാലമായ ലിവിങ് ഏരിയ; മാസാണ് സൂര്യകുമാര്‍ യാദവിന്റെ വീട്


1 min read
Read later
Print
Share

ഗ്ലാസ് ഡോറുകള്‍ പിടിപ്പിച്ച വലിയ ജനലുകളും അവ മറയ്ക്കുന്ന സമകാലീന ശൈലിയിലുള്ള കര്‍ട്ടനുകളും വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു

സൂര്യകുമാർ യാദവ് ഭാര്യ ദേവിഷ ഷെട്ടിക്കൊപ്പം | Photo: instagram.com/surya_14kumar

ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പ് അടിച്ചില്ലെങ്കിലും ഇന്ത്യയുടെ ഒട്ടുമിക്ക മത്സരങ്ങളിലും ക്രിക്കറ്റ് ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് നിർത്തിയ കളിക്കാരനുണ്ട്, സൂര്യകുമാര്‍ യാദവ്. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം സൂര്യകുമാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മുംബൈയില്‍ ഭാര്യക്കൊപ്പം അതിവിശാലമായ ആഡംബര ഭവനത്തിലാണ് സൂര്യകുമാറിന്റെ താമസം. ഇരുവര്‍ക്കും കൂട്ടായി ഇവിടെ രണ്ട് നായക്കുട്ടികളുമുണ്ട്. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത അടുക്കള, വിശാലമായ ലിവിങ് ഏരിയ, ലളിതമായി ഡിസൈന്‍ ചെയ്ത കിടപ്പുമുറി, പ്രകൃതിയിലേക്ക് തുറന്നിരിക്കുന്ന ബാല്‍ക്കണി, ജിം എന്നിവയെല്ലാമാണ് സൂര്യകുമാറിന്റെ വീടിന്റെ പ്രധാന സൗകര്യങ്ങള്‍.

ഇളംനിറങ്ങളിലുള്ള പെയിന്റുകളാണ് വീടിനകം മുഴുവന്‍ നല്‍കിയിരിക്കുന്നത്. ഇതിന് ഇണങ്ങുന്ന വിധമാണ് വീടിനുള്ളിലെ ഓരോ വസ്തുക്കളും തിരഞ്ഞെടുത്തിരിക്കുന്നത്.

ഗ്ലാസ് ഡോറുകള്‍ പിടിപ്പിച്ച വലിയ ജനലുകളും അവ മറയ്ക്കുന്ന സമകാലീന ശൈലിയിലുള്ള കര്‍ട്ടനുകളും വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

വിവിധതരം കലാസൃഷ്ടികളുടെ സംഗമമാണ് ഈ വീടിന്റെ ലിവിങ് ഏരിയ എന്ന് പറയാം. വെളുപ്പ്, നീല തുടങ്ങിയ നിറങ്ങളിലാണ് ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഇളംനിറങ്ങളിലാണ് ലിവിങ് ഏരിയുടെ ചുമര്‍ തീര്‍ത്തിരിക്കുന്നത്. ഇതിന് ഇണങ്ങുംവിധം നേവി ബ്ലൂനിറത്തിലാണ് ഇവിടുത്തെ സെറ്റി. ഇതിനോട് ചേര്‍ന്ന് ഫ്‌ളോറല്‍ പ്രിന്റിലുള്ള മറ്റൊരു ഇരിപ്പിടം കൂടി സെറ്റ് ചെയ്തിട്ടുണ്ട്. സൂര്യകുമാറിന് ലഭിച്ച പുരസ്‌കാരങ്ങളും ട്രോഫികളും ലിവിങ് ഏരിയയിലെ ചുമരിലൊരുക്കിയ അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നു. ഇതുകൂടാതെ, പലതരം അലങ്കാരവസ്തുക്കളും കലാസൃഷ്ടികളും ഇവിടെ ചുമരിനെ മനോഹരമാക്കുന്നു.

സൂര്യപ്രകാശവും വായുവും അകത്തളങ്ങളെ നിറയ്ക്കുന്ന വിധമാണ് ജനലുകള്‍ നല്‍കിയിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ കൃത്രിമ വെളിച്ചത്തിന്റെ സഹായമില്ലാതെ വീടിനകം മുഴുവന്‍ വെളിച്ചമെത്തുന്നു.

ക്രീം നിറത്തോട് കൂടിയ മാര്‍ബിളാണ് അകത്ത് ഫ്‌ളോറിങ്ങില്‍ മുഴുവന്‍ വിരിച്ചിരിക്കുന്നത്. ലിവിങ് ഏരിയയില്‍ ഇളംനിറത്തിലുള്ള ടൈല്‍ ചുമരില്‍ പതിച്ചിട്ടുണ്ട്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംഗമത്തിന് അനുയോജ്യമായ രീതിയിലാണ് വീടിന്റെ ബാല്‍ക്കണി സെറ്റ് ചെയ്തിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് തന്നെയാണ് ജിം കൊടുത്തിരിക്കുന്നത്. ഇവിടെയും മനോഹരമായ ധാരാളം കലാസൃഷ്ടികള്‍ ചുമര്‍ അലങ്കരിക്കുന്നു. മാര്‍ബിളില്‍ തീര്‍ത്ത അലങ്കാരവസ്തുക്കളാണ് വീടിനുള്ളില്‍ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.

Content Highlights: celebrity homes, myhome, veedu, cricketer suryakumar yadavs mumbai home

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
student bedrooms

1 min

വിദ്യാര്‍ഥികള്‍ക്കായി ബെഡ്‌റൂം പണിയുമ്പോള്‍ ഈ കാര്യങ്ങള്‍ ഉറപ്പുവരുത്തണം

Aug 10, 2023


home interior

2 min

വീടിന്റെ അകം ഒന്ന് പുതുക്കിയാലോ? ഇതാ എളുപ്പത്തില്‍ ചെയ്യാവുന്ന ചില ഹോം ഡെക്കറേഷന്‍ ടിപ്‌സ്

Aug 8, 2023


.

2 min

500 രൂപയുമായി മുംബൈയിലെത്തിയ ദിഷാ പഠാണി ; ഇന്ന് താമസം 5 കോടിയുടെ വീട്ടില്‍

Jun 13, 2023


Most Commented