പഴമയുടെ പ്രൗഢിയും ഇഴയടുപ്പവും ചേര്‍ന്ന വീട്; ലാളിത്യം നിറഞ്ഞ് ആലിയയുടെയും രണ്‍ബീറിന്റെയും 'വാസ്തു'


ഈ വീടിനുള്ളിലെ ഏറ്റവും മനോഹരമായ ഇടം ഡൈനിങ് ഏരിയയാണെന്ന് പറയാം.

ആലിയ, രൺബീർ കപൂർ. ഇരുവരുടെയും വീടിനുള്ളിൽ നിന്നുള്ള ദൃശ്യം | Photo: Instagram, Twitter

നവംബര്‍ ആറിനാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ ജനിക്കുന്നത്. ഏറെക്കാലം നീണ്ട പ്രണയത്തിന് ശേഷം ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ മുംബൈയിലെ വാസ്തു എന്ന് പേരിട്ടിരിക്കുന്ന വീട്ടിലായിരുന്നു താമസം. മുംബൈയിലെ പാലി ഹില്‍സിലാണ് ആ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. ആലിയയുടെ പ്രൊഡക്ഷന്‍ ഹൗസിലെ അവരുടെ ഓഫീസ് ഡിസൈന്‍ ചെയ്ത ആര്‍ട്ട് ഡയറക്ടര്‍ രുപിന്‍ സുചക് ആണ് ഈ വീടും ഡിസൈന്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുംബൈയിലെ ഏറ്റവും തിരക്കേറിയ ഇടത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് ഏറെ വിശാലമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പരമവാധി സൂര്യപ്രകാശം വീടിനുള്ളില്‍ ലഭിക്കുന്ന വിധം ഗ്ലാസ് ഡോറുകളോട് കൂടിയ ജനലുകളാണ് നല്‍കിയിരിക്കുന്നത്.

ഇളം നിറങ്ങളിലുള്ള പെയിന്റുകളാണ് വീടകം മുഴുവന്‍ നല്‍കിയിരിക്കുന്നത്. അതേസമയം, വളരെ ലളിതമായ, പരമ്പരാഗത ഘടകങ്ങള്‍ കൂടി സമന്വയിപ്പിച്ച ഇന്റീരിയര്‍ ആണ് ആലിയയും രണ്‍ബീറും വീടിനുള്ളില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

വെളുപ്പ്, ഗ്രേ നിറങ്ങളാണ് കിടപ്പുമുറിയുടെ ചുമരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ക്വീന്‍ സൈസ്ഡ് കട്ടിലിനൊപ്പം തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളും മുറിയെ കൂടുതല്‍ മനോഹരമാക്കുന്നു. ഗ്ലാസില്‍ തീര്‍ത്ത വിശാലമായ ജനലുകള്‍ പുറംകാഴ്ചകള്‍ ഒപ്പിയെടുക്കുന്നു.

രണ്‍ബീര്‍ കപൂറിന്റെ മുത്തച്ഛനും ബോളിവുഡ് നടനുമായിരുന്ന രാജ് കപൂറിന്റെ ചിത്രമാണ് ഡ്രോയിങ് റൂമിലെ മുഖ്യ ആകര്‍ഷണം. ഒരു വര്‍ക്ക് ഡെസ്‌കും ബ്രൗണ്‍ നിറമുള്ള കസേരയും ഇവിടെ ഫര്‍ണിച്ചറുകലായി നല്‍കിയിരിക്കുന്നു. ഡ്രോയിങ് റൂമിലാണ് ടി.വി. യൂണിറ്റ് കൊടുത്തിരിക്കുന്നത്. ആര്‍ച്ച് മാതൃകയിലുള്ള വാതിലുകളാണ് ഈ വീടിനുള്ളില്‍ കൂടുലായി നല്‍കിയിരിക്കുന്നത്. ഇവിടെ മനോഹരമായ ഇന്‍ഡോര്‍ പ്ലാന്റുകളും നല്‍കിയിരിക്കുന്നു.

അതിവിശാലമാണ് ലിവിങ് ഏരിയ. തൂവെള്ള നിറമുള്ള ചുമരിന് യോജിക്കുന്ന വിധത്തില്‍ വുഡന്‍ ഫിനിഷിനുള്ള ഇന്റീരിയറാണ് നല്‍കിയിരിക്കുന്നത്. നീലയും മഞ്ഞയും നിറങ്ങളോട് കൂടിയ സോഫയും കുഷ്യനുമാണ് കൊടുത്തിരിക്കുന്നത്. ഇവിടെ രണ്‍ബീറിന്റെ എട്ടാം നമ്പര്‍ ബാഴ്‌സലോണ ജെഴ്‌സി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ഇവിടെയും വിശാലമായ ജനലുകള്‍ നല്‍കിയിരിക്കുന്നു. വുഡന്‍ ഫിനിഷിലുള്ള ടൈലുകള്‍ ലിവിങ് ഏരിയയില്‍ നല്‍കിയിരിക്കുന്നു. ലിവിങ് ഏരിയയിലാണ് ലളിതമായ ബാര്‍ ഒരുക്കിയിരിക്കുന്നത്. വുഡന്‍ തീമിലാണ് ഇവിടെ കബോഡുകള്‍ സെറ്റ് ചെയ്തിരിക്കുന്നത്.

ഈ വീടിനുള്ളിലെ ഏറ്റവും മനോഹരമായ ഇടം ഡൈനിങ് ഏരിയയാണെന്ന് പറയാം. മാര്‍ബിള്‍ ടോപ്പോടുകൂടിയ ഡൈനിങ് ടേബിളും ഇതിന് അനുയോജ്യമായ കസേരകളുമാണ് നല്‍കിയിരിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് തടിയില്‍ തീര്‍ത്ത ബുക്ക് ഷെല്‍ഫ് കൊടുത്തിരിക്കുന്നത്. ഇത് കൂടാതെ മറ്റൊരു ഷെല്‍ഫും ഡൈനിങ് ഏരിയയില്‍ കൊടുത്തിട്ടുണ്ട്. ആലിയയ്ക്കും രണ്‍ബീറിനുംലഭിച്ച ചില പുരസ്‌കാരങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു. കുടുംബാംഗങ്ങളോടൊപ്പമുള്ള ചിത്രങ്ങളും ഇവിടെ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

പുറംകാഴ്ചകള്‍ നന്നായി ഒപ്പിയെടുക്കുന്ന വിധമാണ് ബാല്‍ക്കണി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്ലാസ് ഡോറും വുഡന്‍ ഫ്‌ളോറും മനോഹരമായ ഇന്‍ഡോര്‍ പ്ലാന്റുകളും ഇവിടെ നല്‍കിയിരിക്കുന്നു.

Content Highlights: celebrity home, myhome, inside alia bhatt Rranbir kapoors home vastu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented