ചുമരിലും സീലിങ്ങിലും അടുപ്പിലും വരെ സര്‍വത്ര ഡൂഡിലുകള്‍; ശ്രദ്ധ നേടിയൊരു വീട്


സാം കോക്സ് തന്റെ വീടിനുള്ളിൽ | Photo: Instagram

ചുമരുകള്‍ തുടങ്ങി സീലിങ്ങിലും ബാത്ത് ടബ്ബിലും അടുക്കളയിലും വരെ നീളുന്ന ഡൂഡിലുകള്‍. വെളുത്ത ചുമരില്‍ കറുപ്പ് പെയിന്റില്‍ കുത്തിവരച്ചതുപോലുള്ള ഡൂഡിലുകളാണ് ഈ വീട് നിറയെ. വീടിനുള്ളില്‍ കയറി നോക്കുമ്പോള്‍ ചിലപ്പോള്‍ തലകറങ്ങിയെന്നും വരാം. പറഞ്ഞുവരുന്നത് സാം കോക്‌സ് എന്ന കലാകാരന്റെ വീടിനെക്കുറിച്ചാണ്.

2020-ല്‍ തന്റെ കിടപ്പുമുറിയിലാണ് സാം ചിത്രം വരച്ച് തുടങ്ങിയത്. പിന്നീട് ഇത് വ്യാപിച്ച് വീട്ടില്‍ മുഴുവന്‍ നിറഞ്ഞു. കൈകള്‍ കൊണ്ടാണ് ഇത് മുഴുവനും സാം വരച്ച് തീര്‍ത്തത്. ഇത് എനിക്ക് പറുദീസ പോലെയാണ് എന്നാണ് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സാം പറഞ്ഞത്.



കിടപ്പുമുറിയില്‍ ഡൂഡില്‍ നിറഞ്ഞപ്പോള്‍ പതിയെ പതിയെ സാം വീടിന്റെ മറ്റുഭാഗങ്ങളിലേക്ക് കൂടി തന്റെ 'വര' വ്യാപിപ്പിച്ചു. സ്റ്റെയര്‍ കേസും കുളിമുറിയും എന്തിന് ബാത്ത് ടബ്ബ് വരെ ഡൂഡിലുകളാല്‍ നിറഞ്ഞു. അടുക്കളയിലും അടുപ്പിന് മുകളിലും വരെ ചിത്രപ്പണികള്‍ നീണ്ടും. രണ്ട് വര്‍ഷം കൊണ്ട് ഡൂഡില്‍ വരകള്‍ നിറയാത്ത ഒരു ഇഞ്ച് സ്ഥലം പോലുമില്ല ഈ വീട്ടില്‍.

തന്റെ കലാസൃഷ്ടികളില്‍ ഏറ്റവും മികച്ചതാണിതെന്ന് സാം സാക്ഷ്യപ്പെടുത്തുന്നു. 900 ലിറ്റര്‍ വെള്ള നിറമുള്ള പെയിന്റും 401 കാന്‍ കറുത്ത നിറമുള്ള സ്പ്രേ പെയിന്റുമാണ് വീടിന്റെ എക്സ്റ്റീരിയര്‍ ഭാഗത്ത് ചെലവായത്. ഇന്റീരിയറിലാകട്ടെ 286 ബോട്ടില്‍ ബ്ലാക്ക് ഡ്രോയിങ് പെയിന്റും 2296 പെന്‍ നിബ്ബുകളും ചെലവായി.

അച്ഛനോടും അമ്മയോടുമാണ് താന്‍ ഏറെ കടപ്പെട്ടിരിക്കുന്നതെന്ന് സാം പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ കിടപ്പുമുറിയുടെ ചുമരില്‍ ചിത്രം വരയ്ക്കാന്‍ അവര്‍ അനുവദിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ വീട്ടില്‍ മുഴുവനും ഇത്തരമൊരു കലാസൃഷ്ടിയാല്‍ നിറയ്ക്കാന്‍ കഴിയുമായിരുന്നില്ല-ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ സാം വ്യക്തമാക്കി.

തന്റെ ഇരുപതാം വയസ്സിലാണ് സാം ഡൂഡില്‍ വരച്ച് തുടങ്ങിയത്. പിന്നീട് തന്റെ ഡൂഡിലുകള്‍ ലേലം ചെയ്ത് വില്‍ക്കാന്‍ തുടങ്ങി. വലിയ വിലയ്ക്കാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ ലേലം ചെയ്യപ്പെട്ടത്.


Content Highlights: home covered in doodles, doodle home, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented