ല്ലും മണ്ണും ഉള്ള സ്ഥലത്ത് അതുപയോഗിച്ച് നാം വീടുവയ്ക്കുമ്പോള്‍ മഞ്ഞ്മാത്രം ഉള്ള സ്ഥലത്ത് അതുപയോഗിച്ചല്ലേ വീട് വയ്ക്കാന്‍ പറ്റു. ധ്രുവ പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് വളരെ ലളിതമായി വയ്ക്കാവുന്ന വീടാണ്  ഇഗ്ലുവീടുകള്‍.  എക്‌സിമോകള്‍ എന്ന പ്രത്യേക വിഭാഗമാണ് ഇഗ്ലുവീടുകളില്‍ സാധാരണ താമസിയ്ക്കുന്നത്.

സമതല പ്രദേശമാണ് ഇഗ്ലുവീടുകള്‍ നിര്‍മിക്കാനായി സാധാരണ തിരഞ്ഞെടുക്കുന്നത്. കുന്നിന്‍ ചെരുവുകളില്‍ നിര്‍മിക്കുന്നത് അത്ര സുരക്ഷിതമല്ല. മഞ്ഞ് നല്ല ആഴത്തില്‍ തണുത്തുറഞ്ഞ സ്ഥലം തിരഞ്ഞെടുക്കുക. ആദ്യം വീട് എത്ര ചുറ്റളില്‍ വേണമെന്ന കാര്യം തീരുമാനിച്ച് ഈ ഭാഗം വൃത്താകൃതിയില്‍ അടയാളപ്പെടുത്തുക.

 

igloo houses

മഞ്ഞ് ചതുരകഷ്ണങ്ങളായി വെട്ടിയെടുത്ത് മുകളിലേക്ക്  പടുക്കുക. കട്ടവെട്ടിയെടുക്കുമ്പോള്‍ രൂപപ്പെടുന്ന കുഴിയ്ക്ക് മുകളിലായാണ് ഇഗ്ലു പടുത്തുയര്‍ത്തേണ്ടത്.  

3 അടിനീളവും, 38 സെന്റിമീറ്റര്‍ ഉയരവും, 20 സെന്റീമീറ്ററോളം കനവും മഞ്ഞ് കട്ടകള്‍ക്ക് ഉണ്ടായിരിക്കണം. വശങ്ങളില്‍ നിന്നും ഇത്തരത്തില്‍ പടുത്തുയര്‍ത്തുമ്പോള്‍ നിര്‍മിക്കുന്നയാള്‍ ഇഗ്ലുവിന്റെ അകത്ത് നില്‍ക്കുന്ന വിധമായിരിക്കും നിര്‍മാണം പുരോഗമിക്കുന്നത്.

iglooo

ഇഗ്ലുവിലേക്ക് പ്രവേശിക്കാനായി ഒരു ഭാഗത്ത്  വിടവ് ഇടുന്നു. ചെറിയ ഇഗ്ലുവീടുകളാണെങ്കില്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് സുഖമായി നിര്‍മിക്കാം.