കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ രാപകലില്ലാതെ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നവരാണ് ആരോഗ്യരംഗത്തു ജോലി ചെയ്യുന്നവര്‍. ഭക്ഷണവും ഉറക്കവും പോലും ത്യജിച്ച് കൊറോണാ രോഗികളെ പരിചരിക്കുന്നവരുണ്ട്. ഇവര്‍ അനുഭവിക്കുന്ന സമ്മര്‍ദവും ചെറുതാകില്ല. വീട്ടിലുള്ളവര്‍ തന്നെയാണ് അതറിഞ്ഞ് സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത്. ഇത്തരത്തില്‍ കൊറോണാ വാര്‍ഡിലെ ഡോക്ടറായ ഭാര്യക്കു വേണ്ടി ഒരു ഭര്‍ത്താവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്.
ഡോക്ടറായ ഭാര്യ വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും ഭര്‍ത്താവൊരുക്കിയ സര്‍പ്രൈസാണ് വൈറലാകുന്നത്. സമ്മര്‍ദം നിറഞ്ഞ നാളുകളിലൂടെ കടന്നുപോകുന്ന പ്രിയപത്‌നിക്കായി വീടിനുള്ളില്‍ മറ്റൊരു കുഞ്ഞന്‍വീട് സൃഷ്ടിച്ചിരിക്കുകയാണ് കക്ഷി. വീട്ടില്‍ തന്നെ ലഭ്യമായിട്ടുള്ള വസ്തുക്കള്‍ വച്ചാണ് ഇതുണ്ടാക്കിയത്.
ഭര്‍ത്താവ് മുറി വൃത്തിയാക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ബെഡ്ഷീറ്റുകളുപയോഗിച്ചാണ് മുറി നിര്‍മിക്കുന്നത്. കിടക്കാനായി അകത്ത് കോസി ബെഡ്ഡും മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ അലങ്കാര ലൈറ്റുകളും നിറച്ചു. ഭാര്യക്കു പ്രിയപ്പെട്ട പാവക്കുട്ടികളും ടിവിയുമൊക്കെ ഈയിടത്തില്‍ സെറ്റ് ചെയ്തു. തീര്‍ന്നില്ല ഭാര്യക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണവും വൈനുമൊക്കെ മുറിക്കുള്ളില്‍ ഒരുക്കിയിരുന്നു.
My wife is a doctor. As you can imagine, her stress/anxiety level rn is HIGH. I try to do little things around the house to take her mind off of reality. This was her surprise... from r/aww
'' എന്റെ ഭാര്യ ഒരു ഡോക്ടറാണ്. ഇപ്പോഴത്തെ അവളുടെ ഉത്കണ്ഠയും സമ്മര്‍ദവുമൊക്കെ വളരെയധികമാണ്. അവളെ അല്‍പം സന്തോഷിപ്പിക്കാന്‍ വീടിനുള്ളില്‍ ഞാന്‍ ചില കാര്യങ്ങള്‍ ചെയ്തു. ഇതവള്‍ക്കൊരു സര്‍പ്രൈസാണ്' എന്ന ക്യാപ്ഷനോടെ റെഡ്ഡിറ്റിലാണ് വീഡിയോ പുറത്തുവന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തുന്ന ഭാര്യ അത്ഭുതത്തോടെ മുറിയില്‍ പ്രവേശിക്കുന്നതും ഭര്‍ത്താവൊരുക്കിയ സര്‍പ്രൈസ് മുറിയിലേക്ക് പ്രവേശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
Content Highlights: Husband surprise for Doctor Wife Treating corona patients