മുംബൈയിലെ 100 കോടിയുടെ വീട്ടിലേക്ക് താമസം മാറാനൊരുങ്ങി ഹൃത്വിക് റോഷനും കാമുകി സബാ ആസാദും


ഋതിക് റോഷനും സബാ ആസാദും | Photo: Instagram

ബോളിവുഡ് സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. നടിയും ഗായികയുമായ സബാ ആസാദുമായി ഹൃത്വിക് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ഏറെ നാളായി. ഇപ്പോഴിതാ ഇരുവരും ഹൃത്വിക് റോഷന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ആഡംബര വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. 100 കോടി രൂപ മുടക്കി 2020-ലാണ് ഋതിക് റോഷന്‍ ഈ വീട് വാങ്ങിയത്.

മന്നത്ത് എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തില്‍ മൂന്ന് നിലകളിലായി വ്യാപിച്ച് കിടക്കുന്ന രണ്ട് അപ്പാര്‍ട്ട്‌മെന്റുകളാണ് ഹൃത്വിക് വാങ്ങിയത്. ഇപ്പോഴിതാ ഇരുവരും താമസിക്കുന്നതിന് മുന്നോടിയായി ഇവിടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജുഹു-വെര്‍സോവ ലിങ്ക് റോഡില്‍ കടലിന് അഭിമുഖമായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അറേബ്യന്‍ കടലിന്റെ മനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കുന്ന വിധമാണ് 38,000 ചതുരശ്ര അടിയില്‍ തീര്‍ത്ത വീടിന്റെ ഡിസൈനിങ്.

മുംബൈയിലെ ഹൃത്വിക് റോഷന്റെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷങ്ങളില്‍ സബ പങ്കെടുത്ത ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്റീരിയര്‍ ഡിസൈനറായ സൂസെയ്ന്‍ ഖാനുമായുള്ള വിവാഹബന്ധം 2014-ല്‍ ഋതിക് റോഷന്‍ അവസാനിപ്പിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. വിക്രം വേദയാണ് അവസാനം പുറത്തിറങ്ങിയ ഹൃത്വികിന്‍റെ ചിത്രം.

Content Highlights: hrithik roshan and saba azad, lavish 100 crore mumbai home, celebrity homes, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented