വീട് രണ്ട് സെന്റിലാണെങ്കിലും ടെറസ് പൂര്‍ണമായി ഉപയോഗപ്പെടുത്തിയാല്‍ ധാരാളം സ്ഥലം ലഭിക്കാന്‍ കഴിയും.സ്‌റ്റോറേജ് സ്‌പെയിസ് മാത്രമല്ല ടെറസിനെ ഒരു വിനോദ-വിശ്രമ കേന്ദ്രം കൂടിയാക്കാം. ഓടോ റൂഫിങ് ഷീറ്റോ ഉപയോഗിച്ച് റൂഫിങ് ചെയ്ത ശേഷം അതിനൊപ്പം മെഷ്(കമ്പിവല) ഉപയോഗിച്ച് മറച്ച് ടെറസ് മനോഹരമാക്കുന്നവരും ഉണ്ട്. നിങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ക്കുള്ള മികച്ച യൂട്ടിലിറ്റി സ്‌പെയിസാണിത്. ടെറസ് ഉപയോഗപ്പെടുത്തിയാല്‍ സ്ഥലമില്ലെന്ന് പരാതിയും തീര്‍ക്കാം.
- വീട്ടിലെ തുണികഴുകുക, തുണി ഉണങ്ങുക,അയണ്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ഇവിടെ ചെയ്യാന്‍ കഴിയും. ഇതിനായി ഒരു ഭാഗം മറച്ച ശേഷം വാഷിങ് മെഷീന്‍, അയണിങ് ടേബിള്‍ എന്നിവ ഒരുമിച്ച് വയ്ക്കാം. ഇതിന് പൊതുവായി ഒരു സ്വിച്ച് ബോര്‍ഡ് മതിയാകും. തുണി കഴുകാനും ഉണക്കാനും ഇതിന് സമീപമായി ഒരു സ്ഥലം മാറ്റി വയ്ക്കാം. ഇതിന് സമീപം തന്നെ മുഷിഞ്ഞ തുണികള്‍ ഇടാനായി ഒരു ബാസ്‌ക്കറ്റ് വയ്ക്കാം.
- മനോഹരമായ ചില സായാഹ്നങ്ങളില്‍ വീടിനുള്ളില്‍ ചെലവഴിക്കുന്നത് മുഷിച്ചിലായി തോന്നും. ഈ സമയങ്ങളില്‍ കുടുംബവുമൊത്ത് ആസ്വദിക്കുന്നത് ബന്ധങ്ങളുടെ ഊഷ്മളത വര്‍ധിപ്പിക്കും. ഇതിനായി ടെറസില്‍ ഒരു ടീ ടേബിള്‍ സെറ്റ് ചെയ്യാം. ഇത് ചെറിയ ഒരു കുടുംബസംഘമത്തിനുള്ള ഇടം കൂടിയാണ്. വീട്ടിലെ കുടുംബാഗങ്ങളുടെ എണ്ണം അനുസരിച്ച് ഒന്നു രണ്ട് കസേരകള്‍ കൂടുതല്‍ ഇടാനുള്ളസ്ഥലം കണ്ടെത്തിയാല്‍ പെട്ടെന്ന് അതിഥികള്‍ ആരെങ്കിലും വന്നാല്‍ അവരെക്കൂടി ഒപ്പം ചേര്‍ക്കാന്‍ കഴിയും.
- ടീ ടേബിള്‍ ഇടുമ്പോള്‍ കുറച്ച് ചെടികള്‍ കൂടി ടെറസില്‍ ഉണ്ടെങ്കില്‍ സംഗതി ഗംഭീരമാകും. ഇതിനായി ബോള്‍സം, പത്തുമണിച്ചെടി, വള്ളികളായി പടരുന്ന മണിപ്ലാന്റുകള്‍, കള്ളിമുള്‍ച്ചെടികള്‍ എന്നിവ തിരഞ്ഞെടുക്കാം. ഇത് ടെറസിന്റെ മനോഹാരിത വര്‍ധിപ്പിക്കുകയും വൈകുന്നേരങ്ങള്‍ കളര്‍ഫുള്ളാക്കുകയും ചെയ്യും.
- പഴയകസേര, ബെഡ്ഡ്, ഉപയോഗശൂന്യമായ വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വയ്ക്കാനും ടെറസ് ഉപയോഗിക്കാം. എന്നാല്‍ ഇവ വലിച്ചുവരി ഇടുന്നത് ടെറസിന്റെ മനോഹാരിതയും സ്ഥലവും കളയും. അതുകൊണ്ട് തന്നെ സാധനങ്ങള്‍ വൃത്തിയായി അടുക്കി വയ്ക്കുന്നതാണ് നല്ലത്.
- മുറ്റത്ത് ഇടമില്ലെങ്കില്‍ അല്‍പ്പം വിസ്താരമുള്ള ടെറസാണെങ്കില്‍ അവിടെ ചെറിയ പാര്‍ട്ടികളും കുടുംബസംഘമങ്ങളും നടത്താനുള്ള ഇടമാക്കാം.
- പൂക്കളും പച്ചക്കറികളും ഇഷ്ടപ്പെടുന്നവരുടെ പറുദീസകൂടിയാണ് ടെറസ്. പച്ചക്കറി ചാക്കുകളിലോ വീപ്പകളിലോ നടാം. പച്ചക്കറികള്‍ക്കിടയില്‍ മത്സ്യകൃഷി കൂടി ചെയ്യുന്ന അക്വാപോണിക്‌സ് കൃഷിരീതി ടെറസില്‍ പരീക്ഷിക്കുന്നവരും ഉണ്ട്. തറയില്‍ അധികം വെള്ളം കെട്ടി നില്‍ക്കാത്ത തരത്തില്‍ ടെറസില്‍ ഓര്‍ക്കിഡ് കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നവരും ഉണ്ട്.
- ഇനി വ്യായാമം താല്‍പ്പര്യമുള്ളവരാണെങ്കില്‍ ഹോം ജിം ഒരുക്കാന്‍ ഏറ്റവും മികച്ച സ്ഥലം ടെറസാണ്. മുകള്‍വശം മറച്ച് ഒരു ഭംഗിയുള്ള ക്യാബിനാക്കി ട്രെഡ് മില്ലും എക്‌സര്‍സൈസ് സൈക്കിളും ഇവിടെ തന്നെ സ്ഥാപിക്കാം. ഇതിന് സമീപം മറ്റൊരു ക്യാബിന്‍ കൂടി ഉണ്ടെങ്കില്‍ ഇവിടെ ചെസും ക്യാരംസും ഉള്‍പ്പെടുത്തി ഒരു ഗെയിം കോര്‍ണറാക്കാം.
- പല സ്ത്രീകളും പറയാറുണ്ട് തയ്ക്കണം ഡിസൈന്‍ ചെയ്യണമെന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷേ മെഷീന്‍ ഇടാനും മറ്റു കാര്യങ്ങള്‍ക്കുമുള്ള സ്ഥലം ഇല്ലെന്ന്. അതിനൊരുമികച്ച പരിഹാരമാണ് ടെറസ്. റൂഫ് ഇട്ട ശേഷം ടെറസില്‍ ഒരു ക്യാബിന്‍ തിരിച്ച് അവിടെ മെഷീന്‍ വയ്ക്കാം. ഡിസൈന്‍, ആര്‍ട്ട് ക്രാഫ്റ്റ് വര്‍ക്കുകള്‍ക്ക് താല്‍പര്യമുള്ളവര്‍ക്കും ഇവിടം ഉപയോഗപ്പെടുത്താം.
Content Highlights: How to use home terrace