photo|instagram.com/schimmel_papst/
മഴക്കാലം തുടങ്ങി, പെയിന്റടിച്ച് പുത്തനാക്കിയ വീടുകളിലുള്‍പ്പെടെ വില്ലനായി കറുത്ത് പൂപ്പല്‍ പോലെ ഒന്ന് പടര്‍ന്നുപിടിക്കുന്നത് വേഗത്തിലായിരിക്കും. വേനല്‍ക്കാലത്ത് മനോഹരമായിരിക്കുന്ന വീടുകള്‍ക്ക് മഴക്കാലത്താണ് ഈ അവസ്ഥ വരുന്നത്. ഈര്‍പ്പം മൂലമാണ് ഇങ്ങനെ കറുപ്പ് നിറത്തില്‍ ചുമര്‍ അടര്‍ന്നുപോകുന്നത് സംഭവിക്കുന്നത്.
പുതിയതായി പണികഴിപ്പിച്ച വീടുകള്‍ പോലും വളരെ വേഗത്തിലാണ് ഭംഗി നഷ്ടപ്പെട്ട് വൃത്തികേടായിപ്പോകുന്നത്. മഴവെള്ളമെങ്ങനെയാണ് ചുമര്‍ അടര്‍ന്നുപോകുന്നതിന് കാരണമാകുന്നതെന്ന് അപ്പോഴായിരിക്കും പലരും ആലോചിച്ചുതുടങ്ങുന്നത്. വീടുണ്ടാക്കുമ്പോള്‍ വാട്ടര്‍പ്രൂഫിങ് എന്ന വിഷയത്തില്‍ കാണിക്കുന്ന അലംഭാവമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍.
തറ വാട്ടര്‍പ്രൂഫ് ചെയ്താലും സൺഷെയ്ഡും അതിനോടടുപ്പിച്ച് നില്‍ക്കുന്ന ചുമരുകളും വാട്ടര്‍ പ്രൂഫ് ചെയ്യാന്‍ പലരും വിട്ടുപോകും. വീടുണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വെള്ളം വലിച്ചെലിക്കാനുള്ള കഴിവുള്ളവയാണ്. മണല്‍, സിമന്റ്, എംസാന്റ് തുടങ്ങിയവയ്ക്ക് അന്തരീക്ഷത്തിലെ ഈര്‍പ്പം വരെ വലിച്ചെടുക്കാന്‍ കഴിയും. ഈര്‍പ്പം ഇവ വലിച്ചെടുത്താലും അത് വീടിനുള്ളിലേക്ക് കടത്തിവിടാന്‍ പാടില്ല. അങ്ങനെ കടത്തിവിടാതിരിക്കാനുള്ള ഒരു ലെയറാണ് വാട്ടര്‍പ്രൂഫിംഗ് വഴി ചെയ്യുന്നത്.
വീട് നിര്‍മ്മിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കാതിരുന്നാല്‍ സൺഷെയ്ഡിന് മുകളിലും വീടിന്റെ പുറംചുമരിലും മറ്റും വീഴുന്ന മഴവെള്ളം ബ്രിക്‌സ് വലിച്ചെടുക്കുകയും അകംചുമരിലേക്ക് നനവ് ഒലിച്ചിറങ്ങുകയും ചെയ്യും. ഇതാണ് ഭംഗിയോടെ സൂക്ഷിക്കുന്ന നമ്മുടെ മുറികളുടെ ചുമരുകളില്‍ കറുത്തനിറത്തിലും മറ്റും പൂപ്പലുപോലെ കാണപ്പെടുന്നത്.
വീട് പണിയുമ്പോള്‍ കല്ലിന് മേലെ വാട്ടര്‍പ്രൂഫിങ് ചെയ്യുമ്പോള്‍ ഗ്രിപ്പ് തരുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. തുടര്‍ന്ന് പ്ലാസ്റ്ററിങ് നടത്തുമ്പോള്‍ കുമ്മായം നന്നായി പിടിക്കുന്നത് ഇത് സഹായിക്കും. കല്ലിന്റെ പുറത്തെ കുഴികളെല്ലാം അടച്ചുവേണം വാട്ടര്‍പ്രൂഫിങ് നടത്തേണ്ടത്. വെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നതിനെ തടയാന്‍ ഇത് സഹായിക്കും. പ്ലാസ്റ്ററിങ്ങിന് മുന്‍പേ വാട്ടര്‍ പ്രൂഫിങ് ചെയ്യാന്‍ ശ്രദ്ധിക്കണം.
Content Highlights: wall,home, waterproofing,home,water infiltration


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..