വീട് വെറുതേ പുതുക്കിപ്പണിയരുതേ...ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍ക്കൂടി


തിടുക്കപ്പെട്ട് ചെയ്യേണ്ടതല്ല വീട് പുതുക്കിപ്പണിയല്‍. കൃത്യമായ പ്ലാനിങ്ങും ധാരണയും വീടിനെക്കുറിച്ച് ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

തലചായ്ക്കാന്‍ ഒരിടം എന്ന നിലയ്ക്ക് എത്രയും വേഗം വീട് പണിപൂര്‍ത്തിയാക്കി പാലുകാച്ചല്‍ നടത്തുന്നവരാണ് മിക്കവരും. പിന്നീട് മക്കളൊക്കെ വലുതായി കുടുംബമായി കഴിയുമ്പോഴായിരിക്കും വീടിനുള്ളിലെ അസൗകര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. എന്നാല്‍, പെട്ടെന്ന് പുതിയൊരു വീട് വയ്ക്കുക എന്നത് പ്രായോഗികമല്ല. പണച്ചെലവും പാഴ്‌ച്ചെലവുമൊക്കെയാണ് പ്രശ്‌നം. ഒന്നോ രണ്ടോ മുറികള്‍ കൂട്ടിയെടുത്തും മുകളില്‍ ഒരു നില കൂടി കൂട്ടിച്ചേര്‍ത്തും വീടുകള്‍ പുതുക്കുപ്പണിയാന്‍ ഇന്ന് മിക്കവരും താത്പര്യം കാണിക്കാറുണ്ട്. എന്നാല്‍, തിടുക്കപ്പെട്ട് ചെയ്യേണ്ടതല്ല വീട് പുതുക്കിപ്പണിയല്‍. കൃത്യമായ പ്ലാനിങ്ങും ധാരണയും വീടിനെക്കുറിച്ച് ആവശ്യമാണ്. വീട് പുതുക്കുപ്പണിയാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍ പരിചയപ്പെടാം.

പ്ലാനിങ് കൃത്യമാക്കാംവീടിന്റെ പ്ലാനിന്റെ കാര്യത്തില്‍ മാത്രമല്ല ഫര്‍ണിച്ചറുകളുടെ വില, ഡിസൈന്‍, ലേ ഔട്ട്, എവിടെ വിന്യസിക്കണം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യണം. വീടിനുള്ളില്‍ സൂര്യപ്രകാശം, വായു എന്നിവ കൃത്യമായ അളവില്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ജനലുകളുടെ സ്ഥാനവും മറ്റുകാര്യങ്ങളും നേരത്തെ പ്ലാന്‍ ചെയ്യാം. വീടിന്റെ ഇന്‍ഡോര്‍ സൗകര്യങ്ങളെക്കുറിച്ചും ആവശ്യമുള്ള ഇന്റീരിയര്‍ വര്‍ക്കുകളെക്കുറിച്ചും മൂന്‍കൂട്ടി പ്ലാന്‍ ചെയ്ത് വയ്ക്കാം.

മികച്ച കോണ്‍ട്രാക്ടര്‍ ആവശ്യം

വീട് പുതുക്കിപ്പണിയാന്‍ നല്ല മുന്‍പരിചയമുള്ള കോണ്‍ട്രാക്ടര്‍ ആവശ്യമാണ്. വീടിന്റെ ബലക്ഷയവും പഴക്കത്തെക്കുറിച്ചും ആള്‍ക്ക് നല്ല ധാരണ ആവശ്യമാണ്. കുറച്ച് പണം പറ്റി പണികള്‍ തീര്‍ക്കുന്ന കോണ്‍ട്രാക്ടര്‍ പണി തന്ന് കടന്നുകളഞ്ഞേക്കാം. കോണ്‍ട്രാക്ടറുടെ മുന്‍പരിചയവും നൈപുണിയും വൈദഗ്ധ്യവുമെല്ലാം കൃത്യമായി ബോധ്യപ്പെട്ടതിനുശേഷം മാത്രം പണികള്‍ ഏല്‍പ്പിക്കുക.

ഗുണമേന്മ പ്രധാനം

വീട് പുതുക്കിപ്പണിയുമ്പോള്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മയില്‍ ഒരിക്കലും വിട്ടുവീഴ്ച വരുത്തരുത്. ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിലകുറച്ച് കിട്ടിയേക്കാം. എന്നാല്‍, ഇത് വേഗത്തില്‍ നശിച്ചുപോകാനുള്ള സാധ്യതയുണ്ട്. അതിനാല്‍, സ്വല്‍പം വില കൂടിയാലും ദീര്‍ഘകാലം നിലനില്‍ക്കുന്ന വസ്തുക്കള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഹാര്‍ഡ് വെയര്‍, വാതിലുകള്‍, ജനലുകള്‍, വാര്‍ഡ്രോബുകള്‍, അടുക്കളയിലെ ഹാര്‍ഡ് വെയറുകള്‍ എന്നിവയെല്ലാം നല്ല ഗുണമേന്മയുള്ളത് മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക.

ബഡ്ജറ്റ് അറിഞ്ഞ് പുതുക്കിപ്പണിയാം

വീട് പണിയില്‍ പലപ്പോഴും പ്ലാന്‍ ചെയ്യുന്നത് പോലെയായിരിക്കില്ല പൂര്‍ത്തിയാക്കുന്നത്. അതിനാല്‍ ആര്‍ക്കിടെക്‌റ്റോ കോണ്‍ട്രാക്ടറോ പറയുന്നതിനേക്കാള്‍ സ്വല്‍പം അധികം കരുതാം. പഴയ വീട് പുതുക്കി പണിയുന്നതാകയാല്‍ കോണ്‍ട്രാക്ടര്‍ പറയുന്നതിനേക്കാള്‍ 20 ശതമാനമെങ്കിലും അധികം പണം കരുതുന്നത് നല്ലതാണ്. പുതുക്കിപ്പണയലിന് അധികം പണം കൈയ്യില്‍ ഇല്ലെങ്കില്‍ അത്യാവശ്യകാര്യങ്ങളായ ഫ്‌ളോറിങ്, പ്ലംബിങ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ തുക ചെലവാക്കാം. ഇവയെല്ലാം ഗുണമേന്മയുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ആഡംബരം നിറഞ്ഞ ഫര്‍ണിച്ചറുകള്‍, ലൈറ്റിങ് മെറ്റീരിയല്‍ എന്നിവ ഒഴിവാക്കാം.

പണികള്‍ തീര്‍ക്കാന്‍ തിടുക്കം വേണ്ട

വീട് പുതുക്കിപ്പണിയല്‍ കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതിനാല്‍, വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ട്രാക്ടറുമേല്‍ സമ്മര്‍ദം തീര്‍ക്കരുത്. പണിയുടെ ഓരോ ഘട്ടത്തിനും എത്രസമയമാവശ്യമുണ്ടെന്ന് കോണ്‍ട്രാക്ടറുമായും ആര്‍ക്കിടെക്ടുമായും സംസാരിച്ച് തീരുമാനത്തിലെത്താം. ഇങ്ങനെ ചെയ്യുന്നത്. ഓരോ ഘട്ടത്തിലേക്കും ആവശ്യമുള്ള പണികള്‍ ആരംഭിക്കുന്നതിന് മുമ്പേ വാങ്ങി വയ്ക്കാന്‍ ഇത് സഹായിക്കും.

വീടിന്റെ ബലക്ഷയം തിട്ടപ്പെടുത്താം

വീട് പുതുക്കിപ്പണിയുന്നതിന് മുമ്പായി വീടിന്റെ ബലക്ഷയത്തെക്കുറിച്ച് കൃത്യമായ ധാരണ ആവശ്യമുണ്ട്. മുമ്പത്തെ നിര്‍മാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടോ, ചോര്‍ച്ച, ആര്‍ദ്രത എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാം. പഴയവീടിന് പുതിയതിനേക്കാള്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും. ആവശ്യത്തിന് ഇലക്ട്രിക്കല്‍ പോയിന്റുകളും ഫര്‍ണിച്ചര്‍ ലേ ഔട്ടും നിശ്ചയിക്കാം.

വീടിന്റെ വലുപ്പമറിഞ്ഞ് ഫര്‍ണിച്ചര്‍ വാങ്ങാം

വീട് പണികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രം ഫര്‍ണിച്ചറുകള്‍ വാങ്ങാം. മുറികളുടെ വലുപ്പം കൃത്യമായി കണക്കുകൂട്ടിയിട്ട് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതാണ് ഉത്തമം. അതല്ലെങ്കില്‍ ഫര്‍ണിച്ചറുകള്‍ മുറികള്‍ക്ക് പാകമല്ലാതെ വന്നേക്കും.

Content Highlights: house renovation planning, things to remember before house renovatio, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented