വീട് നിര്‍മിക്കുന്നതിനെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ സങ്കല്‍പങ്ങളായിരിക്കും. ചിലര്‍ പരമ്പരാഗത ശൈലിയിലുള്ള നിര്‍മാണ രീതികള്‍ക്കു പിന്നാലെ പോകുമ്പോള്‍ ചിലരെ ആധുനിക ശൈലിയിലുള്ളവയാണ് ആകര്‍ഷിക്കുക. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത് ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ടു നിര്‍മിച്ച ഒരു വീടിന്റെ ചിത്രങ്ങളാണ്. ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ട് നിര്‍മിച്ച വീടുകള്‍ അത്ര പുതുമയുള്ളതല്ലെങ്കിലും ഇന്റീരിയറിലും എക്സ്റ്റീരിയറിലും പുലര്‍ത്തിയ വ്യത്യസ്തതയാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.
ന്യൂസീലന്‍ഡിലെ വെയ്കാറ്റോയില്‍ നിന്നാണ് വീടിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. വീട് നിര്‍മിക്കുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങളും കാണാം. തീര്‍ന്നില്ല നിര്‍മിച്ച് അധികം വൈകാതെ തന്നെ വീടിനെ തേടി ആവശ്യക്കാരും വന്നുകഴിഞ്ഞു. 6221 ചതുരശ്ര അടിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. പന്ത്രണ്ട് ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ടാണ് വീട് കെട്ടിപ്പൊക്കിയിരിക്കുന്നത്.
ഇന്‍ഡസ്ട്രിയല്‍ തീമിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആറു ബെഡ്‌റൂമുകളും മൂന്ന് ടോയ്‌ലറ്റുകളും മൂന്ന് ബാത്‌റൂമുകളുമാണ് വീട്ടിലുള്ളത്. വായുവും വെളിച്ചവും ധാരാളം കടക്കാനായി പരമാവധി ഇടങ്ങളിലെല്ലാം വെന്റിലേഷന്‍ നല്‍കിയിട്ടുണ്ട്. വിശാലമായൊരു ലാന്‍ഡ്‌സ്‌കേപ്പും വീടിന്റെ മുന്‍വശത്തായി ഒരുക്കിയിട്ടുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെ ഒരു സ്വിമ്മിങ് പൂളും കാണാം.
ലാവിഷ് വീടുകളെ ഓര്‍മിപ്പിക്കും വിധത്തിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ലിവിങ് റൂമിന്റെ മറുവശത്തെ ചുമരിന്റെ ഭാഗം മുഴുവന്‍ ഓട്ടോമാറ്റിക് ഗ്ലാസ് ഡോറാണ്. ലിവിങ് റൂമിന്റെ മധ്യഭാഗത്തു നിന്നും ആരംഭിക്കുന്ന സ്‌റ്റെയര്‍കെയ്‌സ് മൂന്നു പടികള്‍ക്കു ശേഷം ഇരുവശത്തേക്കും പടികള്‍ നല്‍കിയിരിക്കുന്നു. മനോഹരമായി ഒരുക്കിയിരിക്കുന്ന ബെഡ്‌റൂമുകളും വിശാലമായ ബാല്‍ക്കണിയും വീട്ടില്‍ കാണാം.
Content Highlights: House Built Out Of 12 Shipping Containers