വാടകവീടിനെ നല്ല ഇന്റീരിയറൊക്കെ നല്‍കി അത്രക്ക് മാറ്റി മറിക്കാനൊന്നും ആരും താല്‍പര്യപ്പെടാറില്ല. മാറ്റിമറിക്കാന്‍ ഉടമസ്ഥനും വലിയ താല്‍പര്യമൊന്നും ഉണ്ടാവില്ല. എന്നാല്‍ ലണ്ടന്‍ സ്വദേശിനിയായ അന്ന ജേക്കബ് തന്റെ വാടക ഫ്ളാറ്റിനെ അടിമുടിയൊന്ന് മാറ്റിയെടുത്തു.

വൈബ്രന്റ് കളറുകളും ക്ലാസിക് ലൈറ്റുമൊക്കെ നല്‍കി ഇപ്പോള്‍ വീടിന് ഒരു കൊട്ടാരത്തിന്റെ ഭംഗിയുണ്ടെന്ന് അന്നയുടെ വീടിന്റെ ഉടമസ്ഥന്‍ പറയുന്നു. പതിനെട്ട് മാസമെടുത്തു വീടിനെ ഇങ്ങനെയാക്കാന്‍. 

home

ക്രിസ്റ്റല്‍ പാലസിലെ ഒരു പഴയ ഇരുനില ഫ്ളാറ്റാണ് അന്ന വാടകയ്‌ക്കെടുത്തത്. അന്നയുടെ മക്കളായ പതിമൂന്നുകാരന്‍ ആര്‍ച്ചിയും മകള്‍ പത്തുവയസ്സുള്ള കൊക്കോ റോസും അവരുടെ നായ്ക്കുട്ടി ഡഫിയുമാണ് വീട്ടിലെ മറ്റംഗങ്ങള്‍. 

വിക്ടോറിയന്‍ കാലഘട്ടത്തിലേത് ആണ് ഇവിടെയുള്ള വീടുകള്‍. ഇത്രയും പഴക്കമുള്ള വീടുകളെ ആരു ഭംഗിയാക്കാനൊന്നും മെനക്കെടാറില്ല. എന്നാല്‍ അന്നയുടെ വീട്ടുടമസ്ഥന്‍ വീടിന്റെ ഭിത്തികളും വുഡന്‍ ഫ്‌ളോറിങും ഭംഗിയാക്കി വച്ചിരുന്നു. ബാക്കി മാറ്റങ്ങള്‍ താന്‍ വരുത്തട്ടെ എന്ന അന്നയുടെ ചോദ്യത്തിന് ഇയാള്‍ പച്ചക്കൊടി വീശുകയായിരുന്നു. 

women

ഹാര്‍ഡ് വെയര്‍ ഡിസൈനര്‍ കൂടിയായ അന്ന വീടിനെ അടിമുടിമാറ്റുകയായിരുന്നു പിന്നെ. ഡിസൈനിന്‍രെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വീടിന്റെ ഇന്റീരിയറുകള്‍ ഭംഗിയാക്കാനുള്ള ധാരാളം ആവശ്യങ്ങള്‍ അന്നയെത്തേടി എത്തുന്നുണ്ട്. 

വാടകയ്‌ക്കെടുക്കുമ്പോള്‍ വളരെ പ്ലെയിന്‍ ആയിരുന്ന ലിവിങ് റൂമിനെ നിലത്ത് ഡിസൈനര്‍ റഗ്ഗ് നല്‍കിയതോടെ തന്നെ മൂഡ് തന്നെ മാറിയെന്ന് അന്ന പറയുന്നു. ഭിത്തില്‍ ലൈറ്റ് ബ്ലൂ കളര്‍ നല്‍കി. അവിടെത്തനെനയുണ്ടായിരുന്ന വുഡന്‍ കോഫീ ടേബിളിന് ബ്രൈറ്റ് ഗ്രീന്‍ നിറമാണ് നല്‍കിയത്. ഭിത്തിയില്‍ ഫോട്ടോ ഫ്രെയ്മുകളും ബേര്‍ഡ് പ്രിന്റഡ് ചിത്രങ്ങളും നല്‍കിയാണ് അന്ന മുറിയെ മാറ്റിമറിച്ചത്. 

women

എല്ലാമുറികളിലും വുഡന്‍ ഫ്‌ളോറിങ് മറക്കുന്ന രീതിയില്‍ പ്രിന്റഡ് റഗ്ഗുകളും നീലയുടെയും പച്ചയുടെയും വേരിയന്റ് കളറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല പോസിറ്റീവ് എനര്‍ജി നല്‍കുന്ന പഞ്ചവര്‍മ തത്തയുടെ പ്രിന്റുകല്‍ വീടിനുള്ളില്‍ പലയിടത്തായി കാണാം. കുഷ്യനുകള്‍, പില്ലോസ്, ഫോട്ടോ ഫ്രെയിം, ലാമ്പ് ഷേഡ് എന്നിവയിലെല്ലാം ഉണ്ട് പറന്നുയരുന്ന പക്ഷികള്‍. 

ഇരുണ്ട ഫീലിങുള്ള ടോയിലറ്റിനുമുണ്ട് മാറ്റങ്ങള്‍. ഹാന്‍ഡ് പെയിന്റഡ് മ്യൂറലാണ് അന്ന ടോയിലറ്റിന് നല്‍കിയത്. മാത്രമല്ല രണ്ട് ചെടികളെയും ഇവിടെ ഒരുക്കിയിട്ടുണ്ട്.ബാത്ത് റൂമില്‍ സിമ്പിള്‍ ലുക്ക് നല്‍കുന്ന വൈറ്റ് ടൈലാണ് പ്രധാനം. 

home

അടുക്കളയിലും റൂമുകള്‍ക്ക് നല്‍കിയ അതേ നിറം നല്‍കി. ഇവിടെ ഒരു ബ്രേക്ക് ഫാസ്റ്റ് ടേബിളും ഒരുക്കി. ഭിത്തിയില്‍ ഒരു വശത്ത് നീലയും പച്ചയും ഇലകള്‍ നിറഞ്ഞ വാള്‍പേപ്പറും നല്‍കിയതോടെ അടുക്കളക്ക് കൂടുതല്‍ ലൈവ് ഫീലിങ് കിട്ടിയെന്ന് അന്ന തന്നെ പറയുന്നു. 

home

കിടപ്പുമുറിയിലും കടല്‍ നിറങ്ങളാണ്. കിടക്കമുതല്‍ ചെറിയ ചെയര്‍ കുഷ്യന്‍ വരെ നീലയും പച്ചയും. കണ്ണിന് കുളിര്‍മ നല്‍കുകമാത്രമല്ല മനസ്സില്‍ പോസിറ്റീവ് എനര്‍ജി നിറക്കാനും ഈ നിറങ്ങളാണ് നല്ലതെന്ന് അന്ന.

Content Highlights:  homeware designer transforms her neutral rented flat with a sea colour scheme