വീടിനുള്ളിലല്ല ഈ ഓട്ടോയ്ക്കുള്ളിൽ നിറയെ ചെടികളും പക്ഷികളുമാണ്; വൈറലായി ചിത്രങ്ങൾ


ചെറിയൊരു പൂന്തോട്ടം തന്നെയാണ് സുജിത് ഓട്ടോയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്.

Photos: twitter.com|ANI

വീടൊരുക്കുമ്പോൾ ഇന്റീരിയറും ലാൻഡ്സ്കേപ്പും കൂടുതൽ ശ്രദ്ധയോടെ ‍ഡിസൈൻ ചെയ്യുന്നവരുണ്ട്. വീടിനകത്തു ചെടികൾ നിറയ്ക്കുന്നതു തന്നെ തരം​ഗമാണിപ്പോൾ. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ചെടികളും ഇന്റീരിയറുമൊക്കെ മനോഹരമായൊരുക്കിയ ഒരു യുവാവിനെക്കുറിച്ചാണ്.

സം​ഗതി വീടിനുള്ളിൽ അല്ല കക്ഷിയുടെ ഓട്ടോറിക്ഷയിൽ ആണെന്നു മാത്രം. ഭുവനേശ്വറിൽ നിന്നുള്ള സുജിത് ദി​ഗൽ എന്നയാളാണ് വാർത്തയിൽ നിറയുന്നത്.

ചെറിയൊരു പൂന്തോട്ടം തന്നെയാണ് സുജിത് ഓട്ടോയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനു പിന്നിലൊരു കാരണവുമുണ്ട്. കാന്ദമൽ ​ഗ്രാമത്തിൽ നിന്നുവരുന്ന തനിക്ക് ന​ഗരത്തിൽ വന്നപ്പോൾ വീടും ​ഗ്രാമത്തിലെ അന്തരീക്ഷവും മിസ് ചെയ്യുന്നുണ്ടായിരുന്നു. അതൊഴിവാക്കാനാണ് ഓട്ടോയുടെ ഇന്റീരിയർ അടിമുടി മാറ്റാമെന്നു കരുതിയത്- സുജിത് പറയുന്നു.

ധാരാളം ചെടികൾ മാത്രമല്ല മൃ​ഗങ്ങളും സുജിതിന് കൂട്ടായി വണ്ടിയിലുണ്ട്. ഒരു അക്വേറിയവും തത്തമ്മയും മുയലുമൊക്കെ അക്കൂട്ടത്തിലുണ്ട്. വീട്ടിലേക്ക് അടിക്കടി പോകാൻ കഴിയാത്തതുകൊണ്ട് ഈ ചെടികളെയും പക്ഷികളെയുമൊക്കെ കാണുമ്പോൾ തനിക്ക് ​ഗ്രാമത്തിലെ അനുഭവം ലഭിക്കുന്നുവെന്നാണ് സുജിത് പറയുന്നത്.

നിരവധി പേരാണ് സുജിതിന്റെ ആശയത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. അക്കൂട്ടത്തിൽ മൃ​ഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരുമുണ്ട്. ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോൾ പക്ഷികളും മുയലുമൊക്കെ ഭയപ്പെടാൻ സാധ്യതയുണ്ടെന്നും ചെടികൾ വളർത്തിക്കോളൂ, പക്ഷേ മൃ​ഗങ്ങളെ ചലിക്കുന്ന വാഹനത്തിൽ വെക്കരുതേ എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.

Content Highlights: Homesick Autowala Converts Rickshaw Into Garden With Birds & Fish To Remind Him Of His Village

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented