പ്രായമായവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വീടുകളിലും മാറ്റംവരുത്തണം; ശ്രദ്ധിക്കേണ്ടവ


ക്രിസ്റ്റീന സാലി ജോസ്

പ്രായമായവർ തനിച്ചുതാമസിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വീടുകളിലും മാറ്റംവരുത്തണം.

Representative Image | Photo: Gettyimages.in

വിദേശത്ത് സ്ഥിരതാമസമാക്കിയ മക്കൾ, വീട്ടിൽ പ്രായമായ അമ്മയും അച്ഛനും. നമ്മുടെ നാട്ടിൽ പതിവായിക്കൊണ്ടിരിക്കുന്ന ഒരു കുടുംബക്കാഴ്ചയാണിത്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 12.6 ശതമാനവും 60 നു മുകളിലുള്ളവരാണ്. അടി തെറ്റിവീണ് പരിക്കേറ്റ് ആശുപത്രികളിൽ എത്തുന്ന ഇത്തരം ആളുകളുടെ എണ്ണം വർധിക്കുകയാണ്.

2021-ൽ പുറത്തിറങ്ങിയ ലോംഞ്ജിറ്റ്യൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ (ഇന്ത്യയുടെ രേഖാംശ വാർധക്യപഠനം) യുടെ കണ്ടെത്തലുകൾ അനുസരിച്ച്, 60 വയസ്സും അതിൽക്കൂടുതലുമുള്ളവരിൽ വീഴ്ചകളുടെയും തത്ഫലമായുണ്ടാകുന്ന പരിക്കുകളുടെയും കണക്ക് യഥാക്രമം 23, 20 ശതമാനം വീതമാണ്.

പാർക്കിൻസൺസ് പോലെ ഒട്ടേറെ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ തനിച്ചുതാമസിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വീടുകളിലും മാറ്റംവരുത്തണം.

പിടിച്ചുനിൽക്കാം, ഗ്രാബ് ബാറിൽ

കുളിമുറിയിലുള്ള വീഴ്ചകൾക്ക് ഗ്രാബ് ബാറുകൾ പിടിപ്പിക്കുക. മറ്റാരുടെയും സഹായമാവശ്യമില്ലാതെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഗ്രാബ് ബാറുകൾ ഉപകരിക്കും.

വീഴാതിരിക്കാൻ ആന്റി സ്ലിപ്പ് ടേപ്പ്

വീടിന്റെ പടികളിലും കുളിമുറിയുടെ തറയിലുമെല്ലാം ആന്റി സ്ലിപ്പ് ടേപ്പുകൾ പതിപ്പിക്കുന്നതുവഴി വഴുക്കി വീണുണ്ടാവുന്ന അപകടങ്ങൾ ഇല്ലാതാക്കാം.

കട്ടിലിന്റെ വശങ്ങളിലായി ഘടിപ്പിക്കുന്ന സുരക്ഷാറെയിലുകൾ (Adjustable railings) നിലത്തുവീണുണ്ടാവുന്ന അപകടങ്ങളെ ചെറുക്കും.

മാറ്റം അടുക്കളയിലും

  • പ്രായമായവർക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത കത്തി, ഫോർക്ക്, സ്പൂൺ തുടങ്ങിയവ വിപണിയിൽ ലഭ്യമാണ്.
  • സന്ധിവാതം, വിറയൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നവയാണിവ.
  • എലൈവ് കാർട്ട്‌, എൽഡർ ഈസ്, സീനിയോറിറ്റി (Alivekart, Elder Ease, Seniority)തുടങ്ങിയ വെബ്സൈറ്റുകൾ വയോധികർക്ക് മാത്രമായുള്ള വസ്തുക്കൾ ലഭ്യമാക്കുന്നു.
  • പ്രായമായവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വീടുകളും മാറുന്നു
Website links

Seniority: https://www.seniority.in/
Elder Case: https://www.eldereaseindia.com/
Alivecart: https://www.alivecart.com/

വിവരങ്ങൾക്ക് കടപ്പാട്

വിഷ്ണു പ്രകാശ് അമ്പാടി
ആർക്കിടെക്ട് വിഭാ​ഗം
​ഗവ.എഞ്ചിനീയറിങ് കോളേജ്
തിരുവനന്തപുരം

Content Highlights: home for the elderly, ideas for elder friendly design, home tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented