പ്രതീകാത്മക ചിത്രം | Photo: Getty images
വീടു പണിയുമ്പോഴും മുറികള്‍ ഒരുക്കുമ്പോഴും ധാരാളം സ്ഥലങ്ങള്‍ ഒഴിഞ്ഞു കിടക്കാറുണ്ട്. ഉദാഹരണത്തിന് സ്റ്റെയര്‍കേസിന്റെ അടിവശം, മൂലകള്‍ എന്നിവ. ഈ ഇടങ്ങളൊക്കെ വളരെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള വഴികള്‍ പരിചയപ്പെടാം.
1. പച്ചപ്പ് നിറയട്ടെ
ഒഴിഞ്ഞു കിടക്കുന്ന മുറിയുടെ മൂലയ്ക്ക് ഒരു ചട്ടിയില്‍ ചെടികൊണ്ടുവന്ന് വെച്ചുനോക്കൂ. മുറിയില്‍ പോസിറ്റീവായ എനര്‍ജി നിറയുന്നത് കാണാം. മുറിയുടെ മൂലയ്ക്ക് ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അവിടെ വ്യത്യസ്ത വലുപ്പവും നിറങ്ങളിലുമുള്ള ചെടികള്‍ വയ്ക്കാം.
2. കുഞ്ഞന്‍ മേശ ഇടാം
ചെറിയൊരു മേശ മൂലയില്‍ വെക്കാം. ഇതില്‍ പുസ്തകങ്ങളും ചെറിയൊരു ചെടിയോ അല്ലെങ്കില്‍ കകരകൗശല വസ്തുക്കളോ വൃത്തിയായി അടുക്കി വെക്കാം.
3. ലാഡർ ഷെല്‍ഫ് വയ്ക്കാം
ഒഴിഞ്ഞുകിടക്കുന്ന മൂലയ്ക്ക് ഗോവണിയുടെ രൂപത്തിലുള്ള ഷെല്‍ഫ് വയ്ക്കാം. അത് തടിയിലോ ലോഹത്തിലോ നിര്‍മിച്ചതാം. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇത്തരം ഗോവണികള്‍ വാങ്ങാന്‍ കിട്ടും.
4. കസേര ഇടാം
മുറിയുടെ ഒഴിഞ്ഞു കിടക്കുന്ന മൂലയില്‍ തൂങ്ങുന്ന കസേര ഇടാം. പുസ്തകങ്ങള്‍ വായിക്കാനും മറ്റും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും. മാത്രമല്ല, മുറിയ്ക്ക് പുതിയൊരു ലുക്കും അധികമായി ഇരിപ്പിടവും കിട്ടും.
5. പെയിന്റിങ് വയ്ക്കാം
മുറികളുടെ ഒഴിഞ്ഞുകിടക്കുന്ന മൂലകള്‍ കളര്‍ഫുള്ളാക്കാന്‍ ചിത്രങ്ങള്‍ വയ്ക്കാം. അത് പെയിന്റിങ് മാത്രമാകണമെന്നില്ല. പോസ്റ്ററോ സ്വന്തം ചിത്രങ്ങള്‍ ഫ്രെയിം ചെയ്തെടുത്തതോ ആകാം.
6. തറയില്‍ വയ്ക്കാവുന്ന വിളക്കുകള്‍
കിടപ്പുമുറിയില്‍ ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ തറയില്‍ വെയ്ക്കാവുന്ന വിളക്ക് സ്ഥാപിക്കാം. ഇത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഒഴിവാക്കുന്നതിനോടൊപ്പം മുറിയുടെ ഭംഗി വര്‍ധിപ്പിക്കുകയും ചെയ്യും.
Content highlights: home decoration corner styling in interior design
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..