താമസിക്കാനൊരു കൂര വേണം എന്ന അടിസ്ഥാന ആവശ്യത്തിലുപരി ഇന്ന് പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും അടയാളമാണ് വീടുകള്‍. അത് നാലാള് കാണുകയും വേണം. എന്നാല്‍ പുറംകാഴ്ചയില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റാനായില്ലെങ്കിലും അകത്തളങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ചില വീടുകളുണ്ട്.

  • ഡഗൗട്ട് ഹൗസ് - യു.എസ്.എ 

dughout house

dughout house

ഒറ്റകാഴ്ചയില്‍ ഒരു പുല്‍മേടാണെന്നേ ഈ വീട് കണ്ടാല്‍ തോന്നു. എന്നാല്‍ ആഡംബരങ്ങളും സൗകര്യങ്ങളും നിറഞ്ഞ ഒരു സുന്ദര ഭവനമാണിത്. മൂന്ന് കിടപ്പുമുറികള്‍, അടുക്കള തുടങ്ങി കിടിലനൊരു പൂള്‍ വരെയുണ്ട് ഇവിടെ.

  • ബംഗ്ലാവ് അണ്ടര്‍ പൈന്‍ ട്രീസ് - കാനഡ 

pine tree

pine tree

പൈന്‍ മരങ്ങള്‍ക്കിടയില്‍ ഈ വീട് പലപ്പോഴും കണ്ണില്‍ പെടാറില്ല പക്ഷെ വിസ്താരമേറിയ മുറികളും ചില്ലുജാലകങ്ങളുമുള്ള ഒരു ആഡംബര ഭവനമാണിത്. 

  • ഹൗസ് ഓണ്‍ ഷോപ്പിംഗ് മാള്‍ - ചൈന 

mall china

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് ചൈനയിലാണ്. എന്നാല്‍ ഇത്രയും ആളുകള്‍ക്ക് താമസിക്കാനുള്ള സ്ഥലമില്ലെങ്കില്‍ എന്ത് ചെയ്യും. ഷോപ്പിംഗ് മാളിന് മുകളില്‍ വരെ വീട് വെക്കാമെന്നാണ് ചൈനക്കാരുടെ അഭിപ്രായം. മാളിന് മുകളിലാണെങ്കിലും പച്ചപ്പുല്ലും മുറ്റവുമൊക്കെ ഒരുക്കി സാധാരണ വീടിന്റേത് പോലെത്തന്നെയാണ് ഇതിന്റെ നിര്‍മാണം. 

  • കാന്യന്‍ മാന്‍ഷന്‍ - യു.എസ്.എ 

canyan manshion

1986-ലാണ് 12 ഏക്കറില്‍  ഈ ഭവനം പണിതത്. മൂന്ന് ബെഡ്‌റൂമുകള്‍ ഉള്‍പ്പടെ ഒന്‍പത് മുറികളാണ് ഈ വീട്ടിലുള്ളത്. 

  • വില്ല വാല്‍സ് ഇന്‍ വാല്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് 

vals

സ്ഥലത്തിന്റെ ഭൂപ്രകൃതിയെ നശിപ്പിക്കുമെന്ന കാരണം കൊണ്ട് ധാരാളം നിലകളുള്ള മാളികകള്‍ പണിയുന്നതിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു ഭവനം പണിതത്. പുല്‍മേടുകളൊന്നും ഇടിച്ച് നിരത്താതെ അതിനോട് താദാത്മ്യം പ്രാപിക്കുന്ന തരത്തിലാണ് ഈ വീടിന്റെ നിര്‍മാണം. 

  • മിറര്‍ ക്യൂബ് ഹോട്ടല്‍ - സ്വീഡന്‍ 

mirror

ചില്ലുകള്‍ കൊണ്ടാണ് ഈ ഏറുമാടത്തിന്റെ ചുവരുകള്‍ പണിതിരിക്കുന്നത്. ചില്ലുകളില്‍ ഇന്‍ഫ്രാറെഡ് ഫിലിം ഒട്ടിച്ചിരിക്കുന്നതിനാല്‍ പക്ഷികള്‍ വന്നിടിക്കില്ല എന്ന ഗുണവുമുണ്ട്.

  • പെന്റ് ഹൗസ് ഇന്‍ എ റോക് - ലെബനന്‍ 

pent house

കടലിന്റെ മുനമ്പിലാണ് ഈ ബില്‍ഡിംഗ്. ചില്ലു ജാലകങ്ങള്‍ക്കു താഴെ ഇളകിയാര്‍ക്കുന്ന കടല്‍ നെഞ്ചിടിക്കുന്ന കാഴ്ചയാണ്.

  • ഡ്യുണ്‍ ഹൗസ് അറ്റ്‌ലാന്റിക് ബീച്ച് -ഫ്ളോറിഡ 

dune

1975 ല്‍ ആര്‍ക്കിടെക്ട് ആയ വില്യം മോര്‍ഗനാണ് ഫ്‌ളോറിഡയിലെ അറ്റ്‌ലാന്റിക് തീരത്ത് രണ്ട് വീടുകള്‍ കൂടിച്ചേരുന്ന വിധത്തില്‍ ഈ  ഭവനം പണിതത്. കടലിന്റെ തീരമായതിനാല്‍ ഒരു മണല്‍കൂമ്പാരത്തിന്റെ രൂപത്തിലാണ് നിര്‍മിതി.

  • എക്കോ ഹൗസ് - ഇംഗ്ലണ്ട് 

echo house

പുല്‍മേടുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഈ വീട് പെട്ടന്ന് ആരുടേയും കണ്ണില്‍ പെടില്ല. മുകളില്‍ നിന്നും നോക്കിയാല്‍ ഒരു പൂവിന്റെ ഇതളുകള്‍ പോലെയാണ് തോന്നുക.

  • മിറാഷ് ഹൗസ് - ഗ്രീസ് 

mirrage

mirrage

ഗ്രീക്ക് ദ്വീപായ ടിനോസിലാണ് അതിമനോഹരമായ ഈ ഭവനം. ബില്‍ഡിങ്ങിന് മീതെയാണ് വലിയൊരു പൂള് നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റുള്ള മുറികളെല്ലാം ഭൂഗര്‍ഭ നിലയിലായിലാണ് സ്ഥിതി ചെയ്യുന്നത്.


Courtesy : brightside.me