ബ്രിട്ടീഷ് കുടുംബം തങ്ങളുടെ വീടിനുള്ളിലെ ഒരു രഹസ്യം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ്. നാല്‍പത് വര്‍ഷമായി തങ്ങളുടെ കുളിമുറിയില്‍ തൂക്കിയിട്ടിരിക്കുന്ന കണ്ണാടി ഫ്രാന്‍സിലെ അവസാന രാജ്ഞിയായിരുന്ന മേരി അന്റോണെറ്റിന്റേതാണെന്നറിഞ്ഞ അമ്പരപ്പിലാണ് അവര്‍. 

18-ാം നൂറ്റാണ്ടിലുള്ള ഈ ഫ്രഞ്ച് കണ്ണാടി അന്റോണെറ്റിന്റെ കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വച്ചതായിരുന്നു. നെപ്പോളിയന്‍ മൂന്നാമന്‍ ഭാര്യ യൂജീന് വേണ്ടി ഇത് ലേലത്തില്‍ വാങ്ങിയതായാണ് പുരാതന സാധനങ്ങള്‍ ലേലം നടത്തുന്ന ഈസ്റ്റ് ബ്രിസ്റ്റാള്‍ ഓഷന്‍സിന്റെ രേഖകള്‍. 

ഒരു കുടുംബ സുഹൃത്തു വഴി 1950 ലാണ് ഇപ്പോള്‍ ഉടമകളായവര്‍ക്ക് അമൂല്യമായ ഈ കണ്ണാടി ലഭിക്കുന്നത്. ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടനുസരിച്ച് കണ്ണാടി ലേലത്തില്‍ വാങ്ങിയ കുടുംബസുഹൃത്ത് മരണമടഞ്ഞപ്പോള്‍ ഇപ്പോഴത്തെ ഉടമയുടെ മുത്തശ്ശിക്ക് കണ്ണാടി ലഭിക്കുകയായിരുന്നു.  

ഈ കണ്ണാടി ലേലത്തില്‍ വയ്ക്കാനാണ് ഇപ്പോഴത്തെ ഉടമകളുടെ തീരുമാനം. ബ്രിസ്റ്റാളില്‍ നവംബര്‍ 13 നാണ് ലേലം. 13000 ഡോളറിലധികം (9,62,357.50 രൂപ) ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Content Highlights: Family discovers mirror in their bathroom belonged to last queen of France