രമേഷ് ചന്ദ്രബാബു വികസിപ്പിച്ചെടുത്ത ഇ.പി.എസ്. പാളികൾകൊണ്ടുള്ള നിർമാണം. ഇൻസൈറ്റിൽ രമേഷ് ചന്ദ്രബാബു.
പരിസ്ഥിതിസൗഹൃദം, ഭൂമികുലുക്കത്തെ അതിജീവിക്കാനുള്ള ശേഷി -അത്തരമൊരു നിര്‍മാണരീതി തദ്ദേശീയമായി വികസിപ്പിച്ചിരിക്കയാണ് കാക്കൂര്‍ പി.സി. പാലത്തെ രമേഷ് ചന്ദ്രബാബു. ഭിത്തികളായും മേല്‍ക്കൂരയായും ഉപയോഗിക്കാവുന്ന എക്‌സ്പാന്റഡ് പോളിസ്‌റ്റൈറീന്‍ (ഇ.പി.എസ്.) പാളികളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഇതിന്റെ സങ്കേതികവികസനത്തിനായി എന്‍.ഐ.ടി.യിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്റെ (ടി.ബി.ഐ.) സഹായവും രമേഷിന് ലഭിച്ചിട്ടുണ്ട്.
2019-ല്‍ എന്‍.ഐ.ടി.യില്‍ നടന്ന പുതിയ അന്വേഷണങ്ങളും കണ്ടെത്തലും അവതരിപ്പിക്കാനുള്ള ഇന്‍ക്യുബേറ്ററിന്റെ വേദിയില്‍ രമേഷ് താന്‍ വികസിപ്പിച്ചെടുത്ത നിര്‍മാണരീതി അവതരിപ്പിച്ചു. ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് സാങ്കേതികവിദ്യ വികസിപ്പിക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ നിധി പ്രയാസ് സ്‌കീമില്‍നിന്ന് പത്തുലക്ഷം രൂപ ഇന്‍ക്യുബേറ്റര്‍ വഴി ലഭിച്ചു.
രാജ്യത്ത് ആദ്യമായാണ് ഇത്തരം നിര്‍മാണ സാങ്കേതികവിദ്യ കണ്ടെത്തുന്നതെന്ന് രമേഷ് പറഞ്ഞു. ഇതില്‍ പേറ്റന്റിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇ.പി.എസ്. പാളികള്‍ ഉപയോഗിച്ച് നിര്‍മിതികേന്ദ്ര എന്‍.ഐ.ടി. കാമ്പസില്‍ത്തന്നെ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. മൂന്നുമീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും ഉള്ള പാളിക്ക് 16 കിലോഗ്രാമാണ് ഭാരം. ഈ പാളികള്‍ കൊണ്ടുള്ള നിര്‍മാണത്തില്‍ മികച്ചരീതിയില്‍ രൂപകല്പന ചെയ്യാനും സാധിക്കും. സ്‌കൂളുകളിലും റിസോര്‍ട്ടുകളിലും രമേഷ് ഇത്തരം നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്.
അടുത്തിടെ ഐ.ഐ.ടി. റൂര്‍ക്കിയില്‍ നടന്ന പഠനത്തില്‍ ഇത്തരം നിര്‍മാണങ്ങള്‍ക്ക് ഭൂമികുലുക്കത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. പുറത്തുള്ള ചൂടിനെ കെട്ടിടത്തിന് ഉള്ളിലെത്താതെ പ്രതിരോധിക്കാനുള്ള ശേഷിയും ഈ പാളികള്‍ക്കുണ്ട്. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം നടത്താനാണ് രമേഷ് ആലോചിക്കുന്നത്. ഇതിനായി അമ്പലപ്പാട് ഗ്രീന്‍വാള്‍ ഇന്‍ഡസ്ട്രീസ് എന്നപേരില്‍ ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്.
കെമിസ്ട്രി ബിരുദധാരിയായ രമേഷ് ബെംഗളൂരുവിലെ ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മെക്കാനിക്കല്‍ വുഡ് ഇന്‍ഡസ്ട്രീസ് ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമയും നേടിയിട്ടുണ്ട്.
Content Highlights: eps technology for building, nature friendly, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..