ത് സ്‌പേസ് ഷിപ്പല്ല. വീടാണ്. സിംഗപ്പൂരിലെ നെസ്‌ട്രോണ്‍ എന്ന ആര്‍ക്കിടെക്റ്റ് കമ്പനി നിര്‍മിച്ച വീടാണ് ഇത്. കണ്ടാല്‍ ഒരു ക്യൂബ്. എവിടേയ്ക്കും എടുത്തുകൊണ്ടു പോകാം. കൂള്‍ ഹോം എന്നാണ് വീടുകാണുന്നവര്‍ വിശേഷിപ്പിക്കുന്നത്. ഈ ക്യൂബ് വീടുകള്‍ ഉടന്‍ തന്നെ ആവശ്യക്കാര്‍ക്ക് നിര്‍മിച്ചു നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ വാഗ്ദാനം.

home

ലോകം മുഴുവന്‍ പതിയെ ടൈനി ഹോം മൂവ്‌മെന്റ് എന്ന ചെറിയ ഗൃഹസങ്കല്‍പങ്ങളിലേക്ക് മാറുകയാണ്. അതിന്റെ ചുവടുപിടിച്ചാണ് ഇത്തരം വീടുകള്‍ ട്രെന്‍ഡാവുന്നത്. കൊറോണ പോലുള്ള മഹാമാരികള്‍ സാമ്പത്തിക ഞെരുക്കം കൂടി വരുത്തുന്നതുകൊണ്ട് ചെലവ് കുറഞ്ഞ വീടുകളാണ് ആളുകള്‍ക്ക് ഇപ്പോള്‍ ഏറെ ഇഷ്ടം. 

home

ഇന്റഗ്രേറ്റഡ് വീടുകളാണ് ഈ ക്യൂബ് വീടുകള്‍. 263 സ്‌ക്വയര്‍ ഫീറ്റാണ് വലിപ്പം. മൂന്നുമുതല്‍ നാല് വരെ അംഗങ്ങളുള്ള കുടുംബത്തിന് സുഖമായി ജീവിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. ഒരു ലിവിങ്, അടുക്കള, ബാത്ത്‌റൂം, ബെഡ്‌റൂം, ബാര്‍കൗണ്ടര്‍ അല്ലെങ്കില്‍ ഫുഡ്കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് ഈ വീട് വലുതാക്കാം. 

home

വീടിന് മുകളില്‍ നല്‍കിയിരിക്കുന്ന ഗ്ലാസ് വിന്‍ഡോയിലൂടെ ധാരാളം സൂര്യപ്രകാശം അകത്ത് എത്തുന്നതിനാല്‍ പകല്‍ ലൈറ്റുകള്‍ വേണ്ട. വൈദ്യതച്ചെലവ് കുറയും. മാത്രമല്ല വീടിനുള്‍വശത്തിന് കൂടുതല്‍ വലിപ്പവും തോന്നും.

വീടിനുള്ളില്‍  ഡൈനിങ് ടേബിള്‍, സോഫ, എക്‌സ്ട്ര ബെഡ്‌റാക്ക്, വാര്‍ഡ്രോബ് എന്നിവയ്‌ക്കൊപ്പം ഒരു ബെഡ്‌റൂം കൗണ്ടറും ഒരുക്കിയിരിക്കുന്നു. 

home

വീടിനുള്ളിലെ എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയാണ്. ലൈറ്റുകളെ പോലും വോയിസ് കണ്‍ട്രോള്‍ വഴി പ്രവര്‍ത്തിപ്പിക്കാം. പുറത്തെ കാലാവസ്ഥക്കനുസരിച്ച് അകത്തെ താപനില ഓട്ടോമാറ്റിക്കായി ക്രമീകരിക്കാനും ഈ വീടിനുള്ളില്‍ സൗകര്യമുണ്ട് എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇത്തരം ചെറുവീടുകള്‍ തീപിടിക്കാത്ത, ഭൂകമ്പം പോലുള്ളവ ദുരന്തങ്ങളെ അതിജീവിക്കുന്ന തരം സാധനങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കാറുള്ളത്. അത്തരം സാങ്കേതിക വിദ്യയാണ് ഈ വീടിന് പിന്നിലും. 

28 ലക്ഷത്തോളമാണ് ഒരു വീടിന്റെ അടിസ്ഥാന നിരക്ക്. കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതനുസരിച്ച് വില ഉയരും. പരിസ്ഥിതി സൗഹൃദമായ ചെലവ് കുറഞ്ഞ വീടുകളാണ് ഇവയെന്നതാണ് പ്രത്യേകത. 

Content Highlights: Eco Friendly tiny smart Cube house