കര്‍ട്ടന്‍ മുതല്‍ ബെഡ്ഡ് കവര്‍ വരെ; പഴയസാരി ഉപയോഗിക്കാം ഫലപ്രദമായി


കുഷ്യനുകള്‍ക്കുള്ള ഏറ്റവും മികച്ച കവറുകള്‍ സാരി ഉപയോഗിച്ച് നിര്‍മിക്കാം.

പ്രതീകാത്മക ചിത്രം | Photo: canva.com/

ചിലപ്പോള്‍ കാലപ്പഴക്കം കൊണ്ട് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാം. ചിലപ്പോള്‍ അവ സമ്മാനമായി നല്‍കിയ ആളോടുള്ള ബഹുമാനാര്‍ഥം സൂക്ഷിച്ച് വെച്ചതാകാം. ചിലതാകട്ടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാകാം. പറഞ്ഞ് വരുന്നത് സാരിയെക്കുറിച്ചാണ്. നമ്മുടെ മിക്കവരുടെയും വീടുകളിലെ ഷെല്‍ഫില്‍ ഉപയോഗിച്ചശേഷം സൂക്ഷിച്ചുവെച്ചിരിക്കുന്ന ധാരാളം സാരികള്‍ ഉണ്ടാകും. സില്‍ക്ക്, കോട്ടണ്‍, ഷിഫോണ്‍ തുടങ്ങി ഏത് തുണിയില്‍ നിര്‍മിച്ചതാണെങ്കിലും ധരിക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഈ സാരികള്‍ വീണ്ടും ഉപയോഗിക്കാം. എങ്ങിനെയെന്നല്ലേ..വീട് അലങ്കരിക്കുന്നതിന് ഇവ ഉപയോഗപ്പെടുത്താന്‍ ആകും. ഉപയോഗശേഷം സൂക്ഷിച്ച് വെച്ചിരിക്കുന്ന ഈ സാരികള്‍ കൊണ്ട് വീട് മനോഹരമായി അലങ്കരിക്കാന്‍ കഴിയും.

കര്‍ട്ടന്‍

സാരികള്‍ക്ക് അഞ്ച് മുതല്‍ ആറ് മീറ്റര്‍ വരെ നീളമുള്ളതിനാല്‍ അത് ഉപയോഗപ്പെടുത്തി മനോഹരമായ കര്‍ട്ടനുകള്‍ നിര്‍മിക്കാം. ഏത് മുറിയ്ക്കും ഇണങ്ങുന്ന വിധം സാരികള്‍ ഉപയോഗിച്ച് കര്‍ട്ടന്‍ നിര്‍മിക്കാം. പലനിറങ്ങളിലും ഡിസൈനിലിലുമുള്ള സാരികള്‍ ഇടകലര്‍ത്തി തുന്നിയും കര്‍ട്ടനുകള്‍ നിര്‍മിക്കാം. കിടപ്പുമുറിയില്‍ പഴയ കോട്ടണ്‍ സാരി ഉപയോഗിച്ചുള്ള കര്‍ട്ടനുകള്‍ നല്‍കുന്നത് മികച്ച തിരഞ്ഞെടുപ്പുകളിലൊന്നാണ്.

ടേബിള്‍ കവര്‍

ഓരോ ആഘോഷപരിപാടികള്‍ക്കും യോജിക്കുന്ന വിധത്തില്‍ ടേബിള്‍ കവര്‍ സാരി ഉപയോഗിച്ച് നിര്‍മിക്കാം. ടേബിളിന്റെ കൃത്യമായ അളവ് എടുത്തശേഷം അതിന് അനുയോജമായി സാരിയും മുറിച്ചെടുത്ത് ടേബിള്‍ കവര്‍ നിര്‍മിക്കാം. സില്‍ക്ക് സാരി ഉപയോഗിച്ചുള്ള ടേബിള്‍ കവര്‍ ആഘോഷപരിപാടികള്‍ക്ക് ഉപയോഗിക്കാം. സാരികൊണ്ടുള്ള ടേബിള്‍ കവര്‍ മേശയില്‍ വിരിച്ചശേഷം സുതാര്യമായ പ്ലാസ്റ്റിക് കവര്‍ മുകളില്‍ വിരിക്കാന്‍ മറക്കരുത്. ഇത് ഭക്ഷണാവശിഷ്ടങ്ങളും മറ്റും വീണ് കവര്‍ നശിച്ചുപോകാതിരിക്കാന്‍ സഹായിക്കും.

കുഷ്യന്‍ കവര്‍

കുഷ്യനുകള്‍ക്കുള്ള ഏറ്റവും മികച്ച കവറുകള്‍ സാരി ഉപയോഗിച്ച് നിര്‍മിക്കാം. കുഷനുകളുടെ അരികുകളില്‍ ലേസുകളായും മറ്റും സാരികള്‍ ഉപയോഗിക്കാം. സില്‍ക്ക്, കോട്ടണ്‍ സാരികള്‍ ഉപയോഗിച്ച് തറയില്‍ ഉപയോഗിക്കുന്ന കുഷ്യനുകള്‍ക്ക് കവര്‍ നിര്‍മിക്കാം. ആഘോഷപരിപാടികളില്‍ സോഫയിലുപയോഗിക്കുന്ന കുഷ്യനുകള്‍ക്ക് വിന്റേജ് സാരികള്‍ ഉപയോഗിച്ച് കവറുകള്‍ തയ്യാറാക്കാം.

ബെഡ്ഡ് കവറുകള്‍

ദിവസം ഉപയോഗിക്കാന്‍ കഴിയുന്ന ബെഡ് കവറുകള്‍ തയ്യാറാക്കാന്‍ കോട്ടന്‍ സാരികള്‍ ഉപയോഗിക്കാം. സില്‍ക്ക്, വെല്‍വെറ്റ് സാരികള്‍ ഉപയോഗിച്ചുള്ള കവറുകള്‍ ആഘോഷവേളകളില്‍ ബെഡ്ഡിന് നല്‍കാം. ഇവയുടെ അരികുകളില്‍ ലേസ് പോലെ സാരികൊണ്ട് വെച്ചുപിടിപ്പിക്കുകയും ചെയ്യാം.


Content Highlights: old saree into home decor, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented