30 വര്‍ഷമായി ആശാരിപ്പണി ചെയ്യുന്നയാളാണ് ജിം, മരപ്പണിയുമായി ബന്ധപ്പെട്ട് ഇദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്.  30 വര്‍ഷത്തെ തന്റെ അനുഭവങ്ങള്‍ തന്ന ആത്മവിശ്വാസത്തിന്റെ പുറത്ത് അദ്ദേഹം ഒരു ലക്ഷ്വറി കാരവാന്‍ പണിതു. 

1

കാരവാനിന്റെ ഭൂരിഭാഗം ജോലികളും ജിം തന്നെയാണ് ചെയ്തത്.  ജിമ്മിനെകൂടാതെ മറ്റെല്‍ വര്‍ക്കറും ഗ്രാഫിക്ക് ആര്‍ട്ടിസ്റ്റ്, ഗ്ലാസ് വര്‍ക്കര്‍ തുടങ്ങിയവരും ഈ കാരവാന്‍

നിര്‍മാണത്തില്‍ പങ്കാളികളായി. മാര്‍ക്ക് ഒറോസ് എന്നയാളാണ് കാരവാനിന്റെ ഉടമ 

caravan
Image credit: www.lonelyplanet.com

രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിയ്ക്കും  ഈ കാരവാനില്‍ സുഖമായി കഴിയാം. മരവും സ്റ്റീലുമാണ് പ്രധാനമായും കാരവാനിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ആന്റിക്ക് ലുക്ക് നല്‍കാനായി പ്രത്യേക ലൈറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്.   

CARAVAN
Image credit: www.lonelyplanet.com
CARAVAN
Image credit: www.lonelyplanet.com

 

തറ നിര്‍മാണത്തിന് മുളയാണ് ഉപയോഗിച്ചിരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് മരമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തോളം സമയമെടുത്താണ് കാരവാനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാരവാന്‍ വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. 64,900  ഡോളറാണ് പ്രതീക്ഷിക്കുന്ന തുക.  

Content Highlight: Luxury hand-carved bohemian caravan in Newyork