ഭക്ഷണപ്രിയരാണ് മലയാളികള്‍. ഏറ്റവും പുതിയ മോഡല്‍ അടുക്കളയില്‍ രുചികരമായ ഭക്ഷണം പാകം ചെയ്തിട്ട് അത് കഴിക്കാന്‍ സാധാരണ ഒരു ഊണുമുറി മതിയോ. വീടിന്റെ ഓരോ മുക്കും മൂലയും മനോഹരമാക്കാന്‍ ശ്രദ്ധിക്കുന്ന നമ്മള് ഊണുമുറിയെ മനപൂര്‍വമല്ലെങ്കിലും അവഗണിക്കാറുണ്ടോ. എന്നാല്‍ വീടിന്റെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഈ ഭാഗത്തെ ഇനി സുന്ദരിയാകാം .നിറത്തിന്റെ സ്വഭാവമറിഞ്ഞു പെയിന്റ് ചെയ്താല്‍ മതി. എന്നാല്‍ ഊണുമുറിയില്‍ ഉപയോഗിച്ച് കൂടാത്ത ചില നിറങ്ങളുണ്ട്. നീലയും അതിന്റെ വകഭേദങ്ങളും പിങ്കും കറുപ്പും ഗ്രേയുമെല്ലാം മനസ്സിന്റെ ഉത്സാഹം കെടുത്തുന്ന നിറങ്ങളാണ്. അതിനാല്‍ ഇത്തരം നിറങ്ങള്‍ ഊണുമുറിയില്‍ ഒഴിവാക്കുകയാവും നല്ലത്.
ഇതാ ഊണുമുറിക്ക് നല്കാവുന്ന ചില നിറങ്ങള്‍
മഞ്ഞ
മുറിക്ക് ജീവന് നല്കുന്ന നിറമാണ് മഞ്ഞ. ഒപ്പം തന്നെ സ്വാഗതമോതുന്നതും .ഇത്തരത്തിലുള്ള ഇളം നിറങ്ങള്‍ ഊണുമുറിക്ക് നല്‍കുന്നത്, നല്ല ദഹനത്തെ സഹായിക്കും .എങ്ങനെയെന്നല്ലേ? .ഊഷ്മള നിറങ്ങള്‍ എപ്പോഴും മുറിയിലെ അന്തരീക്ഷത്തെ സുഗമമായി നിര്‍ത്തുകയും ,മനസ്സിന് കുളിര്‍മയും ശാന്തതയും നല്‍കുകയും ചെയ്യുന്നു.അതിന്റെ ഫലമായി മനസ്സ് നിറഞ്ഞു ആസ്വദിച്ചു ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു.
ഓറഞ്ച്
മഞ്ഞ പോലെ തന്നെ മുറിക്ക് ജീവനും ഉണര്‍വും നല്കുന്ന മറ്റൊരു നിറമാണ് ഓറഞ്ച്. പ്രസരിപ്പിന്റെയും ഉത്സാഹത്തിന്റെയും നിറമായ ഓറഞ്ച്, എപ്പോഴും പുതുമ കൊണ്ടുവരും ഒപ്പം തന്നെ ആകര്‍ഷകത്വവും.
ചുവപ്പ്
യുവത്വത്തിന്റേം , ആഡംബരത്തിന്റെയും നിറമായ ചുവപ്പു ഊണുമുറിക്ക് ഗാംഭീര്യം കൊണ്ടുവരും.
ഇളം പച്ച
ധാരാളം ഊര്‍ജം പ്രസരിപ്പിക്കുന്ന ഇളം പച്ച നിറം നിങ്ങളുടെ ഊണുമുറിക്ക് നവ്യമായ ഉന്മേഷവും ഉത്സാഹവും കൊണ്ടുവരും.
അപ്പോള്‍ ഇനി നിറങ്ങളെയറിഞ്ഞു ഉപയോഗിച്ചോളൂ..അതിഥികളെ മനസ്സ് നിറഞ്ഞൂ സ്വീകരിച്ചോളൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..