പ്രതീകാത്മക ചിത്രം | Photo: Getty Images
വീടിനകം അലങ്കരിക്കുമ്പോള്‍ ഏറെ സാധ്യതകള്‍ ഉള്ളയിടമാണ് ഭിത്തികള്‍. മിക്ക വീടുകളുടെയും ഭിത്തികള്‍ ഒഴിഞ്ഞുകിടക്കുകയാണ് പതിവ്. ചിലപ്പോള്‍ ഫോട്ടോകളും കുറച്ച് പെയിന്റിങ്ങുകളും തൂക്കും. എന്നാല്‍, വ്യത്യസ്തമായ രീതിയില്‍ വീടിന്റെ ഭിത്തികള്‍ വളരെ ഭംഗിയായി അലങ്കരിച്ച് അവയ്ക്ക് പുനഃരുജ്ജീവനം നല്കാന് കഴിയും.
ഗാലറി വാള്
വ്യത്യസ്തമായ പെയിന്റിങ്ങുകള്‍ കൊണ്ടും ഫോട്ടോഗ്രാഫുകള്‍ കൊണ്ടും കലാസൃഷ്ടികള്കൊണ്ടും ഭിത്തി അലങ്കരിക്കുന്ന രീതിയാണ്. ഭിത്തിയില്‍ തൂക്കിയിടാന്‍ കഴിയുന്ന കരകൗശല സാധനങ്ങളും ഇവിടെ ഉള്‍പ്പെടുത്തി ചെറിയ ഗാലറിതന്നെ ഉണ്ടാക്കിയെടുക്കാം. എന്നാല്‍, സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ലളിതമായ ഫ്രെയിമുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വ്യത്യസ്ത ഇഷ്ടപ്പെടുന്നവര്‍ക്ക് സീലിങ് വരെ ഉയരത്തില്‍ ചിത്രങ്ങളും പെയിന്റിങ്ങുകളും ഇവിടെ സ്ഥാപിക്കാവുന്നതാണ്.
ചുവരിന് നല്‍കാം കിടിലന്‍ നിറങ്ങള്‍
ഒരു മുറിയുടെ എല്ലാ ചുവരുകള്‍ക്കും ഒരേ നിറങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കാം. കിടപ്പുമുറിയാണെങ്കില്‍ കട്ടിലിന്റെ തലഭാഗം വരുന്ന ഭാഗത്ത് എടുത്ത് കാണിക്കുന്ന നിറങ്ങള്‍ നല്‍കാം. ബാക്കിയുള്ള ഭാഗത്ത് വ്യത്യസ്തമായ മറ്റുനിറങ്ങളും തിരഞ്ഞെടുക്കാം. ആവശ്യമെങ്കില്‍ സീലിങ്ങിലും വ്യത്യസ്തമായ നിറം നല്‍കാവുന്നതാണ്.
തുണികള്‍ കൊണ്ട് അലങ്കാരം
ഒഴിഞ്ഞ് കിടക്കുന്ന ഭിത്തിയില്‍ വലുപ്പം കൂടിയ തുണിയില്‍ തീര്‍ത്ത പെയിന്റിങ്(ടേപ്സ്ട്രി) പോലുള്ളവ തൂക്കാം. ഫ്രെയിം ചെയ്ത പെയിന്റിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ ഇത് വളരെ എളുപ്പമാണ്. ആവശ്യമെങ്കില്‍ മാത്രം ഇവയ്ക്ക് ഫ്രെയിം നല്കിയാല് മതിയാകും.
തറ മുതല്‍ സീലിങ് വരെ നീളുന്ന ഫോട്ടോ ഗാലറി
വീടിന്റെ തറ മുതല്‍ സീലിങ് വരെ നീളുന്ന ഫോട്ടോ ഗാലറി തയ്യാറാക്കാം. ശൂന്യമായി കിടക്കുന്ന ചുവരുകള്‍ നിറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണിത്. ചിത്രങ്ങളും പെയിന്റിങ്ങുകളും കുടുംബഫോട്ടോയുമെല്ലാം ഇവിടെ ചേര്‍ക്കാം. കൂടാതെ, കാഴ്ചയ്ക്ക് ഏറെ ആകര്‍ഷകവുമായിരിക്കും. ഗാലറി വോളുകള്‍ക്ക് അതിര്വരമ്പുകളില്ലായെന്നും തിരിച്ചറിയുക.
Content Highlights: home decoration, wall decoration, easy decoration ideas, myhome, tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..