വാടകവീട്ടിലാണോ താമസം; ചെലവ് ചുരുക്കി വീടിനകം അലങ്കരിക്കാം


അധികം പണച്ചെലവില്ലാത്ത അലങ്കാരമാര്‍ഗമാണ് വാള്‍പേപ്പറുകള്‍.

പ്രതീകാത്മക ചിത്രം | Photo: canva.com/

വീടും പരിസരവും ഭംഗിയായി അലങ്കരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. എന്നാല്‍, ഇതില്‍ ഏറെ വിഷമിക്കുന്നവര്‍ വാടകവീട്ടില്‍ താമസിക്കുന്നവരാണ്. ഇടയ്ക്കിടെ താമസം മാറ്റേണ്ടി വരുന്നതിനാല്‍ അധികം പണം ചെലവാക്കി അലങ്കാരങ്ങള്‍ നടത്തുന്നതിന് മിക്കവരും മടികാണിക്കും. എന്നാല്‍, അധികം കാശ് ചെലവാക്കാതെ വാടകവീടിനും മനോഹരമായ അലങ്കാരങ്ങള്‍ നല്‍കാന്‍ കഴിയും. അതിനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

മള്‍ട്ടിഫങ്ഷണല്‍ ഫര്‍ണിച്ചര്‍

വാടകവീടാകുമ്പോള്‍ സ്ഥലപരിമിതി വലിയൊരു പ്രശ്‌നമാണ്. അതിനാല്‍ സെന്റര്‍ ടേബിള്‍, കണ്‍സോള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. വ്യത്യസ്തമായ ഉപയോഗങ്ങളുള്ള ഫര്‍ണിച്ചറുകള്‍ വേണം തിരഞ്ഞെടുക്കാം. ഇത് സ്ഥലപരിമിതി മറികടക്കുന്നതിനൊപ്പം ചെലവ് ചുരുക്കാനും സഹായിക്കും.

കടുംനിറങ്ങളുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കാം. ഇവ മുറിയെ കൂടുതല്‍ സജീവമായി തോന്നിപ്പിക്കും. കുഷ്യനുകള്‍, പില്ലോകള്‍, റഗ്‌സ്, മാറ്റ് എന്നിവ കീശകാലിയാക്കാത്ത അലങ്കാരങ്ങളാണ്. കര്‍ട്ടനുകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയ്ക്ക് യോജിക്കുന്നവയാണ് അവ എന്ന് ഉറപ്പുവരുത്താം.

ഫ്‌ളോറിങ് കൂടുതല്‍ സജീവമാക്കാം

വാടകവീടിന്റെ ഫ്‌ളോങ്ങിന് മങ്ങിയ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ വലിയ റഗ്ഗുകളും മാറ്റുകളും ഉപയോഗിക്കാം. ലിവിങ്, ഡൈനിങ് ഏരിയകളില്‍ ഇത്തരം റഗ്ഗുകള്‍ ഉപയോഗിക്കുന്നത് അകത്തളം കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കും. കൂടാതെ, കീശ കാലിയാക്കുകയും ഇല്ല.

വാള്‍പേപ്പറുകള്‍

അധികം പണച്ചെലവില്ലാത്ത അലങ്കാരമാര്‍ഗമാണ് വാള്‍പേപ്പറുകള്‍. പിന്നീട് മാറ്റാന്‍ കഴിയുന്ന വാള്‍പേപ്പറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ടി.വി.യൂണിറ്റിന് പിറകില്‍, കുട്ടികളുടെ കിടപ്പുമുറി, ബാത്ത് റൂം എന്നിവടങ്ങളില്‍ വാള്‍പേപ്പറുകള്‍ ഉപയോഗിക്കാം.

അകത്തളം സുന്ദരമായി പ്രകാശിക്കട്ടെ

വീടിനുള്ളിലെ അലങ്കാരങ്ങളെല്ലാം സജീവമായി നിലനിര്‍ത്തുന്നത് ലൈറ്റിങ്ങാണ്. തറയിലും മേശയിലും വയ്ക്കാവുന്ന ചെലവ് കുറഞ്ഞ ലാംബുകള്‍ ഇന്ന് വിപണിയില്‍ ധാരാളമുണ്ട്. ഇവ ഉപയോഗിച്ച് വീടിനകം മനോഹരമാക്കാം. പിന്നീട് വീട് മാറുമ്പോള്‍ ഇവ എടുത്തുകൊണ്ട് പോകുകയും ചെയ്യാം.


Content Highlights: decorating tips for rented houses, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented