-
പഴയ വീടിന് മേക്കോവര്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. മോഡേണ്‍ ആന്‍ഡ് ന്യൂ ലുക്കാണ് പലരുടെയും ആവശ്യം. മുറിക്ക് കൂടുതല്‍ വലിപ്പം തോന്നുന്ന സെറ്റിങുകള്‍, കൂടുതല്‍ വെളിച്ചം, മൂഡ് ക്രിയേറ്റ് ചെയ്യുന്ന നിറങ്ങള്‍ ഇവയെല്ലാം പഴയവീടിനെ ആകെ മാറ്റി മറിക്കുന്നവയാണ്. പഴയ വീടിനെ അടിപൊളിയാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം.
കസ്റ്റമൈസ്ഡ് ഇന്റീരിയര്‍
ഓരോ വീട്ടിലെയും താമസിക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വീടിനെ മാറ്റുന്ന രീതിയാണ് ഇത്. ചെറിയ കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരുടെ സേഫ്റ്റി, പ്രായമായവരുണ്ടെങ്കില്‍ അവര്‍ക്ക് യോജിക്കുന്ന വിധത്തില്‍ സാധനങ്ങല്‍ വേഗത്തില്‍ മാറ്റാനും കൈപിടിച്ച് നടക്കാനുമൊക്കെയുള്ള സംവിധാനങ്ങള്‍, വര്‍ക്കിങ് കപ്പിള്‍ ആണെങ്കില്‍ ഹോം ഓഫീസിനുള്ള സംവിധാനം... ഇങ്ങനെയൊക്കെ വീടിനെ മാറ്റാനാകും.
ഹോം ഓട്ടോമേഷന്‍
പുതിയ വീടുകളെല്ലാം ടെക്നോളജിയുമായി ബന്ധപ്പെട്ടവയാണ്. കുറഞ്ഞത് സി.സി.ടിവി ക്യാമറയെങ്കിലും വയ്ക്കാത്ത വീടുകള്‍ കുറവാണ്. ഇത് മാത്രമല്ല, വീടിനുള്ളിലെ ലൈറ്റിങ്, ഡോറുകള്‍, എയര്‍കണ്ടീഷന്‍, വോയിസ് കണ്ട്രോള്ഡ് ഡിവൈസസ്, അലാറം, ഇന്റര്‍നെറ്റ് ടെലിവിഷന്‍സ് ഇങ്ങനെ എല്ലാം വിരല്‍ തുമ്പിലൊതുക്കാം. ഓഫീസിലിരുന്ന് വീടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാം. പുറത്ത് പോകുമ്പോള്‍ വീടിന്റെ സുരക്ഷ ഉറപ്പാക്കാം. പഴയ വീടുകളെ പുതിയതാക്കുമ്പോള്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നത് നന്നായിരിക്കും.
വാള് ആര്‍ട്ട്
വീടിനുള്ളില്‍ പുതുമ നല്കാന് വാള് ആര്‍ട്ടുകള്‍ നല്കിയാലോ. പ്രിസദ്ധമായ ആര്‍ട്ട് വര്‍ക്കുകളുടെ റീപ്രിന്റു മുതല്‍ ട്രഡീഷണല്‍ ആര്‍ട്ടുവര്‍ക്കുകള്‍ വരെ വിപണിയില്‍ ലഭിക്കും. പല കഷണങ്ങളാക്കിയതുപോലെ മാര്‍ബിളിലും, വുഡിലും, ടൈലിലും ചെയ്യാവുന്ന ചിത്രങ്ങളും ഭിത്തികളെ ഭംഗിയാക്കും. പ്ലെയിന്‍ ആയ ഭിത്തിയില്‍ ഒറ്റ ആര്‍ട്ട് വര്‍ക്ക് നല്‍കുന്നതും ട്രെന്‍ഡാണ്.
ലെയേര്‍ഡ് ലൈറ്റിങ്
ഹൗസ്പാര്ട്ടികള് ഒക്കെ ഇപ്പോള്‍ ട്രെന്‍ഡായി കഴിഞ്ഞു. വീടുകളും ഇതിനിണങ്ങുന്ന രീതിയിലാണ് ഇപ്പോള്‍. മൂഡ് ബേസ്ഡ് ലൈറ്റിങാണ് ഇതില്‍ മുന്നില്‍. സാധാരണ വീടിനുള്ളിലും ചുറ്റിനും നല്കുന്ന ലൈറ്റിങിനൊപ്പമാണ് ഇതും നല്‍കുക. പാര്‍ട്ടികള്‍ വരുമ്പോള്‍ മാത്രം തെളിക്കാവുന്ന രീതിയില്‍. നല്ല എഫക്ടും സ്റ്റൈലിഷ് ലുക്കും നല്കുന്ന രീതിയിലാവും ഇവയുടെ ക്രമീകരണം. പഴയ വീടുകള്‍ക്ക് കൂടുതല്‍ ലൈറ്റിങ് നല്‍കുന്നത് വീടിന്റെ മൊത്തം അന്തരീക്ഷം തന്നെ മാറ്റും.
പ്ലാന്റ് ഡെക്കോര്‍
വാള് ഗാര്ഡന്, വര്‍ട്ടിക്കല്‍ ഗാര്ഡന് എന്നിവ വീടിന്റെ ഇന്റീരിയറിനെ മനോഹരമാക്കും. കള്ളിച്ചെടികള്‍, ബോണ്‍സായ് ചെടികള്‍, എയര്പ്യൂരിഫൈയിങ് പ്ലാന്റുകള്‍ എന്നിവയെല്ലാം പുതിയ വീടുകളുടെ ഇന്റീരിയറുകളുടെ ഭാഗമാണ്. വീടിനുള്ളില്‍ ഫ്രഷ്ഫീലിങ് കൊണ്ടുവരാന്‍ ഇത് സഹായിക്കും.
Content highlights: decor trends that will make house look modern
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..