രുഭൂമിക്ക് നടുക്ക് കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഒരു ജീവിതം. കഷ്ടപ്പാടായിരിക്കുമെന്നാണോ? എന്നാല്‍ അങ്ങനെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലണ്ടനിലെ പ്രശസ്ത ഡിസൈനറായ ജെയിംസ് വിറ്റാക്കര്‍. അടുക്കള, സ്വീകരണമുറി, മൂന്ന് സ്യൂട്ട് ബെഡ്റൂം എന്നിവയടങ്ങിയ 2153 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീട് കിടിലന്‍ വീടാണ് പല ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഒരുമിച്ച് ചേര്‍ത്ത് വച്ച് നിര്‍മിക്കുന്നത്. മരുഭൂമിക്ക് നടുവിലൊരു  ഭീമന്‍ പൂവ് വിരിഞ്ഞ് നില്‍ക്കുന്ന പോലെയാണ് കണ്ടെയ്‌നറുകള്‍ അടുക്കി വച്ചിരിക്കുന്നത്.  

container home
pic credit : Whitaker Studio/Cover Images

ജോഷ്വ ട്രീ റെസിഡന്‍സ് എന്ന് പേര് നല്‍കിയിരിക്കുന്ന വീട് കാലിഫോര്‍ണിയയിലെ  മരുഭൂമിയിലാണ് പണിതുയര്‍ത്തുന്നത്. അടുത്ത വര്‍ഷത്തോടെ പണി പൂര്‍ത്തിയാക്കാനാണ് ഡിസൈനറുടെ തീരുമാനം. പുറത്തേക്ക് തള്ളിനില്‍ക്കുന്ന കണ്ടെയ്‌നറുകളുടെ എല്ലാ  ഭാഗത്തും കണ്ണാടി ജനാലകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാനും കഴിയുന്നു. ഒപ്പം സ്വകാര്യത ഉറപ്പു വരുത്താനും വിറ്റാക്കര്‍ ശ്രമിച്ചിട്ടുണ്ട്.

container home
pic credit : Whitaker Studio/Cover Images
container home
pic credit : Whitaker Studio/Cover Images
container home
pic credit : Whitaker Studio/Cover Images
container home
pic credit : Whitaker Studio/Cover Images
container home
pic credit : Whitaker Studio/Cover Images

courtesy : boredpanda