ശംഖിനുള്ളിലെ കാറ്റിന്റെ ശബ്ദം കേട്ട് അതിനുള്ളിലെ കടലിലേക്ക് ചെവിയോര്‍ത്ത ബാല്യം എല്ലാവര്‍ക്കുമുണ്ടാകാം.  അപ്പോള്‍ ഒരു ശംഖിനുള്ളില്‍ ഉറങ്ങുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കു.. കൗതുകങ്ങള്‍ ഉറങ്ങുന്ന ശംഖിനുള്ളിലാണ് നമ്മുടെ താമസമെങ്കിലോ?

conch shell house
Image credit: www.homedit.com

അതെ കുട്ടിക്കാലത്ത് തോന്നിയ കൗതുകത്തെ വീടാക്കിമാറ്റിയ ഒരാള്‍ മെക്‌സിക്കോയിലെ യുക്കറ്റാന്‍  ദ്വീപിലുണ്ട്. ഒക്റ്റാവിയോ ഒക്കാമ്പോയും അദ്ദേഹത്തിന്റെ സഹോദരനുമാണ് ഈ ശംഖ് വീടിന്റെ ശില്‍പ്പി. ഒക്കോമ്പോ മെക്‌സിക്കോയിലെ അറിയപ്പെടുന്ന കലാകാരനാണ്. 

conch shell house
Image credit: www.homedit.com

ശംഖ് വീടിന്റെ ജാലകങ്ങള്‍ തുറന്നാല്‍ കടല്‍ കാണും വിധമാണ്  രൂപകല്‍പ്പന. കൂടാതെ ശംഖ് വീടിന്റെ മുറ്റത്ത് തന്നെ ഒരു ചെറിയ നീന്തല്‍ കുളവും ക്രമീകരിച്ചിട്ടുണ്ട്.   

conch shell house
Image credit: www.homedit.com

കോണ്‍ക്രീറ്റാണ് വീട് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.  വീടിന്റെ എക്‌സ്റ്റീരിയര്‍ മാത്രമല്ല ഇന്റീരിയറും യഥാര്‍ത്ഥ ശംഖിനോട് കിടപിടിക്കുന്നതാണ്. നാല് വ്യക്തികള്‍ക്ക് താമസിക്കാവുന്ന രണ്ട് കിടപ്പുമുറികളും,2 ബാത്ത് റൂമുകളുമാണ് ശംഖ് വീട്ടിലുണ്ടത്.  ഈ വീടിന് മൂലകളില്ല, കാരണം വീടിന്റെ നിര്‍മാണം വൃത്താകൃതിയിലാണ്.

 Content highlight: Conch Shell House in Yucatan