ക്ലോസ്ഡ് ടെററിയം | Photo: canva.com/
മഴയും മഴക്കാടും എന്നും മനസ്സിനെ കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. മഴത്തുള്ളികള്‍ തഴുകിനില്‍ക്കുന്ന പച്ചപ്പ് വീട്ടിനുള്ളില്‍ ഒരുക്കുന്ന കൃഷിരീതിയാണ് ക്ലോസ്ഡ് ടെറേറിയങ്ങള്‍ (closed terrariums). കാടുകളിലെ ആവാസവ്യവസ്ഥ അടച്ച ചില്ലുപാത്രങ്ങളിലാക്കുന്ന ഈ അകത്തള അലങ്കാരത്തോട്ടം ഒരിക്കല്‍ നിര്‍മിച്ചാല്‍ പിന്നീട് ഒരു പരിചരണവും ആവശ്യമില്ല!. മിതോഷ്ണ കാലാവസ്ഥയ്ക്ക് യോജിച്ചതാണ് ഈ കുപ്പിക്കാടുകളെങ്കിലും ശാസ്ത്രീയവശങ്ങളറിഞ്ഞു നിര്‍മിച്ചാല്‍ നമ്മുടെ കാലാവസ്ഥയിലും അടഞ്ഞ സ്ഫടികപ്പാത്രങ്ങളില്‍ സസ്യശ്യാമളത ഒരുക്കാം.
കുപ്പിക്കുള്ളിലെ ആവാസവ്യവസ്ഥ
നടീല്‍ കഴിയുന്നതോടെ ഒരു കൊച്ചു ഭൂഗോളംതന്നെ കുപ്പിക്കുള്ളില്‍ രൂപപ്പെടാന്‍ തുടങ്ങും. അടഞ്ഞ പാത്രത്തിനുള്ളില്‍ നടക്കുന്ന അദൃശ്യ പ്രതിഭാസങ്ങളാണ് ഇവയെ സുസ്ഥിരമാക്കുന്നത്. ഇനി അവയ്ക്ക് വളരാന്‍ ആവശ്യം സൂര്യപ്രകാശമാണ്. അരിച്ചിറങ്ങുന്ന സൂര്യപ്രകാശംകിട്ടുന്ന സ്ഥലത്തുവേണം ക്ലോസ്ഡ് ടെറേറിയം വെക്കാന്‍. സ്ഫടികപ്പാത്രത്തിനുള്ളിലെ ഊഷ്മാവ് നിയന്ത്രിച്ച് നിര്‍ത്താനാണിത്. പകല്‍സമയം ചെടികള്‍ സൂര്യപ്രകാശവും കാര്‍ബണ്‍ഡയോക്‌സൈഡും ഉപയോഗിച്ച് ഭക്ഷണം പാകംചെയ്യുന്നതോടൊപ്പം ഓക്‌സിജന്‍ പുറന്തള്ളുന്നു. രാത്രിയാകുന്നതോടെ പുറന്തള്ളിയ വാതകം ഉള്ളിലേക്ക് ശ്വസിച്ചു അടുത്തദിവസത്തെ പ്രകാശസംശ്ലേഷണത്തിനുള്ള വാതകം പുറത്തേക്ക് വിടുന്നു. ഈ ശ്വസനത്തില്‍ പകല്‍സമയം വലിച്ചെടുത്ത അധികജലം രാത്രിയില്‍ മഞ്ഞുതുള്ളികളായി പുറത്തുവിടുന്നു. പകല്‍ അതുരുകി മഴയായി കുപ്പിക്കുള്ളില്‍ വര്‍ഷിക്കുന്നു.
അവിടെ സുസ്ഥിരമായ ശ്വസന-ജല ചക്രമുള്ള മഴക്കാട് വളരുകയാണ്. ചെടികള്‍ വളരുമ്പോള്‍ പുറന്തള്ളുന്ന വിഷവാതകങ്ങള്‍ മണ്ണില്‍ചേര്‍ത്ത കട്ടക്കരി വലിച്ചെടുക്കുന്നു. ഈര്‍പ്പം കൂടുതലുള്ള ആവാസവ്യവസ്ഥ ആയതിനാല്‍ പായല്‍ പൂപ്പല്‍ രോഗങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്. ആയതിനാല്‍ ഇവയെ ഭക്ഷിക്കുന്ന മിത്രജീവികള്‍കൂടി നിക്ഷേപിക്കണം. ഇതിനായി ചെറുജീവികളായ സ്പ്രിങ്‌റ്റേല്‍സ് ഉപയോഗിക്കാം. പ്രകൃതിയോടു ചേര്‍ന്നുനില്‍ക്കുന്ന പ്രതീതി ഉളവാക്കുന്ന ഇത്തരം അകത്തള പൂന്തോട്ടങ്ങള്‍ വീട്ടിനുള്ളില്‍ കുളിര്‍മയുള്ള ദൃശ്യാനുഭൂതി നല്‍കും എന്നതില്‍ സംശയമില്ല.
Content Highlights: closed terrariums for interior decoration at homes, myhome, veed, interior decoration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..