ജറ്റ് കൈവിട്ടുപോകാതെ ചുരുങ്ങിയ ചെലവില്‍ മനോഹരമായി വീട് പണിയാനാണ് പലരും ശ്രമിക്കാറുള്ളത്. വീട് റെനവേറ്റ് ചെയ്യുന്ന കാര്യത്തിലും ഇങ്ങനെ തന്നെയാണ്. കൃത്യമായ പദ്ധതിയിന്മേല്‍ മുന്നോട്ടു പോവുകയാണെങ്കില്‍ വീട് നവീകരണമൊക്കെ എന്തെളുപ്പമാണെന്നു പറയുകയാണ് ചെറി ബാര്‍ബര്‍ എന്ന ടിവി താരം. 

cherry

വെറുമൊരു ടിവി താരം മാത്രമല്ല റെനവേഷന്റെ രാജകുമാരി എന്നാണ് ചെറി അറിയപ്പെടുന്നത്. വീട്ടിലെ ഓരോ ഇടങ്ങളും ഫലപ്രദമായി റെനവേറ്റ് ചെയ്യുന്നതിനെക്കുറിച്ച് നിരവധി ട്യൂട്ടോറിയലുകള്‍ ചെറി പങ്കുവച്ചിട്ടുണ്ട്. റെനവേഷനെ ഇത്രത്തോളം ഗൗരവമായി എടുത്തിട്ടുള്ള കക്ഷിയുടെ വീടും ചില്ലറ ആയിരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. 

പ്രൊഫഷണല്‍ റെനവേറ്ററായ ചെറിയുടെ സിഡ്‌നിയിൽ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന വീടാണ് ശ്രദ്ധിക്കപ്പെടുന്നത്. നാല്‍പ്പത്തിയഞ്ചു കോടി രൂപയ്ക്കാണ് ചെറി വീട് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. 2014ല്‍ 28 കോടി മുടക്കിയാണ് ചെറി വീട് വാങ്ങിയിരുന്നത്. 

cherry

നാല് ബെഡ്‌റൂം, ഹോം തീയേറ്റര്‍, സ്വിമ്മിങ് പൂള്‍, ഓഫീസ് റൂം, റൂഫ് ടോപ് ഗാര്‍ഡന്‍, അടുക്കള എന്നിവ അടങ്ങിയതാണ് ഈ വീട്. വീട് സ്വന്തമാക്കിയതിനു ശേഷം അഞ്ചു വര്‍ഷത്തോളം വീടിന്റെ പല ഭാഗങ്ങളും ചെറി റെനവേറ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതിദിനം അറുപതിനായിരം രൂപ നിരക്കില്‍ വീട് വാടകയ്ക്ക് കൊടുത്തു വരികയായിരുന്നു ചെറി.

cherry

cherry

Content Highlights: cherie barber renovation queen