-
വീടിന്റെ പുതുമയും ഭംഗിയും നഷ്ടപ്പെട്ടെന്ന് തോന്നുന്നുണ്ടോ ? നവീകരണത്തിനും പെയിന്റിങ്ങിനുമെല്ലാം വലിയ ചെലവാണ്. എന്നാല്‍ കുറഞ്ഞ ചെലവില്‍ വീടിനൊരു മേക്ക്ഓവര്‍ നല്‍കിയാല്‍ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.
വീട് നിര്‍മ്മിക്കുമ്പോള്‍ കാണിക്കുന്ന താത്പര്യം വീട് അലങ്കരിക്കുന്നതില്‍ പലരും ശ്രദ്ധിക്കാറില്ലെന്നതും സത്യമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് ഒരുക്കിയ അതേരീതിയില്‍ അത് പിന്‍തുടരുന്നവരും കുറവല്ല. ജനിച്ചപ്പോള്‍ തൊട്ട് കാണുന്ന അതേ രീതിയില്‍ പലരുടേയും വീടുകള്‍ വിരസമായി തുടരുന്നുണ്ടാകും.
ഫര്‍ണീച്ചറിന്റെ സ്ഥാനം പോലും വര്‍ഷങ്ങളായി അനക്കം പോലും തട്ടാത്തയിടങ്ങളാണ്. ഇവിടെയാണ് വീട് അലങ്കരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. വലിയ ചെലവില്ലാതെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇത്.
ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ വീട് സുന്ദരമാക്കാം. ചെടികളും കണ്ണാടികളും ഉള്‍പ്പെടുത്തുന്നത് മുതല്‍ മികച്ച ആന്റീക് പീസുകള്‍ വയ്ക്കുന്നത് വരെ വീടിന്റെ ഭംഗി കൂട്ടാന്‍ ഏറെ സഹായിക്കും.
ഒന്നാമതായി ചെയ്യേണ്ടത് വര്‍ഷങ്ങളായി വീട്ടില്‍ കുന്നുകൂട്ടി വെച്ചിരിക്കുന്ന അനാവശ്യസാധനങ്ങളോട് ഗുഡ്‌ബൈ പറയുക എന്നതാണ്. വീട്ടില്‍ ഉപയോഗശൂന്യമായിരിക്കുന്ന വസ്തുകള്‍ ഒഴിവാക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാം.
അതുപോലെ ചെറിയ ബാസ്‌കറ്റുകളില്‍ തുണികളും മറ്റും അടുക്കി വയ്ക്കാം. വൃത്തിയുള്ളതും ചിട്ടപ്പെടുത്തിയതുമായ ഇടം നിങ്ങളുടെ വീടിന്റെ മൊത്തത്തിലുള്ള രൂപം മാറ്റി ഭംഗി നല്‍കും.
മുറികളുടെ ഭംഗി നിര്‍ണയിക്കുന്നതില്‍ ലൈറ്റിങ്ങിന് വലിയ പ്രാധാന്യമുണ്ട്. നല്ല ലൈറ്റിങ് വീടിന്റെ മൊത്തത്തിലുളള മൂഡിനെ മാറ്റി സ്ഥാപിക്കാന്‍ സഹായിക്കും.കാലങ്ങളായി മാറ്റാത്ത ലൈറ്റുകളൊക്കെ മാറ്റി പുത്തന്‍ മോഡലുകള്‍ ഉപയോഗിക്കാം.
സുഖകരവും മനോഹരവുമായ അന്തരീക്ഷത്തിനായി എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കാം. ഒരു ലേയേര്‍ഡ് ലൈറ്റിംഗ് ഇഫക്റ്റ് സൃഷ്ടിക്കുന്നതിന് ടേബിള്‍ ലാമ്പുകളോ അല്ലെങ്കില്‍ ഫ്‌ലോര്‍ ലാമ്പുകളോ ആകര്‍ഷണീയമായ രീതിയില്‍ ഒരുക്കാം.
വീട് കൂടുതല്‍ വിശാലമായി തോന്നിക്കാനുള്ള മികച്ച മാര്‍ഗമാണ് കണ്ണാടികള്‍ സ്ഥാപിക്കുകയെന്നത്. സ്വാഭാവിക വെളിച്ചം പ്രതിഫലിപ്പിക്കാനും മുറി കൂടുതല്‍ തെളിച്ചമുള്ളതാക്കാനും ജനാലകള്‍ക്ക് എതിര്‍വശത്തുള്ള ഭിത്തികളില്‍ വലിയ അലങ്കാര കണ്ണാടികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക.
ചെറിയ മാറ്റങ്ങള്‍ ടോട്ടല്‍ ലുക്കിന് മാറ്റിയെഴുതുന്നത് എങ്ങനെയെന്ന് അറിയണമെങ്കില്‍ മുറികളിൽ തലയിണകള്‍ ഉപയോഗിച്ചു നോക്കണം. ഭംഗിയുള്ളതും വ്യത്യസ്ത ഡിസൈനിലുമുള്ള തലയിണകള്‍ ലിവിങ് റൂമിലും കിടപ്പുമുറിയിലുമെല്ലാം ഉപയോഗിക്കാം. സില്‍ക്ക് ,വെല്‍വെറ്റ്, സാറ്റിന്‍ തുണിത്തരങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം.
ഇന്‍ഡോര്‍ പ്ലാന്റുകള്‍ വീടിന് പുതുജീവന്‍ നല്‍കും. പൂച്ചെടികളും ഉപയോഗിക്കാം. ഡൈനിംഗ് ടേബിളിലോ കോഫി ടേബിളിലോ പൂമുഖത്തോ അലങ്കാരച്ചെടികള്‍ വെക്കാം. ചെടികള്‍ വീടിന് പുതുമയും മനോഹാരിതയും നല്‍കും. കിടപ്പുമുറികള്‍ക്കും ബാത്ത്‌റൂമുകള്‍ക്കായും ഇന്‍ഡോര്‍ പ്ലാന്റുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും.
Content Highlights: cheap home decor ideas,home decor ,home, lighting,mirror,pillows


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..