അഞ്ച് നിലകളിലായി നിറയുന്ന ആഡംബരം; സ്വപ്‌നം പോലെ മനീഷ് മല്‍ഹോത്രയുടെ വീട്


പരമ്പരാഗത വെള്ളിപാത്രങ്ങളും ഫ്രഞ്ച് കമ്പനിയായ റോഷെ ബോബിയോസിന്റെ ഫര്‍ണിച്ചറുകളും കൊണ്ട് അലംകൃതമാണ് വീടിന്റെ അകത്തളം

മനീഷ് മൽഹോത്ര | Photo: Instagram

ബോളിവുഡ് നടീനടന്മാരുടെ ഇഷ്ട ഡിസൈനറാണ് മനീഷ് മല്‍ഹോത്ര. ഫാഷന്‍ രംഗത്ത് കുറഞ്ഞ നാള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഫാഷന്‍ ഡിസൈനറായും കോസ്റ്റിയൂം സ്‌റ്റൈലിസ്റ്റായും സംരംഭകനായുമെല്ലാം തിളങ്ങി. 1990-ലാണ് ബോളിവുഡ് സിനിമയിലെ താരങ്ങള്‍ക്കായി അദ്ദേഹം വസ്ത്രങ്ങളൊരുക്കി തുടങ്ങിയത്. തൊട്ടടുത്ത വര്‍ഷങ്ങളിലെല്ലാം അദ്ദേഹം ബോളിവുഡ് സിനിമകളിലെ താരങ്ങള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തെടുത്തു. ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് അദ്ദേഹം ബോളിവുഡിന്റെ ഇഷ്ട ഫാഷന്‍ ഡിസൈനറായി മാറി. ഇന്ന് സ്വന്തം പേരില്‍ വസ്ത്രബ്രാന്‍ഡും അദ്ദേഹത്തിനുണ്ട്.

മുംബൈയിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ ബാന്ദ്രയിലെ പാലി ഹില്ലിലാണ് മനീഷ് മല്‍ഹോത്രയുടെ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ച് നിലകളിലായി പണിതുയര്‍ത്തിയിരിക്കുന്ന ഈ വീട് അടുത്തിടെ പുതുക്കി പണിതിരുന്നു. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2016-ലാണ് ഈ ആഡംബര ഭവനം മനീഷ് മല്‍ഹോത്ര സ്വന്തമാക്കുന്നത്.

വെട്ടിത്തിളങ്ങുന്ന ഇന്റീരിയര്‍ വര്‍ക്കുകളും കടുംനിറങ്ങളും ആഡംബരം നിറയുന്ന ഫര്‍ണിച്ചറുകളുമെല്ലാം ഒഴിവാക്കി ലളിതമായ പാറ്റേണിലാണ് വീട് ഒരുക്കിയിരിക്കുന്നത്. 16,000 ചതുരശ്ര അടിയാണ് ഈ വീടിന്റെ ആകെ വിസ്തീര്‍ണം. നേരത്തെ ഇത് 11,000 ചതുരശ്ര അടിയായിരുന്നു. കൂടുതല്‍ നവീകരിച്ച, ആധുനികശൈലിയില്‍ തീര്‍ത്ത, എന്നാല്‍ തികച്ചും ലളിതമായ ഒരു വീടായിരുന്നു എനിക്ക് ആവശ്യം. അതില്‍ എന്റെ കലയും വ്യക്തത്വവും പ്രതിഫലിക്കണം-ആര്‍ക്കിടെച്വറല്‍ ഡൈജസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മനീഷ് മല്‍ഹോത്ര വ്യക്തമാക്കി.

തനിക്കും തന്റെ മാതാപിതാക്കള്‍ക്കും ഇണങ്ങുന്ന രീതിയില്‍ വീടിനെ മാറ്റിയെടുത്തത് ഡിസൈനര്‍ കുണാല്‍ ഷാ ആണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി കിടപ്പുമുറിയും വിശാലമായ ഡൈനിങ് ഏരിയയും വലിയ ടെറസുമെല്ലാം മനീഷിന്റെ സ്വപ്‌നമായിരുന്നു. ഒപ്പം വാസ്തു, ഫെങ് ഷുയി തത്വങ്ങള്‍ അനുസരിച്ചുകൂടിയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ലണ്ടനിലെ വാസ്തുവിദ്യ തന്നെ ഏറെ പ്രചോദിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത വെള്ളിപാത്രങ്ങളും ഫ്രഞ്ച് കമ്പനിയായ റോഷെ ബോബിയോസിന്റെ ഫര്‍ണിച്ചറുകളും കൊണ്ട് അലംകൃതമാണ് വീടിന്റെ അകത്തളം. പേര്‍ഷന്‍ കാര്‍പെറ്റും തൂവെള്ള നിറമുള്ള മാര്‍ബിള്‍ ഫ്‌ളോറും അകത്തളത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

''വീടിനുള്ളില്‍ ശാന്തമായ അന്തരീക്ഷമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വെളുപ്പ്, ഓഫ് വൈറ്റ് നിറങ്ങളും, പച്ചപ്പും ഒപ്പം പൂക്കളുടെ നിറയുന്ന സുഗന്ധവും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇതാണ് വീടിനുള്ളില്‍ കൂടുതലായി നല്‍കിയിരിക്കുന്നത്''-മനീഷ് മല്‍ഹോത്ര പറഞ്ഞു.

തടിയില്‍ തീര്‍ത്ത ജനലുകളും വാതിലുകളും വീടിന് നല്‍കുന്ന ഭംഗി ഒന്നുവേറെ തന്നെയാണ്. മനോഹരമായ ചിത്രങ്ങള്‍ക്കൊണ്ട് ചുമരുകള്‍ നിറഞ്ഞു നില്‍ക്കുന്നു. ഒഴിഞ്ഞ് കിടക്കുന്ന ഒരു മുറിപോലും ഇല്ല ഈ വീട്ടില്‍. ഓരോ മുറികള്‍ക്കും തനത് ഡിസൈന്‍ ആണ് കൊടുത്തിരിക്കുന്നത്. ഡൈനിങ് ടേബിളും ചെയറുകളും വളരെ ലളിതമായാണ് കൊടുത്തിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് തന്നെ ലിവിങ് ഏരിയയും നല്‍കിയിട്ടുണ്ട്.

Content Highlights: celebrity designer manish malhotra, mumbai home, celebrity home, veedu, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented