ല്ലാവരുടെയും സ്വപ്‌നമാണ് സ്വന്തമായൊരു വീട് എന്നത്. വീട് പണി തുടങ്ങിയാല്‍ പലപ്പോഴും എങ്ങനെ തീര്‍ക്കും, പണം തികയുമോ എന്നൊക്കെയുള്ള ആശങ്കകളാവും പലരുടെയും മനസ്സില്‍. വീട് പണിയുമ്പോള്‍ എപ്പോള്‍ തുടങ്ങി എപ്പോള്‍ തീരണമെന്ന് കൃത്യമായ ധാരണയുണ്ടാവണം മനസ്സില്‍. പണി നീളും തോറും ചെലവുമേറും പോക്കറ്റും കാലിയാവും. ഇതൊഴിവാക്കാന്‍ ചില വഴികളുണ്ട്.

1. വീട് പണി തുടങ്ങാനുള്ള നല്ല സമയം സെപ്റ്റംബറാണ്. ചിങ്ങമാസത്തില്‍ കുറ്റിയടിക്കുമ്പോഴേക്കും മഴ പെയ്ത വെള്ളമെല്ലാം വറ്റിത്തുടങ്ങും. അടുത്ത ജൂണ്‍ മാസത്തിനു മുമ്പ് വീടിന്റെ സ്ട്രക്ചറിന്റെ പണി പൂര്‍ത്തിയാവും. മഴ തുടങ്ങുമ്പോഴേക്ക് ഇന്റീരിയര്‍ വര്‍ക്കുകള്‍ തുടങ്ങാം. അങ്ങനെയെങ്കില്‍ ചിങ്ങമാസത്തില്‍ പാലുകാച്ചലും നടത്താം. അതല്ല വീട് പണി ഏപ്രില്‍ മെയ് മാസങ്ങളില്‍ ആണ് തുടങ്ങുന്നതെങ്കില്‍ നല്ല മഴക്കാലത്താവും ബാക്കി പണികള്‍ നടക്കുക. മഴക്കാലത്ത് സ്ഥലം മുഴുവന്‍ വെള്ളത്തിലാവും ഇത് ഒഴിവാക്കാന്‍ മോട്ടോർ വച്ച് വെള്ളം അടിച്ച് കളയേണ്ട അവസ്ഥ വരെ വരാം. ഇതെല്ലാം ചെലവ് കൂട്ടുന്ന കാര്യങ്ങളാണ്. ഫൗണ്ടേഷനില്‍ വെള്ളം കെട്ടി നില്‍ക്കും. പണികള്‍ നീണ്ടു പോകും.

2. വീട് പണിയാന്‍ ഏറ്റവും വളരെ അടുത്തു ലഭിക്കുന്ന നിര്‍മാണ വസ്തുക്കള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ വിലയില്‍ കുറവുണ്ടാവുമെന്ന് മാത്രമല്ല, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജും ലാഭിക്കാം.

3. വീടിന്റെ പണികള്‍ തുടങ്ങുമ്പോള്‍ തന്നെ തടിപ്പണികളും ആരംഭിക്കാം. തടി ഏത് വേണമെന്ന് തീരുമാനിച്ചാല്‍ മരം വാങ്ങി അറുത്ത് ജോലിക്കാരെ ഏല്‍പിക്കാം. ഭിത്തികെട്ടുന്ന സമയമാകുമ്പോഴേക്കും കട്ടിളയും ജനലുമൊക്കെ പണിതീര്‍ത്ത് കിട്ടുമെന്നതിനാല്‍ കൃത്യസമയത്ത് വീടുപണി തീര്‍ക്കാം.

4. ഫൗണ്ടേഷന്‍ മുതല്‍ വാര്‍പ്പ് വരെ നിര്‍മാണസാമഗ്രികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഗുണമേന്മക്കായിരിക്കണം പ്രാധാന്യം. ബ്രാന്‍ഡ് വാല്യുമാത്രം പരിഗണിച്ചാല്‍ പോര. നമ്മള്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന ടൈല്‍, പ്ലംബിങ് സാധങ്ങള്‍... തുടങ്ങി പെയിന്റില്‍ വരെ ഈ ശ്രദ്ധ വേണം. നമ്മള്‍ തിരഞ്ഞെടുക്കുന്നവ തന്നെ ഉപയോഗിച്ച് മുമ്പ് വീട് നിര്‍മിച്ചവരോട് അഭിപ്രായം ചോദിക്കാം. ഇങ്ങനെ സൂക്ഷിച്ച് തിരഞ്ഞെടുത്താല്‍ ലാഭമുണ്ടാവും.

ചുരുങ്ങിയ ചെലവില്‍ പുത്തന്‍ വീടുകള്‍ നിര്‍മിക്കാനുള്ള 90 കാര്യങ്ങളറിയാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: budget friendly home plans tips