കുട്ടിക്കാലത്ത് ബബിള്‍ പറത്തിക്കളിക്കാത്തവരായി ആരുമുണ്ടാകില്ല. മഴവില്‍ വര്‍ണങ്ങളിലുള്ള കുമിളകള്‍ ഇളം കാറ്റില്‍ പറന്നുപോകുന്നതും എപ്പോഴോ അലിഞ്ഞില്ലാതാകുന്നതും ബാല്യത്തിലെ നിറമുള്ള കാഴ്ച്ചകളാണ്. ഇന്ന് ബബിള്‍ ഡപ്പികള്‍ കാണുമ്പോള്‍ ആര്‍ക്കുമൊന്നു പറത്തിക്കളിക്കാന്‍ തോന്നാറില്ലേ...

bubble
Image: Wikimedia Commons

ബബിളിനുള്ളില്‍ താമസിയ്ക്കാന്‍ കഴിഞ്ഞാലോ... അതെ ഏതുഭാവനയ്ക്ക് അനുസരിച്ചും വീടുവയ്ക്കാന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ബബിള്‍ വീടുകളിലും അന്തിയുറങ്ങാം. ഫ്രഞ്ച് ഡിസൈനര്‍മാരായ പിയര്‍ സ്റ്റീഫനും, ഫെഡറിക്ക് റിച്ചാര്‍ഡ് എന്നിവരാണ് ബബിള്‍ വീടുകള്‍ ഡിസൈന്‍ ചെയ്തത്.  100 ശതമാനവും റീസൈക്കിള്‍ ചെയ്യാവുന്ന ഉത്പന്നങ്ങള്‍ കൊണ്ടാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

BUBBLE
Image:dailymail.co.uk

കടല്‍ക്കരയില്‍, പൂന്തോട്ടത്തില്‍, കാട്ടില്‍ അങ്ങനെ എവിടെ ഉറങ്ങാന്‍ ആഗ്രഹിച്ചാലും അവിടയൊക്കെ ബബിള്‍ വീട് കൊണ്ട് വയ്ക്കാം.ബബിളിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാവുന്ന തരത്തിലാണ് ഡിസൈന്‍. പൊടിയൊ കൊതുകൊ ഒന്നും അകത്ത് കിടക്കില്ല. വെറും 50 കിലോ മാത്രമാണ് ബബിള്‍ വീടുകളുടെ ഭാരം. വലുപ്പമനുസരിച്ച്  വീടിനുള്ളില്‍ ലിവിങ്ങ് ഏരിയയും മറ്റും ക്രമീകരിക്കാവുന്നതാണ്. 

bubble
Image credit:dailymail.co.uk

മഴയത്തും ബബിള്‍ വീടുകളില്‍ സുഖമായി ഉറങ്ങാം. ഒരു തുള്ളിവെള്ളം അകത്ത് കടക്കില്ല. പക്ഷേ സുതാര്യമായതിനാല്‍ വെയില്‍ നേരെ അകത്ത് കടക്കും. അതിനാല്‍ തണലത്ത് മാത്രമാണ് ബബിള്‍ വീടുകള്‍ പ്രയോഗികം. 

BUBBLE
Image credit: dailymail.co.uk

 ഇത്തരം ഒരു ഡിസൈന്‍ എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ ആര്‍ക്കിടെക്റ്റുമാര്‍ ഇരുവരും ഒരേ സ്വരത്തില്‍ പറയും. ഊതിപ്പറത്തിയ ആ കുഞ്ഞ് ബബിളിനുള്ളില്‍ ഒരിക്കലുറങ്ങണമെന്ന് കുട്ടിക്കാലത്ത് എന്നോ തോന്നിയ മോഹം.